നടി അശ്വതി ബാബുവിന്റെ വീട്ടില്‍ നിന്ന് എക്സൈസ് സംഘം കഞ്ചാവ് പിടിച്ചു, കൂടുതല്‍ കുരുക്ക്
കൊച്ചി: നടി അശ്വതി ബാബു അറസ്റ്റിലായത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ നടിക്ക് കൂടുതല്‍ കുരുക്ക് മുറുകുകയാണ്. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് എക്സൈസ് സംഘം കഞ്ചാവ് പിടിച്ചെടുത്തിരിക്കുകയാണ്. ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ച് അപകടങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്.

അശ്വതി ബാബുവും സുഹൃത്ത് നൗഫലുമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞിരുന്നു. കൂനമ്മാവില്‍ ഇവര്‍ താമസിക്കുന്ന വീട്ടില്‍ നിന്നാണ് കഞ്ചാവ് ഇലയും വിത്തുകളും പിടികൂടിയത്. ഇവര്‍ ഉയര്‍ന്ന അളവില്‍ കഞ്ചാവ് സൂക്ഷിക്കാറുണ്ടെന്നാണ് എക്സൈസ് പറയുന്നത്. ഇതിന് പുറമേ കഞ്ചാവ് വില്‍പ്പനയും ഇവര്‍ക്കുണ്ട്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇവിടെ എക്സൈസ് സംഘമെത്തിയത്. തന്റെ ഉപയോഗത്തിനായിട്ടാണ് ലഹരി സൂക്ഷിച്ചതെന്നാണ് അശ്വതി ബാബു പറയുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം സിന്തറ്റിക് ലഹരിയില്‍ നിന്ന് മോചനം നേടാനാണ് കഞ്ചാവ് ഉപയോഗിക്കുന്നതെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.
പക്ഷേ എത്ര തന്നെയാണെങ്കിലും ഇത്രയും വലിയ അളവില്‍ എന്തിനാണ് ലഹരി സൂക്ഷിച്ചിരുന്നതെന്ന ചോദ്യം ബാക്കിയാണ്. പോലീസ് ഇവരുടെ മൊഴി വിശ്വസിച്ചിട്ടില്ല. കേസെടുത്തത് ഇതിന് പിന്നാലെയാണ്. നേരത്തെ ഇവരെ വിട്ടയച്ചത് പത്ത് ഗ്രാമില്‍ താഴെ മാത്രം അളവിലുള്ള ലഹരിയാണ് കണ്ടെടുത്തത് എന്നത് കൊണ്ടാണ്.
പോലീസ് നേരത്തെ തന്നെ ഇവരുടെ ഓരോ നീക്കങ്ങളും നിരീക്ഷിക്കുന്നുണ്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുള്ള ഇവരുടെ നടപടികള്‍ ദുരൂഹമായിരുന്നു. ഇവര്‍ കഴിഞ്ഞ ദിവസം ലഹരി ഉപയോഗിച്ച് വാഹനങ്ങളില്‍ കൂട്ടയിടി നടത്തിയിരുന്നു. ഇതിന് ശേഷം ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ നാട്ടുകാര്‍ ഉടന്‍ തന്നെ പോലീസ് വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് മാത്രമേ അന്ന് പോലീസ് കേസെടുത്തിട്ടുള്ളൂ. ഇവര്‍ പരിശോധന മുന്നില്‍ കണ്ട് ലഹരി വസ്തുക്കള്‍ മറ്റെവിടേക്ക് എങ്കിലും മാറ്റിയതാകാമെന്നാണ് വിലയിരുത്തല്‍. നടി പതിനാറാം വയസ്സ് മുതല്‍ ലഹരി ഉപയോഗിക്കുന്നുണ്ട്.
പല തവണ അശ്വതി മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പ് കാറില്‍ എംഡിഎംഎയുമായി ഇവര്‍ പിടിയിലായിരുന്നു. ലഹരിക്ക് അടിമയായിരുന്ന നടി അനാശാസ്യത്തിലൂടെയാണ് ഇതിനുള്ള പണം കണ്ടെത്തിയത്. ഇവരെ അറസ്റ്റ് ചെയ്ത് പുറത്ത് വിട്ടാലും ലഹരി ഉപയോഗിക്കാതെ ജീവിക്കാന്‍ പറ്റില്ലെന്നായിരുന്നു അന്ന് പോലീസിനോട് പറഞ്ഞത്.
മുംബൈയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമൊക്കെ ഇവര്‍ ലഹരി എത്തിച്ചിരുന്നു. എന്നാല്‍ വില്‍പ്പനയല്ല കൂടുതലെന്നും പകരം സ്വന്തമായി ഉപയോഗിക്കാനാണ് ഇവര്‍ ഇത് എടുത്തിരുന്നതെന്നും പോലീസ് പറയുന്നു. ഇപ്പോള്‍ ഇവര്‍ക്ക് ലഹരി ഇടപാടുമുണ്ടെന്നും പോലീസ് കരുതുന്നുണ്ട്.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications