കേരളത്തിലും 5ജി തരംഗം; നാളെ മുതല്‍ കൊച്ചിയില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകും
കൊച്ചി: അതിവേഗ ഇന്റര്‍നെറ്റ് വിസ്‌ഫോടനത്തെ വരവേല്‍ക്കാനൊരുങ്ങി കേരളം. റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ നാളെ മുതല്‍ കേരളത്തിലും ലഭ്യമാകും. കൊച്ചിയിലാണ് ആദ്യമെത്തുന്നത്. കൊച്ചിയിലെ കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ വൈകീട്ട് മുതല്‍ 5ജി ലഭ്യമാകും.
മുഖ്യമന്ത്രി പിണറായി വിജയന്‍ 5ജി സേവനം ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. തിരഞ്ഞെടുത്ത മേഖലകളിലാണ് 5ജി ലഭ്യമാക്കുന്നത്. ഒക്ടോബര്‍ മാസം മുതലാണ് റിലയന്‍സ് ജിയോ 5ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്.

പരീക്ഷണാടിസ്ഥാനത്തില്‍ വന്‍ നഗരങ്ങളായ മുംബൈ, ദില്ലി, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാണ് സേവനങ്ങള്‍ ലഭ്യമാക്കിയത്. ഇത് പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാ താലൂക്കുകളില്‍ 5ജി സേവനങ്ങള്‍ ലഭ്യമാക്കുമെന്നാണ് റിലയന്‍സ് നേരത്തെ പ്രഖ്യാപിച്ചത്.
നേരത്തെ കൊച്ചി നഗരത്തിലെ പല സ്ഥലങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 5ജി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കി തുടങ്ങിയിരുന്നു. കൊച്ചിയിലെ 130ലേറെ ടവറുകളും ജിയോ നവീകരിച്ചിരുന്നു. 5ജി സേവനം ലഭ്യമായ ഇന്ത്യയിലെ 50 നഗരങ്ങളുടെ ലിസ്റ്റ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
പതിനാല് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള ടയര്‍ 1, ടയര്‍ 2, നഗരങ്ങളിലുമാണ് ആദ്യമായി 5ജി എത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് കൊച്ചിയാണ് ഈ ലിസ്റ്റില്‍ ആദ്യം ഇടംപിടിച്ചത്. അതേസമയം 50 നഗരങ്ങളില്‍ 33 എണ്ണവും ഗുജറാത്തിലായിരുന്നു.
Aloe vera: മഞ്ഞുകാലത്ത് ചര്‍മം അടിപൊളിയാക്കാം; അലോവേറ കൈയ്യില്‍ കരുതിക്കോളൂ, മാറ്റങ്ങള്‍ ഉടനെത്തും
മഹാരാഷ്ട്രയില്‍നിന്നുള്ള മൂന്ന് നഗരങ്ങളാണ് ഉള്ളത്. പശ്ചിമ ബംഗാളില്‍ നിന്നും യുപിയില്‍ നിന്നും രണ്ട് വീതം നഗരങ്ങളും പട്ടികയിലുണ്ടായിരുന്നു. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, എന്നീ സംസ്ഥാനങ്ങളിലും ഓരോ നഗരങ്ങളില്‍ മാത്രമാണ് 5ജി എത്തിയത്.












Click it and Unblock the Notifications