Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോജു പറഞ്ഞതെല്ലാം കള്ളം, കഴുത്തില്‍ പിടിച്ചില്ല, അസഭ്യം പറഞ്ഞില്ല, തള്ളി ടോണി ചമ്മണി

കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ വാദങ്ങളെ തള്ളി കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി. ജോജു നല്‍കിയ മൊഴി വ്യാജമാണ്. അദ്ദേഹത്തെ അസഭ്യം പറയുകയോ കഴുത്തില്‍ പിടിക്കുകയോ ചെയ്തിട്ടില്ല. ജോജുവിന്റെ വാഹനം തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ലെന്നും ടോണി ചമ്മണി പറഞ്ഞു. ജോജു വനിതാ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് പറയുന്നത്. ഇത് കള്ളമാണെന്നും ടോണി വ്യക്തമാക്കി. കേസില്‍ ടോണി ചമ്മണിയുടെ അറസ്റ്റുണ്ടാവുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. ടോണിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് ജോജുവിന്റെ ആക്രമിച്ചതെന്നും കാര്‍ തല്ലിപ്പൊളിച്ചതെന്നും പോലീസ് പറഞ്ഞിരുന്നു.

1

അതേസമയം സംഭവത്തില്‍ ജോജുവിന്റെ വിശദമായ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ജോജുവിനെ കാണിക്കും. അതിന് ശേഷം കൂടുതല്‍ നേതാക്കളെ പ്രതി ചേര്‍ക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്ളതിനാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുരുങ്ങുമെന്ന് ഉറപ്പാണ്. കഴിഞ്ഞ ദിവസം ജോജു നല്‍കിയ പരാതിയില്‍ ടോണി ചമ്മണിയുടെ പേര് മാത്രമാണ് ഉള്ളത്. ബാക്കിയുള്ളവരെ കണ്ടാലറിയാമെന്നും ജോജു മൊഴി നല്‍കിയിട്ടുണ്ട്. ഇതിനിടെ അന്‍വര്‍ സാദത്ത് എംഎല്‍എയും ജോജുവിനെതിരെ രംഗത്ത് വന്നു.

എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും സമരത്തില്‍ പങ്കാളികളായ നേതാക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കൊപ്പം ജന വികാരത്തിനൊപ്പം നില്‍ക്കുന്ന സമരമാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ നടത്തിയത്. അതില്‍ ഒരിക്കലും തെറ്റു പറയാന്‍ സാധിക്കില്ല സാധാരണക്കാരന്റെ പ്രയാസവും പ്രതിഷേധവും ആണ് കോണ്‍ഗ്രസ് പാര്‍ട്ടി തുറന്നു കാണിച്ചതെന്ന് അന്‍വര്‍ സാദത്ത് പറയുന്നു. ഡീസല്‍ പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ പല പ്രതികരണങ്ങളും നടത്തിയിട്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കണ്ണുകള്‍ തുറക്കാത്തത് കൊണ്ടാണ് ഇങ്ങനെയൊരു സമരത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ബന്ധിതരായതെന്നും എംഎല്‍എ പറഞ്ഞു.

നടന്‍ ജോജു ജോര്‍ജ് പൊതുവികാരം അറിയാതെ പ്രതികരിച്ചത് ഒരിക്കലും ശരിയായില്ലെന്ന് അദ്ദേഹം പറയുന്നു, അദ്ദേഹത്തിന് എന്തെങ്കിലും അസൗകര്യം ഉണ്ടായെങ്കില്‍ അത് ബന്ധപ്പെട്ട നേതാക്കളെ അറിയിക്കണം ആയിരുന്നു. താങ്കള്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ പൊതു സമൂഹത്തിന്റെ വേദനയുടെ ശബ്ദമായിമാറേണ്ടതായിരുന്നു.അല്ലെങ്കില്‍ ഈ സമരത്തെ സമൂഹത്തിന്റെ മുന്‍പില്‍ അവഹേളിക്കാതെ സമചിത്വതയോട് കൂടി സമീപിക്കേണ്ടതായിരുന്നുവെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു. അതേസമയം മൊഴിയെടുക്കാനായി സ്റ്റേഷനില്‍ എത്തണമെന്ന പോലീസിന്റെ ആവശ്യത്തില്‍ ജോജു ജോര്‍ജ് അസൗകര്യം അറിയിച്ചിട്ടുണ്ട്.

ജോജുവിന് ദൃശ്യങ്ങള്‍ അയച്ചുകൊടുക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ജോജുവിന്റെ ആക്രമിച്ചവരെ കണ്ടെത്താനാണ് ഇത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരൊക്കെയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാനാണിത്. സ്വന്തം നാട്ടില്‍ കാലുകുത്താന്‍ പോലും ജോജുവിനെ അനുവദിക്കില്ലെന്ന യൂത്ത് കോണ്‍ഗ്രസ് പ്രസ്താവന അപലപനീയമാണ്. ജോജുവിന് പൂര്‍ണ സംരക്ഷണം ഡിവൈഎഫ്‌ഐ നല്‍കുമെന്നും അവര്‍ വയ്ക്തമാക്കി. അതേസമയം വനിതാ നേതാക്കളുടെ പരാതിയില്‍ നടപടി പിന്നീടുണ്ടാവും. ജോജു അധിക്ഷേപിച്ചെന്നാണ് മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+