വായില്‍ പന്ത് തിരുകി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പരിചയമുള്ള ആളെന്ന് നിഗമനം, അന്വേഷണം
കൊച്ചി: എറണാകുളത്ത് വീട്ടമ്മയെ വായില്‍ റബ്ബര്‍പന്ത് തിരുകി പീഡിപ്പിക്കാന്‍ ശ്രമം. കിഴക്കമ്പലം കുമ്മനോടുള്ള വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയ്ക്ക് നേരെയാണ് അതിക്രമം. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മഴക്കോട്ട് കൊണ്ട് മുഖം മറച്ചയാളാണ് പീഡിപ്പിത്താന്‍ ശ്രമിച്ചതെന്നാണ് പൊലീസിന്റെ മൊഴി.
മുന്‍ വശത്തെ വാതിലിലൂടെ അതിക്രമിച്ച് കയറിയ പ്രതി വീട്ടമ്മയെ ബലമായി പിടിച്ചുതള്ളി റബ്ബര്‍ പന്ത് വായില്‍ തിരുകിക്കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. എങ്ങനെയോ രക്ഷപ്പെട്ട വീട്ടമ്മ പിന്നീട് നോക്കുമ്പോള്‍ പുറത്തേക്ക് ഓടുന്നതാണ് കണ്ടത്. പുറത്തെത്തി നോക്കിയെങ്കിലും ഇരുട്ടില്‍ മറയുകയായിരുന്നെന്ന് വീട്ടമ്മ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍
ബലപ്രയോഗം നടന്നതിനിടെ വീട്ടമ്മയ്ക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ വീടിന്റെ തൊട്ടടുത്താണ് മകളും കുടുംബവും താമസിച്ചിരുന്നത്. കനത്ത മഴ പെയ്തതിനാല്‍ ബഹളം വച്ചെങ്കിലും ആരും കേട്ടില്ല. പ്രധാന വഴിയില്‍ നിന്ന് കിലോ മീറ്റര്‍ ഉള്ളിലാണ് ഇവരുടെ വീട്. ഇവരെ നന്നായി പരിചയമുള്ള ആളാവാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. കുന്നത്തുനാട് പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. പെരുമ്പാവൂര്‍ ഡിവൈഎസ്പി ഇപി റജി, ഇന്‍സ്‌പെക്ടര്‍ ടിവി ഷാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്












Click it and Unblock the Notifications