എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അലെർട് ബട്ടണുകൾ, ചാർജിങ് പോയിന്റ്, സിസിടിവി: കൊച്ചിയില്‍ വരുന്നു സ്മാർട്ട് ബസ് ഷെല്‍ട്ടറുകള്‍

Google Oneindia Malayalam News

എറണാകുളം: കൊച്ചി നഗരത്തിന് പുത്തന്‍ അനുഭവങ്ങളുമായി സ്മാർട്ട് ബസ് ഷെല്‍ട്ടറുകള്‍. നഗരത്തിലെ സ്മാർട്ട് റോഡുകളിലാണ് സ്മാർട്ട് ബസ് ഷെൽട്ടറുകളും വരുന്നത്. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. മൂന്ന് വർഷത്തേക്ക് തന്നെയാവും നിർമ്മാണ കമ്പനിക്കാണ് പരിപാലന ചുമതല. ആദ്യ ഘട്ടം എന്ന നിലക്ക് എബ്രഹാം മടമാക്കൽ റോഡിൽ രണ്ടു ബസ് ഷെൽട്ടറുകളാണ് 20 ലക്ഷം രൂപ ചെലവിൽ ഒരു മാസത്തിനുള്ളിൽ പൂർത്തീകരിച്ചിരിക്കുന്നത്. ഇവയുടെ ഉദ്ഘാടനം വൈകാതെ നടക്കും. മറ്റിടങ്ങളിലെ സ്മാർട്ട് ബസ് ഷെല്‍ട്ടർ നിർമ്മാണവും വേഗത്തില്‍ പൂർത്തിയാക്കാനാണ് നീക്കം.

തനി വർഗ്ഗീയ വാദിയായ നേതാവ് മുസ്ലിം പേരുകള്‍ മാത്രം കണ്ടു പിടിച്ചിരിക്കുന്നു: രാഹുലിനെതിരെ വികെ സനോജ്തനി വർഗ്ഗീയ വാദിയായ നേതാവ് മുസ്ലിം പേരുകള്‍ മാത്രം കണ്ടു പിടിച്ചിരിക്കുന്നു: രാഹുലിനെതിരെ വികെ സനോജ്

കൊച്ചിൻ സ്മാർട്ട് മിഷന്റെ നേതൃത്വത്തിൽ എബ്രഹാം മടമാക്കൽ റോഡ്, ഷൺമുഖം റോഡ് , പാർക്ക് അവന്യൂ റോഡ്, ഡി എച്ച് റോഡ് എന്നിവയാണ് സ്മാർട്ട് റോഡുകളായി പുനർ നിർമ്മിച്ചത്. പരിസ്ഥിത സൌഹൃദത്തിലാണ് ഷെല്‍ട്ടറുകളുടെ നിർമ്മാണം. സൗരോർജ്ജ സംവിധാനത്തിലുള്ള ബസ് ഷെൽട്ടറുകളാണ് നഗരത്തിൽ വരുന്നത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് എസ് എസ് അലെർട് ബട്ടണുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ സി സി ടി വി സംവിധാനം, ചാർജിങ് പോയിന്റ്, വേസ്റ്റ് ബിൻ എന്നീ സൗകര്യങ്ങളും ഉണ്ട്.

 busstop

ഗ്ലാമറസ് ലുക്കില്‍ പൊളിച്ചടുക്കി താരപുത്രി: ഇഷാനി കൃഷ്ണയുടെ പുതിയ ഫോട്ടോകള്‍ വൈറല്‍

കൊച്ചി സിറ്റിയുടെ മാപ് കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ബസ് ഷെൽട്ടർ നിർമ്മിക്കുന്നത്. ഏപ്രിൽ ആദ്യവാരത്തോടെ ബസ് ഷെൽട്ടറുകളുടെ പണികൾ പൂർത്തിയാക്കി വിഷു കൈനീട്ടമായി ജനങൾക്ക് നല്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പദ്ധതി വൈകുകയായിരുന്നു.

Recommended Video

cmsvideo
പ്രതിക്കും അവകാശങ്ങൾ ഉണ്ട്: അഡ്വ. ബിഎ ആളൂർ | *Crime

Ernakulam
English summary
Alert buttons, charging point, CCTV: Smart bus shelters are coming in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X