Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ ഇന്ത്യ വിമാനം കരിപ്പൂരിന് പകരം കൊച്ചിയില്‍ ഇറക്കി; പുറത്തിറങ്ങാതെ യാത്രക്കാര്‍, പ്രതിഷേധം

കോഴിക്കോട്: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരുടെ വന്‍ പ്രതിഷേധം. കരിപ്പൂരില്‍ ഇറക്കേണ്ട വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഇറക്കിയത്. ഇതേ തുടര്‍ന്നാണ് യാത്രക്കാര്‍ വിമാനത്തില്‍ നിന്നിറങ്ങാതെ പ്രതിഷേധിക്കുന്നത്. ദുബായില്‍ നിന്ന് പുലര്‍ച്ചെ കരിപ്പൂരിലേക്ക് എത്തിയ വിമാനമാണ് കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് കൊച്ചിയില്‍ ഇറക്കിയത്. പുലര്‍ച്ചെ 2.15നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എത്തിയത്. എന്നാല്‍ യാത്രക്കാര്‍ ഇപ്പോഴും വിമാനത്തില്‍ തന്നെ തുടരുകയാണ്.

വിമാനത്തില്‍ തന്നെ തിരികെ കോഴിക്കോട്ട് എത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. യാത്രക്കാര്‍ രോഷത്തോടെ വിമാനക്കമ്പനി അധികൃതരോട് സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പോകണമെന്ന് ജീവനക്കാര്‍ യാത്രക്കാരോട് ആവശ്യപ്പെട്ടുവെങ്കിലും യാത്രക്കാര്‍ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നു. വിമാനത്തില്‍ നിന്നിറങ്ങില്ല എന്ന വാശിയിലാണ് യാത്രക്കാര്‍.

air-india-flight

വിമാനം വൈകിയതിലും പ്രതിഷേധം

വിമാനം വൈകിയതിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രതിഷേധം. ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വൈകിയത്. രാവിലെ 9.35നാണ് ഇത് പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ ദോഹയില്‍ നിന്ന് വിമാനമിതുവരെ കരിപ്പൂരില്‍ എത്തിയിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

കാലാവസ്ഥാ വ്യതിയാനമാണ് വിമാനം വൈകുന്നതിന് കാരണമായി അധികൃതര്‍ പയുന്നത്. എന്നാല്‍ മറ്റ് ഇവിടെ ഇറങ്ങുന്നതുണ്ടെന്നാണ് യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. കരിപ്പൂരില്‍ നിലവില്‍ മഴ അടക്കമുള്ള കാലാവസ്ഥ പ്രശ്‌നങ്ങളില്ല.

വൈകീട്ട് 5.40ന് യാത്രക്കാരെ കൊണ്ടുപോകാമെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിക്കുന്നത്. അതുവരെ താമസിക്കുന്നതിനുള്ള സൗകര്യങ്ങളും ചെയ്ത് തരാമെന്ന് അധികൃതര്‍ അറിയിച്ചു. പക്ഷേ യാത്രക്കാര്‍ വഴങ്ങിയിട്ടില്ല.

ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കങ്ങളും ഇതിനിടെ ഉണ്ടായി. വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയ കാര്യം അറിയാന്‍ പോലും സാധിച്ചതെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+