Get Updates
Get notified of breaking news, exclusive insights, and must-see stories!

'കഞ്ഞീം ചോറും ബാക്കി ഉണ്ടേൽ വല്ല പാവങ്ങൾക്കും എടുത്ത് കൊടുക്കഡേ', എറണാകുളം കളക്ടർ രേണു രാജിന് പിന്തുണ

കൊച്ചി: ഒരു വശത്ത് മഴ കലി തുളളി പെയ്യുമ്പോള്‍ മറുവശത്ത് എറണാകുളം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ കലി തുളളുകയായിരുന്നു ഇന്ന് രാവിലെ നിരവധി ആളുകള്‍. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രാവിലെയാണ് കളക്ടര്‍ രേണു രാജ് അവധി പ്രഖ്യാപിച്ചത് എന്നതാണ് കാരണം.

എന്നാല്‍ അതിനകം പല കുട്ടികളും സ്‌കൂളുകളിലെത്തിയിരുന്നു. ഇതോടെ കളക്ടര്‍ക്ക് ഫേസ്ബുക്കില്‍ പൊങ്കാല തുടങ്ങി. അതിനിടെ കളക്ടറെ പിന്തുണച്ചും പൊങ്കാലക്കാരെ പരിഹസിച്ചും രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന.

1

ശ്രീജിത്ത് പെരുമനയുടെ കുറിപ്പ് വായിക്കാം: 'ഏതൊരാൾക്കും കണക്കുകൂട്ടലുകൾ തെറ്റാം. ഔദ്യോഗിക നിർവ്വഹണത്തിൽ മനപൂർവ്വമല്ലാതെ സംഭവിച്ച ഒരു കാര്യത്തിന് ഒരാളെ ഇത്രയധികം വിചാരണ ചെയ്തു ക്രൂശിക്കുന്നതിനോടൊപ്പം അവരുടെ വ്യക്തിപരമായ ജീവിതത്തെ പോലും അശ്ലീലമാക്കി പ്രചരിപ്പിച്ച് ആത്മരതി അടയുന്നവരോട് ഒരു ലോഡ് പുച്ഛം. കളക്ടറെ കൂട്ടം കൂടി ആക്രമിക്കേണ്ട എന്ത് പ്രശ്നമാണ് നിലവിൽ ഉണ്ടായത്? കുട്ടികൾ സ്കൂളിൽ എത്തിയിട്ട് അവധി പ്രഖ്യാപിച്ചതോ? ഇത് ഡിസാസ്റ്റർ മാനേജ്മെന്റ് ആണ്...

2

ചിലപ്പോൾ ഇങ്ങനെയും തീരുമാനങ്ങൾ എടുക്കേണ്ടി വരും. ശ്രീറാം വെങ്കിട്ടരാമനോട് ഉള്ള വിദ്വേഷവും പകയും വച്ച് അയാളുടെ ഭാര്യയായ കളക്ടറേയും വ്യക്തിപരമായി അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിന്റെ പേര് ചെറ്റത്തരം എന്നാണ്. ഒരു മുന്നറിയിപ്പും ഇല്ലാതെ ഡാം തുറന്നു വിട്ട അത്രയും ഭീകരവസ്ഥ എന്തായാലും 8.30 സ്കൂൾ അവധി പ്രഖ്യാപിച്ച കളക്ടർ ചെയ്തട്ടില്ല. അത്ര പെർഫെക്റ്റ് ആയിട്ട് പോകുന്ന കേരളത്തിൽ സംഭവിച്ച ഏക ഒരു തെറ്റാണ് വൈകി അവധി പ്രഖ്യാപിച്ചത് എന്നാണ് എന്റെ ഒരിത്.

3

ക്ഷമിക്കരുത് തൂക്കിക്കൊല്ലണം. രണ്ടുദിവസം സ്കൂളിന് അവധി കൊടുത്തു. ഈ രണ്ടു ദിവസവും മഴയുണ്ടായിരുന്നില്ല. കാലാവസ്ഥക്കാര് റെഡ് അലർട്ട് പറഞ്ഞു. രണ്ടുദിവസം മഴ പെയ്തില്ല. ഇന്ന് യെല്ലോ അലർട്ടാണ് പറഞ്ഞിരുന്നത്, പക്ഷേ മഴ പെയ്തു. ഉച്ചയായപ്പോൾ അവര് അത് റെഡ് അലർട്ട് ആക്കി. ഇതിനൊന്നും കുഴപ്പമില്ല. കളക്ടർക്ക് ഒരു ചെറിയ പിഴവ് പറ്റിയപ്പോൾ നെഞ്ചത്തോട്ട് കയറാൻ നാട്ടിൽ ഒരു ലോഡ് മാന്യന്മാർ. കഷ്ടം കഞ്ഞീം ചോറും ബാക്കി ഉണ്ടേൽ വല്ല പാവങ്ങൾക്കും എടുത്ത് കൊടുക്കഡേ'.

4

മുൻ ബിഗ് ബോസ് താരം ദിയ സനയും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയുളള കമന്റുകൾ കണ്ടാൽ നമ്മുടെ കുട്ടികളുടെ ഉത്തരവാദിത്തം കളക്ടർക്കാണ് എന്ന മട്ടാണെന്ന് ദിയ സന പറയുന്നു. ദിയ സനയുടെ ഫേസ്ബുക്ക് കുറിപ്പ്: ' സ്വന്തം മക്കളുടെ കാര്യത്തിൽ വീട്ടിലുള്ള രക്ഷിതാക്കൾക് തീരുമാനം എടുകാം.. സ്വന്തം രക്ഷിതാക്കൾക്ക് ഉള്ള പോലെ ആർക്കും കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ ഇല്ലെന്നു നമുക്ക് തന്നെ അറിയില്ലേ.... ഈ കാലാവസ്ഥക്കെടുതി എല്ലാവരും കാണുന്നത് തന്നെയല്ലേ??

Recommended Video

cmsvideo
    കേരളത്തിലെ ഡാമുകൾ നിറഞ്ഞ് കവിയുന്നു. ആളുകളെ മാറ്റിപ്പാർപ്പിച്ചു
    5

    കുട്ടികളുടെ കാര്യത്തിൽ കറക്റ്റ് സമയത്ത് തീരുമാനം എടുക്കാൻ പറ്റാത്ത കളക്ടർ ഒകെ പറയുന്നതിനെ പിടിച്ചു മാത്രം വിമർശിക്കല്ലേ.. സമയത്ത് തീരുമാനം എടുക്കാതെ തോന്നിയ സമയത്ത് പോസ്റ്റ്‌ ഇട്ട കളക്ടറുടെ തീരുമാനം വിവരക്കേട് എന്നന്നെ പറയാൻ പറ്റുള്ളൂ. ഇതിപ്പോ കളക്ടറുടെ പോസ്റ്റിനടിയിൽ നമ്മുടെ കുട്ടികളുടെ ഉത്തരവാദിത്തം മൊത്തം കളക്ടർക് ആണെന്ന ലെവലിൽ ആണ് പല കമന്റുകളും മനസിലാക്കിത്തരുന്നത്'.

    എന്റമ്മോ ഈ ലുക്കില്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതേയില്ല; നിമിഷയുടെ ചിത്രങ്ങള്‍ വൈറലാക്കി ആരാധകര്‍..

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+