എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോലീസിന് നേരെ വടിവാള്‍ വീശി പ്രതികള്‍, ഇന്‍ഫോപാര്‍ക്ക് പോലീസ് വെടിയുതിര്‍ത്തു

ഇന്‍ഫോപാര്‍ക്കില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന കേസിലെ പ്രതികള്‍ പോലീസുമായി ഏറ്റുമുട്ടി. പ്രതികള്‍ അടൂര്‍ റസ്റ്റ്ഹൗസില്‍ എത്തിച്ചാണ് യുവാവിനെ മര്‍ദിച്ചത്

Google Oneindia Malayalam News
police station

കൊച്ചി: ഇന്‍ഫോപാര്‍ക്കില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന കേസിലെ പ്രതികള്‍ പോലീസുമായി ഏറ്റുമുട്ടി. പ്രതികള്‍ അടൂര്‍ റസ്റ്റ്ഹൗസില്‍ എത്തിച്ചാണ് യുവാവിനെ മര്‍ദിച്ചത്. തുടര്‍ന്ന് പിന്തുടര്‍ന്ന് എത്തിയ പോലീസിന് നേരെ പ്രതികള്‍ വടിവാള്‍ വീശുകയായിരുന്നു.

അതേസമയം പോലീസ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. അപകടകരമായ സാഹചര്യമായത് കൊണ്ടാണ് വെടിയുതിര്‍ത്തത്. നാല് റൗണ്ടോളമാണ് പോലീസ് വെടിവെച്ചത്. അതേസമയം രണ്ട് പ്രതികളും കായലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. കൊല്ലം കുണ്ടറ കരിക്കുഴിയില്‍ വെച്ചാണ് സംഭവം നടന്നത്.

ഇന്നലെ അര്‍ധരാത്രിക്ക് ശേഷം ഒരു മണിയോടെയാണ് സംഭവം നടന്നത്. പ്രാണരക്ഷാര്‍ത്ഥമാണ് പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തത്. പ്രതികള്‍ കുണ്ടറയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടേക്ക് എത്തിയത്. എന്നാല്‍ പോലീസ് സംഘത്തെ കണ്ട പ്രതികള്‍ വടിവാള്‍ വീശുകയായിരുന്നു.

police

ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് മറ്റ് വഴികളില്ലാതെ വെടിവെക്കുകയായിരുന്നു. പോലീസ് സംഘത്തില്‍ നാല് പേര്‍ ഉണ്ടായിരുന്നു. പ്രതികളില്‍ ഒരാളെ നേരത്തെ പിടികൂടിയതാണ്. ഇയാളില്‍ നിന്ന് മറ്റ് പ്രതികള്‍ എവിടെയുണ്ടെന്ന് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ഇവിടേക്ക് എത്തിയപ്പോഴാണ് പ്രതികള്‍ പോലീസിനെ ആക്രമിച്ചത്.

യുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തിയുഎസ്സിലെ ആകാശത്ത് പറക്കുംതളിക, ഒന്നല്ല രണ്ടെണ്ണം, നാട്ടുകാര്‍ക്ക് അമ്പരപ്പ്, ക്യാമറയില്‍ പകര്‍ത്തി

ആന്റണി ദാസ്, ലിയോപ്ലാസറ്റ്, എന്നിവര്‍ പിടികിട്ടാനുള്ള പ്രതികള്‍. ഇവര്‍ കുണ്ടറയിലെ ആളൊഴിഞ്ഞ കെട്ടിടത്തിലുണ്ടെന്നായിരുന്നു വിവരം. ചെങ്ങന്നൂര്‍ സ്വദേശി ലെവിന്‍ വര്‍ഗീസിനെ തട്ടിക്കൊണ്ടുപോയി പ്രതികള്‍ മര്‍ദിച്ചിരുന്നു.

മുഴുവന്‍ പ്രതികളെയും പിടിക്കാനുള്ള ശ്രമത്തില്‍ ഇത്തരമൊരു ആക്രമണം അപ്രതീക്ഷിതമായിരുന്നുവെന്ന് പോലീസ് പറയുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പടപ്പക്കരയിലെ ആളൊഴിഞ്ഞ വീട്ടിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

മുടിയൊന്ന് നീട്ടാന്‍ നോക്കിയിട്ടും വളരുന്നില്ലേ, ഒന്നുകൊണ്ടും പേടിക്കേണ്ട, ഇത് പരീക്ഷിച്ചാല്‍ എല്ലാം റെഡിയാവും

എന്നാല്‍ ഇതുപ്രകാരം പോലീസുകാര്‍ ഇവിടെ എത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം. പ്രതികള്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

പോലീസ് വെടിവെച്ചതോടെ ഓടി രക്ഷപ്പെട്ട പ്രതികള്‍, കായലിലേക്ക് ചാടുകയായിരുന്നു. പോലീസ് പിന്തുടര്‍ന്ന് ഇവരുടെ അടുത്തെത്തിയെങ്കിലും പിടിക്കാന്‍ സാധിച്ചില്ല. അതേസമയം ആന്റണി ദാസ് ഇരുപതില്‍ അധികം കേസുകളില്‍ പ്രതിയാണ്.

ഭൂമിക്ക് തൊട്ടടുത്ത്, 2023 ബിയുവിനെ പേടിക്കണം; ട്രക്കിന്റെ വലിപ്പം, സംഭവിക്കുക ഇക്കാര്യങ്ങള്‍ഭൂമിക്ക് തൊട്ടടുത്ത്, 2023 ബിയുവിനെ പേടിക്കണം; ട്രക്കിന്റെ വലിപ്പം, സംഭവിക്കുക ഇക്കാര്യങ്ങള്‍

ഇയാളുടെ പേരില്‍ കൊലപാതകവും, കൊലപാതക ശ്രമവും അടക്കമുള്ള കേസുകള്‍ ഉണ്ട്. നേരത്തെ കാപ്പ ചുമത്തി ഇയാളെ നാടുകടത്തിയിരുന്നു. എന്നാല്‍ അടുത്തിടെ ഇയാള്‍ വീണ്ടും നാട്ടിലേക്ക് എത്തുകയായിരുന്നു. ഈ വരവിന് പിന്നാലെയായിരുന്നു യുവാവിനെ വാഹനത്തില്‍ എത്തി തട്ടിക്കൊണ്ടു പോയ ശേഷം അടൂര്‍ ഗസ്റ്റ് ഹൗസില്‍ എത്തിച്ച് മര്‍ദിച്ചത്.

Ernakulam
English summary
accused attacks police after they comes to arrest them and escape
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X