എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂവാറ്റുപുഴ നഗരമധ്യത്തിലെ അപ്രോച്ച് റോഡില്‍ വന്‍ ഗര്‍ത്തം, പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു

Google Oneindia Malayalam News

കൊച്ചി: മൂവാറ്റുപുഴ എംസി റോഡില്‍ കച്ചേരത്താഴം പാലത്തിലെ റോഡില്‍ വന്‍ ഗര്‍ത്തം. അപ്രോച്ച് റോഡിലാണ് യാത്രക്കാര്‍ക്ക് ഭീഷണിയായി ഗര്‍ത്തം രൂപപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെയാണ് കച്ചേരിത്താഴം പാലത്തില്‍ നിന്നും ഏകദേശം പത്ത് മീറ്റര്‍ മാറി കുഴി രൂപപ്പെട്ടത്.

കണ്ണൂരില്‍ കനത്ത മഴയില്‍ 3 പേരെ കാണാതായി; ഉരുള്‍പ്പൊട്ടലുണ്ടായത് നാലിടത്ത്, വീട് ഒഴുകി പോയികണ്ണൂരില്‍ കനത്ത മഴയില്‍ 3 പേരെ കാണാതായി; ഉരുള്‍പ്പൊട്ടലുണ്ടായത് നാലിടത്ത്, വീട് ഒഴുകി പോയി

1

ആയിരക്കണക്കിനാളുകള്‍ സഞ്ചരിക്കുന്ന എംസി റോഡിനോട് ചേര്‍ന്നാണ് ഇതുള്ളതെന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. അതേസമയം ഗര്‍ത്തം വലുതാകുന്നതിനെ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇപ്പോള്‍ പഴയ പാലത്തിലൂടെയാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്.

കച്ചേരിത്താഴത്ത് പുതിയ പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വ്യാപാര സമുച്ചയത്തിന്റെ മുന്നിലെ പാര്‍ക്കിങ് പ്രദേശത്താണ് വലിയ കുഴ രൂപപ്പെട്ടിരിക്കുന്നത്. സ്ഥലത്തെ വ്യാപാരികളാണ് ഇത് ആദ്യം കണ്ടത്. വളരെ പെട്ടെന്നാണ് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടത്. പാലവും റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗമാണിത്.

പാലത്തിനും റോഡിനും അടിയിലേക്ക് ഇറങ്ങിപോകാവുന്ന വിധത്തിലുള്ള കുഴിക്ക് പത്തടിയോളം വിസ്തൃതിയുണ്ട്. വാഹനങ്ങള്‍ വന്നുനിന്ന സമയത്തോ ആളുകളുടെ സഞ്ചാര സമയത്തോ അല്ല ഗര്‍ത്തം രൂപപ്പെട്ടത്.

ചൊവ്വാഴ്ച്ച രാത്രി എട്ടരയോടെയാണ് ഇവിടെ കുഴി രൂപപ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. ഗര്‍ത്തം രൂപപ്പെട്ട ഭാഗം കൂടുതല്‍ പൊളിച്ച് പരിശോധന നടത്തി. ഈ ഗര്‍ത്തം വലുതാകുന്നതാണ് പ്രശ്‌നം. പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.

നഗരത്തിലും എംസി റോഡിലും വന്‍ ഗതാഗത കുരുക്കിന് സാധ്യത ഉള്ളതിനാല്‍ പോലീസും സംഘവും സ്ഥലത്തുണ്ട്. അപ്രോച്ച് റോഡിനടിയില്‍ മണ്ണ് ഒലിച്ചുപോയെന്ന് സംശയമുണ്ട്. അതുകൊണ്ട് വിശദമായ പരിശോധനയാണ് നടത്തുന്നത്. ഇവിടെ അപകസാധ്യത ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം അതിശക്തമായ മഴയില്‍ മൂവാറ്റുപുഴയാര്‍ കരകവിഞ്ഞ് ഒഴുകി താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിലായിരിക്കുകയാണ്. നൂറോളം വീടുകളിലും വെള്ളം കയറി. കുട്ടികളും മുതിര്‍ന്നവരും അടക്കം 150ലേറെ പേര്‍ വിവിധ വീടുകളിലും ക്യാമ്പുകളിലായിട്ടുണ്ട്. പലരും വീടൊഴിഞ്ഞ് ക്യാമ്പിലേക്ക് മാറിയിട്ടുണ്ട്.

കാളിയാര്‍, തോടുപുഴ, കോതമംഗലം, ആറുകള്‍ അപകടകരമാംവിധം നിറഞ്ഞുകവിഞ്ഞു. മൂവാറ്റുപുഴയാറില്‍ അപകടനിലയില്‍ ഏറെ കൂടുതലാണ് ജലനിരപ്പ്. തിങ്കളാഴ്ച്ച രാത്രി മുതലാണ് പുഴയില്‍ നീരൊഴുക്ക് ശക്തമായത. രാവിലെ ആറോടെയാണ് വീടുകളിലേക്ക് വെള്ളം കയറി തുടങ്ങിയത്.

മൂവാറ്റുപുഴ-കോതമംഗലം റോഡില്‍ കക്കടാശ്ശേരി പാലത്തിന് സമീപത്തും തൊടുപുഴ റോഡില്‍ മടക്കത്താനത്തും വെള്ളം കയറി. മലങ്കരഡാമിന്റെ ആറ് ഷട്ടറുകളും നേരത്തെ 120 സെന്റി മീറ്റര്‍ ഉയര്‍ത്തിയിരുന്നു. ഇതോടെ തൊടുപുഴയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു.

എന്ത് പറയാനാണ് ഇതിനപ്പുറം, കലക്കി, കിടുക്കി, തിമിര്‍ത്തു, പേര്‍ളി സ്റ്റൈലില്‍ മഡോണ സെബാസ്റ്റിയന്‍, ചിത്രങ്ങള്‍ വൈറല്‍

കിഴക്കന്‍ മേഖലയില്‍ മഴ ശക്തിപ്പെട്ടതോടെ കാളിയാറും നിറഞ്ഞൊഴുകുകയായിരുന്നു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം ഇതോടെയാണ് വെള്ളം കയറിയത്.

ഓഗസ്റ്റ് 21 വരെ കാത്തിരിക്കൂ, അത് സംഭവിക്കും; ഈ രാശിക്കാര്‍ക്ക് ഭാഗ്യം വന്ന് നിറയുംഓഗസ്റ്റ് 21 വരെ കാത്തിരിക്കൂ, അത് സംഭവിക്കും; ഈ രാശിക്കാര്‍ക്ക് ഭാഗ്യം വന്ന് നിറയും

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

Ernakulam
English summary
big hole in moovatupuzha mc road bridge, police blocked traffic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X