കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു, സജ്ജമായി ജില്ലയിലെ ആശുപത്രികള്‍, ഒഴിവുള്ളത് 3017 കിടക്കകള്‍
കൊച്ചി: കൊവിഡ് കേസുകള്‍ ജില്ലയില്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ചികിത്സയൊരുക്കാന്‍ ആശുപത്രികള്‍ സജ്ജം. കോവിഡ് ചികിത്സയ്ക്കായി ജില്ലയില്‍ ഒഴിവുള്ളത് 3017 കിടക്കകളാണ്. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5082 കിടക്കകളില്‍ 2065 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയര്‍ സെന്റെറുകളിലായി 2003 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്.

ഇവിടങ്ങളില്‍ 875 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ ഇത്തരം 49 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 1128 കിടക്കള്‍ ഒഴിവുണ്ട്. ജില്ലയില്‍ ബി.പിസി.എല്‍, ടി.സി.എസ് എന്നീ സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 54 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ 13 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 944 കിടക്കകള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 383 പേര്‍ ചികിത്സയിലുണ്ട്.
ജില്ലയില്‍ 561 കിടക്കള്‍ വിവിധ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി ലഭ്യമാണ്.ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ 10 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 698 കിടക്കള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 313 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ 385 കിടക്കള്‍ വിവിധ സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി ലഭ്യമാണ്.
കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള 11 സര്‍ക്കാര്‍ ആശുപത്രികളിലായി 1383 കിടക്കള്‍ സജ്ജമാണ്. ഇവിടങ്ങളില്‍ നിലവില്‍ 494 പേര്‍ ചികിത്സയിലാണ്. കോവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാന്‍ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 889 കിടക്കകളും ലഭ്യമാണ്.












Click it and Unblock the Notifications