ദില്ലിക്ക് സമാനം, കൊച്ചിയുടെ പോക്ക് അപകടത്തിലേക്ക്: അന്തരീക്ഷ മലിനീകരണം ഉയര്‍ന്ന തോതില്‍
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ അന്തരീക്ഷ മലിനീകരണം കൂടി നഗരങ്ങളില്‍ കൊച്ചി വളരെ മുന്നിലാണ്. ആദ്യ പന്ത്രണ്ട് സ്ഥാനങ്ങളില്‍ തുടര്‍ച്ചയായി കൊച്ചിയുണ്ട്

കൊച്ചി: ദില്ലി നഗരത്തിന് സമാനമായ അവസ്ഥയിലേക്ക് കൊച്ചി. വായു മലിനീകരണം ഏറ്റവും രൂക്ഷമായ ദിനമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കൂടിയ തോതിലാണ് രാസഗന്ധം കൊച്ചിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ രേഖപ്പെടുത്തിയത്. നഗരത്തില്‍ മാത്രമല്ല, പരിസര പ്രദേശങ്ങളിലും പലര്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിട്ടു.
രാത്രി ഒന്‍പത് മണി മുതലായിരുന്നു പ്രശ്‌നങ്ങള്‍. പലര്‍ക്കും ശ്വാസതടസ്സം പോലുമുണ്ടായി. രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ബാഷ്പകണങ്ങളുടെ സാന്നിധ്യം മലിനീകരണ ബോര്‍ഡ് സ്ഥാപിച്ച മാലിന്യ മാപിനിയില്‍ രേഖപ്പെടുത്തിയിരുന്നു.
രാവിലെ എട്ട് മണിവരെ ഇത് ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു. തലസ്ഥാന നഗരിയിലെ അതേ സാഹചര്യത്തിലേക്ക് കൊച്ചി നഗരം പോകാന് സാധ്യതയുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

അതായത് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ അന്തരീക്ഷ മലിനീകരണം കൂടി നഗരങ്ങളില്‍ കൊച്ചി വളരെ മുന്നിലാണ്. ആദ്യ പന്ത്രണ്ട് സ്ഥാനങ്ങളില്‍ തുടര്‍ച്ചയായി കൊച്ചിയുണ്ട്.
അതേസമയം കൊച്ചിയില്‍ മലിനീകരണ തോത് വര്‍ധിക്കുന്നത് മേഘ വിസ്‌ഫോടനത്തിനും മിന്നല്‍ പ്രളയത്തിനും വഴിയൊരുക്കാമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നഗരത്തിലുണ്ടായ മിന്നല്‍ പ്രളയത്തിന്റെ കാരണങ്ങളിലൊന്ന് ഈ മലിനീകരണമാണ്.
അന്തരീക്ഷത്തില്‍ കൂടിയ തോതില്‍ തങ്ങി നില്‍ക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ സൂക്ഷ്മ കണികകളും ഇതിനൊരു കാരണമാകുന്നുണ്ട്.
വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല
കാണ്‍പൂര്‍ ഐഐടി പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ ഇക്കാര്യം വിശദമായി പറയുന്നുണ്ട്. മേഘവിസ്‌ഫോടനത്തിന് മലിനീകരണവും വഴിയൊരുക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉപസമിതിയുടെ കണ്ടെത്തലും കൊച്ചിക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ്.
കൊച്ചിയിലെ മലിനീകരണ തോത് രാത്രി എട്ട് മുതല്‍ രാവിലെ എട്ട് വരെ ദില്ലിയിലെ മലിനീകരണ തോതിനൊപ്പം നില്‍ക്കുന്നുണ്ട്. അതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.
നിലവില്‍ കൊച്ചിയിലെ ഡാറ്റ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വെബ്‌സൈറ്റുകളില്‍ ലഭ്യമല്ല. കാരണം കാര്യങ്ങളുടെ വിശദമായ സ്വഭാവം പരിശോധിക്കുമ്പോള്‍ കൊച്ചി കരുതേണ്ടി വരുമെന്നാണ് സൂചന.












Click it and Unblock the Notifications