ബ്രഹ്‌മപുരം തീപിടിത്തം: കൊച്ചി കോര്‍പ്പറേഷന് 1.8 കോടി പിഴ ചുമത്തും, 15 ദിവസത്തിനകം വിശദീകരണം നൽകണം
പരിസ്ഥിതിക്കുണ്ടായ ആഘാതവും മറ്റു നഷ്ടങ്ങളുമെല്ലാം വരും ദിവസങ്ങളിൽ കൂടുതലായി വിലയിരുത്തും. അതിന്റെ അടിസ്ഥാനത്തിൽ നഗരസഭയ്ക്ക് വീണ്ടും പിഴ ചുമത്തും.

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് മേഖലയിലെ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് കൊച്ചി കോർപ്പറേഷന് 1.8 കോടി രൂപ പിഴ ചുമത്തും എന്ന് റിപ്പോർട്ട്. പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചത് മൂലം വൻ പാരിസ്ഥിതിക ആഘാതമാണ് ഉണ്ടായതെന്ന് വിലയിരുത്തിയാണ് തീരുമാനം.
നിയമപരമായ നടപടികൾക്ക് ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ എ.ബി. പ്രദീപ് കുമാർ പറഞ്ഞു. ബയോ മൈനിങ് നടപടികൾ പൂർത്തിയാക്കേണ്ട സമയം കഴിഞ്ഞു. നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വന്ന വീഴ്ചയാണ് സ്ഥിതി ഗുരുതരമാക്കിയത്. ഫയർ ഹൈഡ്രന്റുകൾ പ്രവർത്തിച്ചിട്ടില്ല. പരിസ്ഥിതിക്കുണ്ടായ ആഘാതവും മറ്റു നഷ്ടങ്ങളുമെല്ലാം വരും ദിവസങ്ങളിൽ കൂടുതലായി വിലയിരുത്തും. അതിന്റെ അടിസ്ഥാനത്തിൽ നഗരസഭയ്ക്ക് വീണ്ടും പിഴ ചുമത്തും.
മകൻ ശതകോടീശ്വരൻ, ലക്ഷങ്ങൾ വരുമാനം; അച്ഛനും അമ്മയും അറിഞ്ഞാൽ വീടിനുപുറത്താക്കും; കാരണം
15 ദിവസത്തിനകം നഗരസഭ വിശദീകരണം നൽകണം െന്നാണ് നിർദേശിച്ചിരിക്കുന്നത്. ഖര മാലിന്യസംസ്‌കരണ നിയമം അനുസരിച്ചുള്ള സമയക്രമമൊന്നും പാലിക്കാൻ കൊച്ചി നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. ഇത്രയും വലിയ മാലിന്യക്കൂമ്പാരവും കഠിനമായ ചൂടുമാണ് ബ്രഹ്മപുരത്തെ സ്ഥിതി ഗുരുതരമാക്കിയത്. വായുവിന്റെ നിലവാരം മോശമാകുകയാണ്. മലിനീകരണ പ്രശ്‌നം തുടർന്നാൽ ജനങ്ങൾക്ക് പുറത്തിറങ്ങാതെ വീടിനകത്തു തന്നെ ഇരിക്കേണ്ട അവസ്ഥ വരും എന്നാണ് ഇപ്പോൾ പറയുന്നത്.
ഐ.ഐ.ടി. മദ്രാസുമായി ചേർന്ന് എയർ പ്യൂരിഫയർ സ്ഥാപിക്കുമെന്നും മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ പറഞ്ഞു. വായുവിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന് ഉദ്ദേശിച്ചാണ് ഈ സംവിധാനം. മലിനീകരണത്തോത് വളരെ രൂക്ഷമായ രണ്ടിടങ്ങളിൽ എയർ പ്യൂരിഫയർ സ്ഥാപിക്കാനാണ് ഐ.ഐ.ടി. മദ്രാസിനോട് നിർദേശിച്ചിരിക്കുന്നത്. 2021 ജനുവരിയിലും മലിനീകരണ നിയന്ത്രണബോർഡ് കൊച്ചി നഗരസഭയ്ക്ക് 14.92 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിനെതിരേ കോർപ്പറേഷൻ ഹൈക്കോടതിയിൽ നിന്ന് സ്‌റ്റേ നേടി.
അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നതിനിടെ വിഷപ്പുക കൊച്ചിയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി തീ പിടിക്കുന്നത് തുടരുകയാണ്. ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ തീയണയ്ക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് ചിലയിടങ്ങളിൽ നേരിയ ആശ്വാസമുണ്ടെങ്കിലും മറ്റിടങ്ങളിലേക്ക് പുക വ്യാപിക്കുന്നതും തീ അണയാത്തതും ആശങ്കയായി നിൽക്കുന്നു. ശ്വാസ തടസം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ ചികിത്സ തേടണം. ആശുപത്രികളോട് തയ്യാറായി ഇരിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications