ബ്രസീല്‍ തോറ്റത് കണ്ട് ഫുട്‌ബോള്‍ താരം ഗുരുതരാവസ്ഥയില്‍; തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്ന് ഡോക്ടര്‍മാര്‍
എറണാകുളം: ബ്രസീല്‍ ടീമിന്റെ തോല്‍വിയിയെ തുടര്‍ന്ന് ഒരു ഫുട്‌ബോള്‍ താരം ഗുരുതരാവസ്ഥയില്‍. ലോകകപ്പിലെ തന്റെ ഇഷ്ട ടീമായ ബ്രസീല്‍ പുറത്തായതിനെ തുടര്‍ന്ന് ഫുട്‌ബോള്‍ താരം കൂടിയായ യുവാവ് ഗുരുതരാവസ്ഥയിലായത്. ഈ യുവാവിന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിരിക്കുകയാണ്. ഒരു നാട് മുഴുവന്‍ കെപി അക്ഷയ് എന്ന ഈ ഫുട്‌ബോള്‍ താരത്തിന്റെ ജീവന്‍ രക്ഷിക്കാനായി കൈകോര്‍ക്കുകയാണ്.
കാക്കനാട് പാറയ്ക്കാമുകളിലാണ് അക്ഷയ് താമസിക്കുന്നത്. കടുത്ത ബ്രസീല്‍ ആരാധകന്‍ കൂടിയാണ് അക്ഷയ്. ബ്രസീല്‍-ക്രൊയേഷ്യ മത്സരം സുഹൃത്തുക്കള്‍ക്കൊപ്പം കാണുമ്പോഴായിരുന്നു ഇങ്ങനൊരു അവസ്ഥ അക്ഷയിയെ തേടിയെത്തിയത്.

പാറയ്ക്കാമുകളില്‍ വെച്ച ബിഗ് സ്‌ക്രീനിലാണ് അക്ഷയ് സുഹൃത്തുക്കള്‍ക്കൊപ്പം ബ്രസീലിന്റെ മത്സരം കണ്ടത്. ലോകകപ്പില്‍ ബ്രസീല്‍ പുറത്താകുന്ന ഘട്ടത്തില്‍ കടുത്ത നിരാശയിലായിരുന്നു അക്ഷയ്. ആ സമയം കളി കാണുന്ന സ്ഥലത്ത് തന്നെയായിരുന്നു അക്ഷയ് കിടന്നിരുന്നത്. സുഹൃത്തുക്കള്‍ അക്ഷയ് മാറാന്‍ കിടന്നുവെന്നായിരുന്നു കരുതിയത്.
എന്നാല്‍ രാവിലെ വിളിച്ചിട്ടും ഇയാള്‍ എഴുന്നേറ്റില്ല. ഇതേ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം പരിശോധനയില്‍ അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.
ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആണെന്ന് ആശുപത്രി അറിയിച്ചു. അതേസമയം അക്ഷയിന്റെ ജീവന്‍ രക്ഷിക്കാന്‍ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാരുടെ ഉപദേശം. അതേസമയം പതിനെട്ട് ലക്ഷത്തോളം രൂപ വരുന്ന ചികിത്സയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അക്ഷയിന്റെ മാതാപിതാക്കളാണെങ്കില്‍ കൂലിവേല ചെയ്താണ് കുടുംബം പോറ്റുന്നത്.
Aloe vera: മഞ്ഞുകാലത്ത് ചര്‍മം അടിപൊളിയാക്കാം; അലോവേറ കൈയ്യില്‍ കരുതിക്കോളൂ, മാറ്റങ്ങള്‍ ഉടനെത്തും
വിദ്യാര്‍ത്ഥിയായ ഒരു മകന്‍ കൂടി ഈ കുടുംബത്തിനുണ്ട്. ഇവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറത്താണ് ലക്ഷങ്ങള്‍ വില വരുന്ന ഈ ചികിത്സ. അതേസമയം ഈ സാഹചര്യത്തില്‍ നാട്ടിലെ സുമനസ്സുകള്‍ തന്നെ സഹായിക്കാന്‍ രംഗത്തിറങ്ങിയത്.
അക്ഷയ് കേരളത്തിലെ വിവിധ ക്ലബ്ബുകള്‍ക്കായി ഫുട്‌ബോള്‍ കളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അങ്ങനൊരു താരത്തെ രക്ഷിക്കാനായി നാട്ടുകാര്‍ രംഗത്തിറങ്ങുകയായിരുന്നു. ചികിത്സയ്ക്കും ശസ്ത്രക്രിയക്കായുമുള്ള പണം കണ്ടെത്താന്‍ തൃക്കാക്കരയിലെ കൗണ്‍സിലര്‍മാരും ശ്രമം തുടങ്ങി. ഒരു സഹായനിധിയും രൂപീകരിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കാക്കനാട് രാജഗിരി ശാഖയിലാണ് അക്കൗണ്ട് തുറന്നിരിക്കുന്നത്.












Click it and Unblock the Notifications