മുനമ്പം മനുഷ്യക്കടത്ത്; ബോട്ട് നിർമാണം മാല്യങ്കരയിൽ പുനരാരംഭിച്ചു
പറവൂർ: മുനമ്പം മനുഷ്യക്കടത്ത് വിവാദത്തെത്തുടർന്ന് സ്തംഭനത്തിലായ ബോട്ട് നിർമാണം മാല്യങ്കരയിൽ പുനരാരംഭിച്ചു. ആധുനിക സംവിധാനങ്ങളുള്ള യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളുടെ നിർമാണമാണ് വീണ്ടും തുടങ്ങിയിരിക്കുന്നത്. വിവാദത്തെത്തുടർന്ന് സർക്കാരും ഫിഷറീസ് വകുപ്പും ബോട്ടുകളുടെ നിർമാണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
യാത്രക്കാരെ മർദ്ദിച്ച സംഭവം; ജീവനക്കാരുമായി വൈറ്റില ജംങ്ഷനിൽ തെളിവെടുപ്പ്
ഇപ്പോൾ മാല്യങ്കരയിലെ ചില യാർഡുകൾ കേന്ദ്രീകരിച്ചാണ് ബോട്ടുകളുടെ നിർമാണം പുരോഗമിക്കുന്നത്. ആധുനിക സംവിധാനങ്ങളോടെ ബോട്ട് നിർമാണം പൂർത്തീകരിക്കണമെങ്കിൽ ഇപ്പോൾ ഒരു ബോട്ടിന് രണ്ടു കോടി രൂപയോളം ചെലവാകും. വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കരയിൽ തന്നെ ഇപ്പോൾ ഒന്നിലധികം ബോട്ടുകളുടെ നിർമാണം നടക്കുന്നുണ്ട്.

ജില്ലയ്ക്കും സംസ്ഥാനത്തിനും പുറത്തുനിന്നുള്ളവരാണ് കൂടുതലായും ഇവിടെ നിന്നു ബോട്ട് നിർമിച്ചു കൊണ്ടുപോയിരുന്നത്. ബിനാമി ഇടപാടുകളും ഈ മേഖലയിൽ സജീവമായിരുന്നു. മുനമ്പം കേന്ദ്രീകരിച്ചായിരുന്നു ബോട്ട് നിർമാണം കൂടുതലായും നടന്നിരുന്നത്. പിൽക്കാലത്ത് അത് മാല്യങ്കരയിലേക്കും വ്യാപിക്കുകയായിരുന്നു. മുനമ്പത്തെ വിദഗ്ധരായ മേസ്തിരിമാർ നിർമിക്കുന്ന ബോട്ടുകൾക്ക് വൻ ഡിമാൻഡാണുണ്ടായിരുന്നത്. അവരുടെ കൃത്യതയാർന്ന കണക്കും ഉറപ്പുള്ള ചട്ടക്കൂടും കടലിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ ബോട്ടുകളെ പ്രാപ്തമാക്കിയിരുന്നു. ഇത് ഇവിടെ ബോട്ട് നിർമാണം വൻ വ്യവസായമായി മാറാനും സഹായകമായി. എന്നാൽ വമ്പന്മാർ ബിനാമി ഇടപാടിലൂടെ ഈ മേഖലയിലേക്ക് തിരിഞ്ഞതോടെ കാര്യങ്ങൾ വഴി വിട്ടു പോകുകയായിരുന്നു.
തമിഴ് പുലികൾക്കു വേണ്ടിയും മുനമ്പത്ത് ബോട്ടു നിർമാണം നടക്കുന്നുണ്ടെന്ന സംശയത്തെത്തുടർന്ന് അന്വേഷണ ഏജൻസികൾ രംഗത്തുവന്നതോടെ ബോട്ട് നിർമാണം സംശയത്തിന്റെ നിഴലിലായി. അന്വേഷണത്തെത്തുടർന്ന്, നിർമാണത്തിലിരുന്ന ചില ബോട്ടുകൾ അന്വേഷണ സംഘം കണ്ടു കെട്ടുകയും ചെയ്തിരുന്നു. ഇപ്പോൾ മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ടും ഇവിടത്തെ ബോട്ട് നിർമാണമേഖല അന്വേഷണ ഏജൻസികളുടെ നിരീക്ഷണ വലയത്തിലായിരുന്നു.
മാല്യങ്കരയിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണ് താത്കാലിക ഷെഡ് കെട്ടി ബോട്ട് നിർമാണം നടത്തി വരുന്നത്. സ്ഥലം ഉടമകൾക്ക് ഈ ഇനത്തിൽ കനത്ത വാടകയും ലഭിക്കും. മര ഉരുപ്പടികൾ ഒഴിവാക്കി ഇപ്പോൾ പൂർണമായും ഇരുമ്പ് കൊണ്ടാണ് ബോട്ട് നിർമിക്കുന്നത്. ഇരുമ്പു കൊണ്ട് ചട്ടക്കൂട്ടുണ്ടാക്കിയ ശേഷമാണ് മറ്റു ജോലികൾ നടത്തുക.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications