എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'കാല് തല്ലിയൊടിക്കും'; സഭ തര്‍ക്കത്തില്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ അധിക്ഷേപിച്ച് വിശ്വാസികള്‍

Google Oneindia Malayalam News

കൊച്ചി : സിറോ മലബാര്‍ തര്‍ക്കത്തില്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി വിമത വിഭാഗം രംഗത്ത്. ബിഷപ്പ് കരിയലിനെ മാറ്റിയത് ചോദ്യം ചെയ്താണ് വിമതര്‍ ബിഷപ്പിനെ തടഞ്ഞുവച്ചത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആര്‍ച്ച് ബിഷപ്പിന്റെ കാല് തല്ലിയൊടിക്കുമെന്നായിരുന്നു വിമത വിഭാഗം ഭീഷണിപ്പെടുത്തിയത്. കൂടാതെ ബിഷപ്പ് ഗുണ്ടാനേതാവാണെന്നും വിമതര്‍ അധിക്ഷേപിക്കുകയുണ്ടായി.

'വൈറൽ ലിപ്പ് ലോക്ക്'; പോസ്റ്റർ പുറത്ത് വിടാൻ കാരണം.., ഉദ്ദേശം നടന്നു '; മറുപടിയുമായി ഗോപി സുന്ദർ'വൈറൽ ലിപ്പ് ലോക്ക്'; പോസ്റ്റർ പുറത്ത് വിടാൻ കാരണം.., ഉദ്ദേശം നടന്നു '; മറുപടിയുമായി ഗോപി സുന്ദർ

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദത്തെ തുടര്‍ന്ന് വന്ന കുര്‍ബാന, പരിഷ്‌കരണം, തര്‍ക്കങ്ങള്‍ എന്നിവയ്‌ക്കൊക്കെ തുടര്‍ച്ചയായണ് ബിഷപ്പ് കരിയലിനെ മാറ്റിയത്. സിനഡിന്റെ ആവശ്യപ്രകാരം വത്തിക്കാന്‍ നേരിട്ട് ഇടപെട്ടായിരുന്നു നടപടി എടുത്തത്. അതിനു ശേഷമാണ് അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററായി തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ് ആയിരുന്ന മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ എറണാകുളം അതിരൂപതയുടെ ചുമതലയിലേക്ക് കൊണ്ടുവന്നത്. ഇതിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്.

syro

എന്നാല്‍ അദ്ദേഹം ചുമതലയേറ്റതിന് പിന്നാലെ അതിരൂപതയിലെ ഭരണസമിതി ആയ കൂരിയ പിരിച്ചുവിട്ടിരുന്നു. അതിലെ അംഗങ്ങള്‍ വിമത വൈദികര്‍ക്കൊപ്പം നിര്‍ക്കുന്നു എന്ന ആക്ഷേപം ഉന്നയിച്ചായിരുന്നു നടപടി. ഇതിന് ശേഷമാണ് വിശ്വാസികളുടെ ഒരു സംഘം ഭീഷണിയുമായി ആന്‍ഡ്രൂസ് താഴത്തിനെതിരെ രംഗത്തെത്തിയത്.

യുഎഇയില്‍ ആണോ നിങ്ങള്‍; തൊഴില്‍ നിരോധനത്തെ കുറിച്ച് അറിയാമോ, അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍യുഎഇയില്‍ ആണോ നിങ്ങള്‍; തൊഴില്‍ നിരോധനത്തെ കുറിച്ച് അറിയാമോ, അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

എന്നാല്‍ അധിക്ഷേപങ്ങളെല്ലാം നേരിടുമ്പോഴും സൗമ്യമായാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രതികരിച്ചത്. ഇതെല്ലാം തന്നെ ചുമതലയില്‍ നിയോഗിച്ചവരെ അറിയിക്കാമെന്ന് പറഞ്ഞ് അദ്ദേഹം മടങ്ങി. ഇതിനിടെ മുന്‍ ബിഷപ്പ് ആന്റണി കരിയില്‍ പുറത്തുവിട്ട കത്ത് പിന്‍വലിക്കാന്‍ ബിഷപ്പ് താഴത്ത് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് സംഘടന പ്രതിനിധികള്‍ ആരോപിച്ചിരുന്നു.

'വൈറൽ ലിപ്പ് ലോക്ക്'; പോസ്റ്റർ പുറത്ത് വിടാൻ കാരണം.., ഉദ്ദേശം നടന്നു '; മറുപടിയുമായി ഗോപി സുന്ദർ'വൈറൽ ലിപ്പ് ലോക്ക്'; പോസ്റ്റർ പുറത്ത് വിടാൻ കാരണം.., ഉദ്ദേശം നടന്നു '; മറുപടിയുമായി ഗോപി സുന്ദർ

അതേസമയം, ജനാഭിമുഖ കുര്‍ബാന തുടരണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം കൈമാറാന്‍ എത്തിയപ്പോഴായിരുന്നു ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെതിരായ പ്രതിഷേധവും ഭീഷണിയുമായി വിമത വിഭാഗം രംഗത്തെത്തിയത്. പ്രതിഷേധം കനത്തതോടെ ഇക്കാര്യങ്ങളെല്ലാം സിനഡിനെ അറിയിക്കാമെന്ന് ബിഷപ്പ് താഴത്ത് നിലപാടടെുത്തു.

സംഭവത്തിന് പിന്നാലെ കര്‍ദ്ദിനാള്‍ അനുകൂലികള്‍ ബിഷപ്പ് ഹൗസിലെത്തിയിരുന്നു. ബിഷപ്പിനെ ഭീഷണിപ്പെടുത്തിയപ്പോള്‍ കൂരിയയുടെ ചുമതല വഹിക്കുന്ന വൈദികര്‍ പൊലീസിനെ വിളിക്കാതിരുന്നത് വിമതരെ സഹായിക്കാനാണെന്ന് ആരോപിച്ച് ഇവരും പ്രതിഷേധിച്ചു. ഭൂമി വിവാദം അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വത്തിക്കാന്‍ നേരിട്ടുള്ള ഇടപെടല്‍ തുടങ്ങിയതിന് പിന്നാലെ ഈ പ്രശ്‌നങ്ങളും ആരംഭിച്ചതോടെ സിനഡിന് കൂടുതല്‍ തലവേദനയാണ് സൃഷ്ടിക്കുന്നത്.

ദേ...പെൺകടുവ; അശ്വതി ചേച്ചീ..നിങ്ങൾ പൊളിയാണ്, വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
അരിഭക്ഷണം കഴിക്കുന്നവർക്ക് മനസിലാകും കേസിന്റെ പോക്ക് | *Kerala

Ernakulam
English summary
Believers insulted Bishop Andrews in church dispute in syro Malabar Church
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X