ജോജു ജോര്‍ജിനെതിരെ വീണ്ടും പരാതി.... രണ്ട് കാറുകളും നിയമം പാലിക്കുന്നില്ല, ഫാന്‍സി നമ്പര്‍ പ്ലേറ്റ്
കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച് വിവാദത്തില്‍ നില്‍ക്കുന്നതിനിടെ നടന്‍ ജോജു ജോര്‍ജുവിനെതിരെ വീണ്ടും പരാതി. ജോജു യാതൊരു നിയമവും പാലിക്കാതെയാണ് രണ്ട് കാറുകള്‍ ഉപയോഗിക്കുന്നതെന്ന് കളമശേരി സ്വദേശി പരാതിപ്പെട്ടിരിക്കുകയാണ്.
ആര്‍ടിഒയ്ക്ക് പുതുവായില്‍ എറണാകുളം ആര്‍ടിഒയ്ക്ക് മനാഫ് എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. ജോജുവിനെതിരായ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ പരാതി വന്നിരിക്കുന്നത്. പരാതിയുടെ വിശദ വിവരങ്ങളിലേക്ക്....

അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റി ജോജു ഒരു കാറില്‍ ഫാന്‍സി നമ്പര്‍ പ്ലേറ്റാണ് ഘടിപ്പിച്ചതെന്ന് മനാപ് ആരോപിക്കുന്നു. കേരളത്തില്‍ തുടര്‍ച്ചയായി ഉപയോഗിക്കണമെങ്കില്‍ ഇവിടത്തെ രജിസ്‌ട്രേഷന്‍ വേണമെന്ന നിയമം ജോജു ലംഘിച്ചെന്നും പരാതിയില്‍ പറയുന്നു. അതേസമയം ആദ്യത്തെ പരാതി അന്വേഷിക്കാന്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തിയെന്ന് ആര്‍ടിഒ അറിയിച്ചു. രണ്ടാമത്തെ പരാതി ചാലക്കുടി ആര്‍ടിഒയ്ക്ക് കൈമാറി. നേരത്തെ ജോജു മാസ്‌ക് ധരിക്കാതെയാണ് വന്നതെന്നും, കൊവിഡ് പെരുമാറ്റച്ചടം ലംഘിച്ചുവെന്നും, അതിന് കേസെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് പരാതി വേറെയുമുണ്ട്.

ജോജുവിനെതിരായ പരാതികളെല്ലാം പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം ജോജുവിന്റെ വാഹനം തകര്‍ത്ത സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പുകളാണ് പോലീസ് ചുമത്തിയത്. അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫിനെ റിമാന്‍ഡ് ചെയ്തു. മുന്‍ മേയര്‍ ടോണി ചമ്മണി അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്. പോലീസ് നടപടി കടുപ്പിച്ച സാഹചര്യത്തില്‍ പ്രശ്‌നവുമായി മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസ് താല്‍പര്യം കാണിച്ചിട്ടില്ല. ജോജുവുമായി ഒത്തുതീര്‍പ്പിനാണ് ശ്രമം. എന്നാല്‍ കേസ് പിന്‍വലിക്കുന്ന കാര്യം അടക്കം ഉണ്ടാവുമോ എന്ന് ഉറപ്പില്ല. ജോജുവിനെതിരായ അക്രമത്തോടെ ജനത്തിന്റെ പിന്തുണ എതിരായെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്.

അതേസമയം കാര്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായ ജോസഫിന്റെ ജാമ്യാപേക്ഷയില്‍ കക്ഷി ചേരാനായി ജോജു അപേക്ഷ നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ കോടതി ഇടപെടണമെന്നും ജോജു ആവശ്യപ്പെട്ടു. എന്നാല്‍ കേസില്‍ ഒരു ഒത്തുതീര്‍പ്പിനും ജോജു വഴങ്ങിയിട്ടില്ല. കേസുമായി മുന്നോട്ട് പോകാനാണ് ജോജുവിന്റെ തീരുമാനം. കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ പ്രതികരിച്ച സംഭവത്തിന് ശേഷം വ്യക്തി അധിക്ഷേപം വരെ നേരിട്ടതായി ജോജു പറഞ്ഞു. ഇത് നടനെ ചൊടിപ്പിച്ചെന്നാണ് വിവരം. വീട്ടിലിരിക്കുന്നവരെ വരെ പറഞ്ഞുവെന്ന് ജോജു പറയുന്നു. വാഹനം അടക്കം തകര്‍ത്തത് കൊണ്ട് ജോജു ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നില്ലെന്നാണ് വിവരം.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എറണാകുളം എംപി ഹൈബി ഈഡന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. ഇക്കാര്യം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സ്ഥിരീകരിച്ചു. മുതിര്‍ന്ന നേതാക്കളാണ് വിഷയത്തില്‍ ഇടപെട്ടത്. കോണ്‍ഗ്രസിന്റെ സമരരീതി ശരിയായില്ലെന്ന അഭിപ്രായത്തിലാണ് വിഡി സതീശന്‍. ഇരുഭാഗത്ത് നിന്നും തെറ്റുകള്‍ ഉണ്ടായെന്നാണ് ഷിയാസ് പഞ്ഞത്. പരസ്പരം ക്ഷമിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. ഇരുഭാഗത്ത് നിന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് അനിഷ്ട സംഭവങ്ങള്‍ കാരണം. എന്നാല്‍ പരസ്പരം നല്‍കിയിരിക്കുന്ന പരാതികളില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഷിയാസ് പറഞ്ഞു.

കാര്‍ തകര്‍ത്ത കേസില്‍ ജോസഫിന് ജാമ്യം നല്‍കരുതെന്നാണ് ജോജു ആവശ്യപ്പെട്ടിരിക്കുന്നത്. കാറിന്റെ ഡോര്‍ സമരക്കാര്‍ ബലമായി തുറക്കുകയായിരുന്നുവെന്ന് ജോജു പറയുന്ന.ു ബലം പ്രയോഗിച്ച് ഡോര്‍ സമരക്കാര്‍ തുറക്കുകയായിരുന്നു. ഇതിനെല്ലാം പുറമേ തന്നെ അസഭ്യം പറഞ്ഞു. കാറിന് ആറ് ലക്ഷം രൂപയുടെ കേടുപാടുകളാണ് പ്രതികള്‍ വരുത്തിയത്. തെറ്റായ ആരോപണമാണ് ഉന്നയിച്ചത്. അങ്ങനെ ഒരാള്‍ക്ക് ജാമ്യം നല്‍കരുത്. പ്രോസിക്യൂഷനും ജാമ്യത്തെ എതിര്‍ത്തു. കേസില്‍ ജോജു കക്ഷി ചേരേണ്ടതില്ലെന്നാണ് പ്രോസിക്യൂഷന്റെ അഭിപ്രായം. നേരത്തെ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷമാണ് ഉപരോധം നടത്തിയതെന്ന് പ്രതി പറഞ്ഞു.

അതേസമയം കേസില്‍ ടോണി ചമ്മണി അടക്കമുള്ളവര്‍ ഒളിവിലാണെന്ന് മരട് പോലീസ് പറഞ്ഞു. എന്നാല്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കിടയിലും കഴിഞ്ഞ ദിവസം ജോജുവിനെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അപമാനിച്ചിരുന്നു. ജോജു മദ്യപിച്ചിട്ടുണ്ടെന്ന് പോലീസുകാരാണ് പറഞ്ഞത്. അദ്ദേഹം ലക്കുകെട്ടിരിക്കുകയാണെന്ന് പോലീ് പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാരും ഇടതു മന്ത്രിയും ഉണ്ടെങ്കില്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ പ്രയാസമൊന്നുമില്ല. പരിശോധനാ ഫലം ശരിയായാല്‍ പോലും മദ്യപനെ പോലെയായിരുന്നു ജോജുവിന്റെ പെരുമാറ്റമെന്നും സുധാകരന്‍ പറഞ്ഞു. നേരത്തെ നടത്തിയ പരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.












Click it and Unblock the Notifications