കൊച്ചി അഴിമുഖ യാത്ര അപകട യാത്ര; യാനങ്ങളുടെ അമിത വേഗതയും അശ്രദ്ധയും അപകടം ക്ഷണിച്ച് വരുത്തുന്നു
മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് കൂടിയുള്ള യാത്ര അപകട ഭീതിയുണര്‍ത്തുന്നു. വൈപ്പിൻ, ഫോർട്ടുകൊച്ചി,എറണാകുളം,തുറമുഖ നഗരം ,വല്ലാർപാടം അടക്കമുള്ള പ്രദേശങ്ങളില്ലെ ആയിരത്തിലധികം ബോട്ട് യാത്രക്കാരില്‍ ദുരന്തത്തിന്റെ ആശങ്ക പടർത്തുകയാണ് .ആഴമേറിയ കപ്പൽചാലിലൂടെ ശക്തമായ അടിയൊഴുക്കുള്ള അഴിമുഖത്തെ യാത്ര വൻദുരന്തത്തെ ക്ഷണിച്ചു വരുത്തുകയാണ്. കൊച്ചി ഹാർബർ കേന്ദ്രീകരിച്ചുള്ള മത്സ്യബന്ധന യാനങ്ങളുടെ അമിതവേഗതയും.
പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി... 12 കാരിയെ വീണ്ടും പീഡിപ്പിച്ചു, വയനാട് മീനങ്ങാടി സ്വദേശി അറസ്റ്റിൽ
വൻകിട ചരക്ക്കപ്പലുകളുടെ വരവും റോ റോവെസ്സലുകളും മറ്റു സുരക്ഷാ ഏജൻസികളടക്കമുള്ളവയുടെ വേഗതയേറിയ യാനങ്ങളുമെല്ലാം അഴിമുഖ യാത്രയെ ഭീതിയിലാഴ്ത്തുകയാണന്ന് ജനങ്ങളും യാത്രക്കാരും പറയുന്നു.പ്രതിദിനം ശരാശരി 400ഓളം മീൻ പിടുത്ത ബോട്ടുകളും 10 ഓളം കപ്പലുകളും സർവ്വീസ് നടത്തുന്ന അഴിമുഖ കപ്പൽചാൽ വഴിയാണ് കാലപഴക്കം ചെന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും ,വൈപ്പിൻഫെറി ബോട്ട് ,റോ റോ ജങ്കാർ എന്നിവ സർവ്വീസ് നടത്തുന്നത്.

കഴിഞ്ഞ നാല് മാസത്തിനകം മൂന്ന് ഘട്ടങ്ങളിലായി യാത്രാബോട്ടും ,മണ്ണു മാന്തി കപ്പലുമായി അമിത വേഗത്തിലെത്തിയ മീൻപിടുത്ത ബോട്ടുകൾ കൂട്ടിയിടിച്ചേക്കാവുന്ന സംഭവങ്ങളുണ്ടായി. കപ്പലുകൾക്ക് മുന്നിലുടെ യാ നങ്ങൾ തലങ്ങും വിലങ്ങുമായി സഞ്ചരിക്കുന്ന ഒട്ടേറെ സന്ദർഭങ്ങളുണ്ടാകുന്നതായി യാത്രക്കാർ പറയുന്നു തലനാരിഴയ്ക്കാണ് വൻ അപ കടങ്ങൾ ഒഴിവാകുന്നത്.2016ൽ 11 പേരുടെ മരണത്തിനിടയാക്കിയ ഫോർട്ടുകൊച്ചിയിലുണ്ടായ യാത്ര ബോട്ട് ദുരന്തം അമിതവേഗതയിലെത്തിയ മീൻപിടുത്തയാനം ഇടിച്ചതിനെ തുടർന്നായിരുന്നു.
അന്താരാഷ്ട്ര കപ്പൽ ഗതാഗത നിയമ പ്രകാരം വൻകിട കപ്പൽ സഞ്ചാര പാതയിൽ ഇതര യാനങ്ങൾ പ്രവർത്തിക്കരുതെന്നുള്ള നിർദ്ദേശമുള്ളതായി പറയുന്നു. കപ്പൽ ചാലുകളിലൂടെയുള്ള അപകട യാത്ര ഒഴിവാക്കുന്നതിനും വേഗനിയന്ത്രണത്തിനുമായി കോസ്റ്റൽ പൊലീസ് ,ഫിഷറീസ് എൻഫോ ഴ്സ്മെമെൻറ് വിഭാഗങ്ങൾ പ്രവർത്തിക്കുന്നില്ലെന്നും നടപടികൾ കൈകൊള്ളുന്നില്ലെന്നും ജനകീയ സംഘടനകൾ പറയുന്നു.കൊച്ചി അഴിമുഖ യാത്ര സുരക്ഷിതമാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് പാസ ഞ്ചേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടു.












Click it and Unblock the Notifications