ഇടത് വിജയാഹ്ളാദത്തില്‍ താരങ്ങളും: നൃത്തം ചവിട്ടി വിനായകന്‍, ഇലത്താളം കൊട്ടി ജോജു ജോർജ്
കൊച്ചി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ പൊതു ചിത്രം പുറത്ത് വരുമ്പോള്‍ സംസ്ഥാനത്ത് എല്‍ ഡി എഫിന് മുന്നേറ്റം. യു ഡി എഫില്‍ നിന്നും മൂന്ന് വാർഡുകള്‍ പിടിച്ചെടുത്ത എല്‍ ഡി എഫ് ആകെ 16 സീറ്റുകള്‍ നേടി. സി പി എം പിന്തുണയോടെ മത്സരിച്ച ഒരു ഇടത് വിമതനും വിജയിച്ചിട്ടുണ്ട്. ഇദ്ദേഹവും യു ഡി എഫ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.
യു ഡി എഫ്, സി പി ഐ സ്ഥാനാർത്ഥികള്‍ക്കെതിരെയായിരുന്നു പാലക്കാട് എരിമയൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ വിമതന്റെ വിജയം. എറണാകുളം ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡുകളും സിപിഎം നിലനിർത്തി. അതേസമയം, കൊച്ചിയിലെ വിജയത്തിലെ ഇടത് ആഹ്ളാദ പ്രകടന റാലിയില്‍ സിനിമാ നടന്‍മരായാ ജോജു ജോർജും വിനായകനും പങ്കെടുത്തത് ശ്രദ്ധേയമായി.

കൊച്ചി കോര്‍പറേഷനില്‍ എല്‍ ഡി എഫ് നേടിയ വിജയത്തില്‍ ആഹ്ളാദപ്രകടനവുമായി ഇറങ്ങിയ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് സിനിമാ താരങ്ങള്‍ ചേർന്നത്. വിനായകന്റെ വീട് നില്‍ക്കുന്ന വാർഡിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. പാര്‍ട്ടി കൊടികളും കൊട്ടും മേളവുമായി തെരുവിലേക്കിറങ്ങിയ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന ജോജുവിന്‍റെയും വിനായകന്‍റെയും വീഡിയോ ദൃശ്യങ്ങള്‍ വൈറലാണ്.
'മുട്ടായി തിന്നാല്‍ പുഴുപ്പല്ല വരും': കുസൃതിക്കുടുക്കയായി കൊച്ചുമഹാലക്ഷ്മി, ഒപ്പം ദിലീപും കാവ്യയും

വിനായകന്‍ പ്രകടനത്തിലേറെ നേരം ഉണ്ടായിരുന്നെങ്കിലും ജോജു ഏതാനും നിമിഷങ്ങള്‍ മാത്രമായിരുന്നു ആഘോഷത്തിനൊപ്പം ചേർന്നത്. ആഹ്ലാദപ്രകടനം എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയപ്പോഴാണ് വിനായകന്റെ സന്തോഷത്തില്‍ ജോജുവും പങ്കുചേര്‍ന്നത്. ഹ്ലാദപ്രകടനം എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയപ്പോഴാണ് വിനായകന്റെ സന്തോഷത്തില്‍ ജോജുവും പങ്കുചേര്‍ന്നത്.

''ഷൂട്ടിങ്ങിനിടെയാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കൊപ്പം ആഹ്ലാദപ്രകടനത്തില്‍ വിനായകനെ കണ്ടത്. അടുത്ത സുഹൃത്ത് എന്ന നിലയില്‍ വിനായകന്റെ അടുത്ത് പോയി. ഇതിനിടെ ഇലത്താളം കൊട്ടാന്‍ വിനായകന്‍ ആവശ്യപ്പെട്ടപ്പോള്‍ കുറച്ചുനേരം കൊട്ടുകയായിരുന്നു. ഇനിയെന്ന ഒന്ന് ജീവിക്കാന്‍ അനുവദിക്കണം.''-എന്നായിരുന്നു ഇത് സംബന്ധിച്ച് പിന്നീട് ജോജു നടത്തിയ പ്രതികരണം.

എല്‍ ഡി എഫ് സ്ഥാനാർത്ഥി ബിന്ദു ശിവനാണ് കൊച്ചി കോര്‍പ്പറേഷന്‍ 63-ാം ഡിവിഷനായ ഗാന്ധി നഗറില്‍ വിജയിച്ചത്. യു ഡി എഫിലെ പി ഡി മാർട്ടിനെ 687 വോട്ടിന് പരാജയപ്പെടുത്തുകയായിരുന്നു. വിജയത്തോടെ 74 അംഗ കൊച്ചി നഗരസഭയില്‍ എല്‍ ഡി എഫ് അംഗബലം സ്വതന്ത്രർ ഉള്‍പ്പടെ 37 പേരായി. കഴിഞ്ഞ തവണ 115 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എല്‍ഡിഎഫ് ജയം.

കൗണ്‍സിലറായിരുന്ന സി പി ഐഎമ്മിലെ കെ കെ ശിവന്‍ അന്തരിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ശിവന്റെ ഭാര്യയാണ് ബിന്ദു. ഇത്തവണ ഭൂരിപക്ഷത്തില്‍ 500 ലേറെ വോട്ടുകള്‍ ഉയർത്താന്‍ കഴിഞ്ഞത് സിപിഎമ്മിന് വലിയ നേട്ടമായി. രണ്ടംഗങ്ങളുടെ മരണത്തെ തുടർന്ന് നിലവിലെ കോർപ്പറേഷൻ കൗൺസിൽ അംഗസംഖ്യ എഴുപത്തിരണ്ടായിരുന്നു. ഇതില്‍ 36 അംഗങ്ങളുടെ പിന്തുണയാണ് എല്‍ഡിഎഫിനുള്ളത്. യുഡിഎഫിന് 32 ഉം, ബിജെപിക്ക് നാലും അംഗങ്ങളുണ്ട്.

പിറവം നഗരസഭയിലെ തിരഞ്ഞെടുപ്പ് ഫലവും ഇരു മുന്നണികള്‍ക്കും നിർണ്ണായകമായിരുന്നു. ഇരുപത്തിയേഴംഗ നഗരസഭാ കൗൺസിലിൽ ഭരണപക്ഷമായ ഇടത് മുന്നണിക്കും, പ്രതിപക്ഷമായ യു.ഡി.എഫിനും നിലവില്‍ 13 അംഗങ്ങള്‍ വീതമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ഉപതിരഞ്ഞെടുപ്പ് നടന്ന പതിനാലാം വാർഡില്‍ എല്‍ഡിഎഫിന് ലീഡ് നിലനിർത്താന്‍ സാധിച്ചു. സിപിഐ എമ്മിലെ ഡോ. അജേഷ് മനോഹറാണ് വിജയി
'യുവനടി ശോഭനയും' 2 വയസ്സില്‍ കാണാന്‍ കരഞ്ഞ തേജസും: താരങ്ങളെ ചേർത്ത് പിടിച്ച് മഞ്ജു വാര്യർ












Click it and Unblock the Notifications