Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോജു വിഷയത്തില്‍ മധ്യസ്ഥയില്ല, റഫറിയാകാനില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍, പിന്തുണച്ച് ഫെഫ്ക

കൊച്ചി: ജോജു ജോര്‍ജിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഏറ്റവും കോണ്‍ഗ്രസില്‍ നിന്ന് പഴികേട്ടത് സംവിധായകന്‍ ബി ഉണ്ണികൃഷ്ണനായിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാനായി ജോജു സമീപിച്ചപ്പോള്‍ അത് വേണ്ടെന്ന് ഉണ്ണികൃഷ്ണന്‍ നിര്‍ദേശിച്ചുവെന്നായിരുന്നു ആരോപണം. സിപിഎം ചട്ടുകമായി അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നും ആരോപണം ഉയര്‍ന്നു. ഇപ്പോള്‍ ആ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. താന്‍ മധ്യസ്ഥ വഹിക്കാനില്ലെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. താന്‍ ജോജുവിന്റെ കാര്യത്തില്‍ റഫറിയാകാനില്ലെന്നും അദ്ദേഹം പറഞ്ഞു. ജോജു വിഷയത്തില്‍ ഷൂട്ടിംഗ് തടസപ്പെടുത്തിയുള്ള സമരത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍വാങ്ങിയത് സ്വാഗതാര്‍ഹമാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

1

അതേസമയം ഒടിടിയെ എതിര്‍ക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറയുന്നു. ഒടിടിയുടെ വരവ് സിനിമയിലെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും, നവാഗതര്‍ക്ക് അവസരങ്ങളൊരുക്കുമെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ശത്രു സ്ഥാനത്ത് ഒരു മാധ്യമത്തെ നിര്‍ത്തികൊണ്ടുള്ള ഒരു ചര്‍ച്ചയും ദീര്‍ഘ കാലത്തേക്ക് നിലനില്‍ക്കില്ല. നമ്മള്‍ ഇതിന് മുമ്പും ഇതുപോലെ കണ്ടിട്ടുണ്ട്. ടിവിയും സീരിയലുകളും അടക്കം വന്നപ്പോള്‍ ഈ പ്രശ്‌നമുണ്ടായി. എന്നാല്‍ ഒന്നും സംഭവിച്ചില്ല. മോഹന്‍ലാല്‍ കോന്‍ ബനേഗാ കരോര്‍പതിയുടെ മലയാളം ചെയ്യാനായി കരാര്‍ ഒപ്പിടാന്‍ പോയപ്പോള്‍ പലരും എതിര്‍ത്തിരുന്നു. തിയേറ്ററിലേക്ക് ആളുകളെ എത്തിക്കുന്നതിന് അത് തടസ്സമാകുമെന്ന് വരെ പറഞ്ഞു.

മോഹന്‍ലാല്‍ ഇപ്പോള്‍ ബിഗ് ബോസ് വരെ ചെയ്യാന്‍ തുടങ്ങി. ഇതൊന്നും തിയേറ്ററുകളെ ബാധിച്ചിട്ടില്ല. ഫെഫ്ക ഒരു മാധ്യമ മേഖലയെയും തള്ളി പറയില്ല. ടെക്‌നോളജി പരിണമിച്ച് കൊണ്ടിരിക്കും. അത് തുടക്കത്തിലാണ് തടസ്സമാവുക. തിയേറ്ററുകളൊക്കെ ഇത്തരം സാങ്കേതിക വിദ്യകളെ അതിജീവിച്ച് പോയിട്ടുണ്ട്. ഇപ്പോള്‍ കുറുപ്പ് റിലീസായി. ആ ചിത്രത്തെ പ്രേക്ഷകര്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഒരു മാസം കഴിഞ്ഞാല്‍ ആ ചിത്രം ഒടിടിയിലൂടെ വരുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പ്രേക്ഷകന് ഒരിക്കലും വീട്ടില്‍ അടച്ചിരിക്കാന്‍ കഴിയില്ല. ഒരു മുറിയില്‍ ഒറ്റയ്ക്ക് കലാരൂപം ആസ്വദിക്കാന്‍ ഒരിക്കലും മനുഷ്യന് സാധ്യമല്ല.

തിയേറ്ററുകളിലേക്ക് ആളുകള്‍ വന്നുകൊണ്ടിരിക്കും. അതുകൊണ്ട് അവ നിലനില്‍ക്കും. തന്റെ ആറാട്ട് എന്ന സിനിമ ഒരു ചര്‍ച്ച പോലും ഇല്ലാതെ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത് അതുകൊണ്ടാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അതേസമയം ജോജു വിഷയത്തില്‍ ഉണ്ണികൃഷ്ണന്‍ എടുത്ത നിലപാട് അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണെന്നും, അതില്‍ സംഘടന ഒരു തരത്തിലും ഭാഗമായിട്ടില്ലെന്നും ഫെഫ്ക പറഞ്ഞു. ജോജുവിന്റെ നിലപാട് അദ്ദേഹത്തിന്റേത് മാത്രമാണ്. ജോജുവിനൊപ്പം ഒരു ചര്‍ച്ചയ്ക്ക് നിന്നിട്ടില്ല. ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെയും ഭാഗമായിട്ടില്ല. സിനിമാ സെറ്റിലേക്കുള്ള പ്രതിഷേധത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവിന് കത്തയിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ ഉണ്ണികൃഷ്ണനെതിരെ ഉയര്‍ന്ന പ്രതിഷേധം നിരാശാജനകമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+