അഞ്ജലിയുടെ പ്ലാന്‍ തട്ടിക്കൂട്ട് ബിസിനസ് മീറ്റ്, പെണ്‍കുട്ടികളെ എത്തിക്കാനെന്ന് വെളിപ്പെടുത്തല്‍
കൊച്ചി: നമ്പര്‍ 18 ഹോട്ടലില്‍ സംഭവിച്ച കാര്യങ്ങള്‍ക്കെല്ലാം സ്ഥിരീകരണം. അഞ്ജലിലാണ് ഇതിലെ പ്രധാന ഇടപാടുകാരിയെന്നാണ് കണ്ടെത്തല്‍. ബിസിനസ് മീറ്റില്‍ പങ്കെടുക്കാനെന്ന വ്യാജേനയാണ് പെണ്‍കുട്ടികളെ അഞ്ജലി കൊച്ചിയിലെത്തിച്ചിരുന്നത്. എന്നാല്‍ ഈ ബിസിനസ് മീറ്റ് വെറും തട്ടിക്കൂട്ടായിരുന്നു. മാളി തലേദിവസം വിളിച്ച് തന്റെ പക്കല്‍ നിക്ഷേപകരും പദ്ധതികളുമുണ്ടെന്ന് പറഞ്ഞ് പെട്ടെന്ന് സംഘടിപ്പിക്കുന്നതായിരുന്നു കൂടിക്കാഴ്ച്ച. ഇത്തരം ബിസിനസ് മീറ്റുകളെല്ലാം തട്ടിക്കൂട്ടായിരുന്നുവെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. 15 മിനുട്ടില്‍ താഴെ മാത്രമുള്ള കടിക്കാവ്ച്ചകളായിരുന്നു നടന്നത്. ഇവരുടെ പ്രധാന ഉദ്ദേശം കോഴിക്കോട് നിന്നുള്ള പെണ്‍കുട്ടികളെ കൊച്ചിയിലെത്തുകയായിരുന്നു.

അഞ്ജലി പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് കെണിയില്‍ വീഴ്ത്തിയിരുന്നത്. അതേസമയം അഞ്ജലി പേഴ്‌സണല്‍ ബ്രാന്‍ഡിംഗിന് വേണ്ടിയാണ് തന്നെ സമീപിച്ചത്. ഓഫീസില്‍ വെച്ച് പല വാര്‍ത്തകളും കാണിച്ചു. ഓഫീസില്‍ ജോലിയും വാഗ്ദാനം ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിലാണ് അഞ്ജലിയുടെ ഓഫീസില്‍ ജോലിക്ക് കയറുന്നതെന്ന് പരാതിക്കാരി പറഞ്ഞു. ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ല. കാരണമായി പറഞ്ഞതെല്ലാം നുണയായിരുന്നു. അഞ്ജലിയുടെ ജോലി എന്താണെന്ന് പോലും പറഞ്ഞിരുന്നില്ല. അവര്‍ മിക്കപ്പോഴും യാത്രയിലായിരുന്നു. രക്തസമ്മര്‍ദത്തിനുള്ള മരുന്നുകള്‍ അവര്‍ കഴിച്ചിരുന്നു. എന്നാല്‍ അത് മയക്കുമരുന്നായിരുന്നുവെന്നും പരാതിക്കാരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് അഞ്ജലി ഏതാനും പെണ്‍കുട്ടികളുമായി ത്തെി ബിസിനസ് വാഗ്ദാനങ്ങള്‍ നടത്തുകയും ഷോപ്പുകള്‍ തുറക്കുന്നതും അടക്കമുള്ള കാര്യങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തതായി ഇവരുടെ ബിസിനസ് മീറ്റ് നടക്കുന്നയിടത്തെ മാളിന്റെ മാനേജര്‍ പറയുന്നു. സംഘത്തില്‍ മുതിര്‍ന്ന ഒരു സ്ത്രീയും അഞ്ജലിയും 25 വയസ്സില്‍ താഴെ മാത്രം പ്രായമുള്ള പെണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഫോര്‍മല്‍ വസ്ത്രം ധരിച്ചിരുന്നതിനാല്‍ പെട്ടെന്ന് ശ്രദ്ധിച്ചെങ്കിലും സംശയാസ്പദമായിരുന്നു ഇവരുടെ ഇടപെടല്‍. മറ്റൊരു മാളില്‍ ഇവര്‍ക്ക് ഓഫീസുണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. അങ്ങനെയാണ് പരിചയപ്പെട്ടത്. മാളില്‍ ചുറ്റിക്കറങ്ങി ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങളെല്ലാം കണ്ടെങ്കിലും ഗൗരവമില്ലാത്ത കാര്യമായത് കൊണ്ട് പ്രോത്സാഹിപ്പിച്ചെന്നും മാള്‍ അധികൃതര്‍ പറയുന്നു.
അഞ്ജലി കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ നല്‍കിയില്ല. തിരികെ ബന്ധപ്പെടാമെന്ന് പറഞ്ഞാണ് പോയത്. എന്നാല്‍ തുടര്‍ ചര്‍ച്ചകള്‍ ഉണ്ടായില്ലെന്നും മാള്‍ അധികൃതര്‍ വ്യക്തമാക്കി. അഞ്ജലി മുന്‍കൂട്ടി പറഞ്ഞത് പ്രകാരം കൊച്ചിയിലെ ബിസിനസ് മീറ്റില്‍ പങ്കെടുക്കാന്‍ താനും ഭര്‍ത്താവും മകളും വരാനാണ് തീരുമാനിച്ചിരുന്നതെന്ന് പരാതിക്കാരി പറഞ്ഞു. ഭര്‍ത്താവ് വരുമെന്നറിഞ്ഞ് പരിപാടി മാറ്റിവെച്ചതായി നുണ പറഞ്ഞു. പിന്നീട് ഭര്‍ത്താവ് അദ്ദേഹത്തിന്റെ ബിസിനസ് നടക്കുന്ന ഇടത്തേക്ക് തിരിച്ചുപോയിരുന്നു. ഇത് മനസ്സിലാക്കിയ അഞ്ജലി രാത്രിയില്‍ തന്നെ തന്നോട് പുറപ്പെട്ട് വരാന്‍ പറയുകയായിരുന്നു. പിന്നീട് ടാക്‌സി പിടിച്ച് എല്ലാവരെയും കൂട്ടി പുറപ്പെടുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.












Click it and Unblock the Notifications