Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് ചികിത്സയ്ക്കായി എറണാകുളം ജില്ലയില്‍ ഒഴിവുള്ളത് 3945 കിടക്കകള്‍

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയില്‍ ഒഴിവുള്ളത് 3945 കിടക്കകള്‍. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5954 കിടക്കകളില്‍ 2009 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയര്‍ സെന്റെറുകളിലായി 2773 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 876 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ ഇത്തരം 67 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 1897 കിടക്കള്‍ ഒഴിവുണ്ട്.

1

ജില്ലയില്‍ ബി.പിസി.എല്‍, ടി.സി.എസ് എന്നീ സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 54 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 3 പേര്‍ ചികിത്സയിലുണ്ട്. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ 13 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 956 കിടക്കകള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 442 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ 514 കിടക്കള്‍ വിവിധ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി ലഭ്യമാണ്.

കശ്മീരില്‍ കൊല്ലപ്പെട്ട പോലീസ് ഓഫീസറുടെയും ഭാര്യയുടെയും സംസ്‌കാര ചടങ്ങ്: ചിത്രങ്ങള്‍ കാണാം
ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ 14 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റെറുകളില്‍ 827 കിടക്കള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 248 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ 579 കിടക്കള്‍ വിവിധ സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി ലഭ്യമാണ്.

കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള 18 സര്‍ക്കാര്‍ ആശുപത്രികളിലായി 1344 കിടക്കള്‍ സജ്ജമാണ്. ഇവിടങ്ങളില്‍ നിലവില്‍ 440 പേര്‍ ചികിത്സയിലാണ്. കോവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാന്‍ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 904 കിടക്കകളും ലഭ്യമാണ്.

നാടനായി ഹോട്ട് ലുക്കിൽ പേർളി; സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് ഫൊട്ടോഷൂട്ട്

Recommended Video

cmsvideo
    Delta plus virus centrals guideline for kerala

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+