എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോത്തുകളെ മാത്രം കൊണ്ടുപോകും, ഈ കള്ളന്‍ ആളൊരു പുലിയാണ്, നഷ്ടമായത് ലക്ഷങ്ങള്‍

Google Oneindia Malayalam News

കൊച്ചി: കളമശ്ശേരി നഗരസഭയില്‍ പോത്തുകളെ മാത്രം മോഷ്ടിക്കുന്ന കള്ളനെ കൊണ്ട് പൊറുതി മുട്ടി നാട്ടുകാര്‍. നഗരസഭയില്‍ റോക്ക്‌വെല്‍, പള്ളിലാംകര, പ്രദേശങ്ങളിലാണ് പോത്ത് മോഷണം പതിവായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി റോക്ക്‌വെല്‍ പ്രദേശത്ത് പറമ്പില്‍ കെട്ടിയിരുന്ന നാല് പോത്തുകളെയാണ് കടത്തിക്കൊണ്ടുപോയത്.

70000 രൂപ മുതല്‍ ഒരു ലക്ഷം വരെ വലിയുള്ള പോത്തുകളെയാണ് ഇത്തരത്തില്‍ നഷ്ടമായത്. കര്‍ഷകരാണ് വലിയ പ്രതിസന്ധി ഈ പോത്ത് കള്ളനെ കൊണ്ട് നേരിടുന്നത്. റോക്ക്‌വെല്ലിലെ സ്വകാര്യ വ്യക്തിയുടെ ഒരു രണ്ട് പോത്തുകളും, ഇതിലൊരാളുടെ ബന്ധുവിന്റെ രണ്ട് പോത്തുകളുമാണ് മോഷണം പോയത്.

1

അതേസമയം കഴിഞ്ഞ മാസവും ഈ പ്രദേശത്ത് നിന്ന് പോത്തുകളെ കടത്തി കൊണ്ട് പോയിരുന്നു. വലിയ വരുമാന നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്. വലിയ വരുമാനം പ്രതീക്ഷിച്ച് വില്‍പ്പനയ്ക്കായി വെച്ചിരുന്ന പോത്തുകളാണ് മോഷണം പോയത്.

ഇങ്ങനെയുണ്ടോ ഭാഗ്യം; 82 ലക്ഷം അടിച്ചു, വീണ്ടും ടിക്കറ്റെടുത്തു, എഴുപതുകാരിക്ക് കിട്ടിയത് കോടികള്‍ഇങ്ങനെയുണ്ടോ ഭാഗ്യം; 82 ലക്ഷം അടിച്ചു, വീണ്ടും ടിക്കറ്റെടുത്തു, എഴുപതുകാരിക്ക് കിട്ടിയത് കോടികള്‍

ഇതിനിടെ ജില്ലയില്‍ സര്‍വീസിനിടെ ഡീസല്‍ തീര്‍ന്ന് വഴിയില്‍ കിടന്ന സ്വകാര്യ ബസ്സിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. ആവശ്യത്തിന് ഇന്ധനം നിറയ്ക്കാതെ സര്‍വീസ് നടത്തിയെന്നാണ് കുറ്റം. ഇരുപതോളം യാത്രക്കാരുമായി വൈറ്റിലയിലേക്ക് പോകും വഴി കലൂരില്‍ വെച്ചാണ് ഡീസല്‍ തീര്‍ന്നത്. തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിടുകയായിരുന്നു.

ആഹാ മനോഹരം ഈ കാട്, ചാടിവീഴാന്‍ ഒരു പുള്ളിപുലി ഇതിലുണ്ട്; 30 സെക്കന്‍ഡില്‍ കണ്ടെത്തണംആഹാ മനോഹരം ഈ കാട്, ചാടിവീഴാന്‍ ഒരു പുള്ളിപുലി ഇതിലുണ്ട്; 30 സെക്കന്‍ഡില്‍ കണ്ടെത്തണം

ഡ്രൈവറും കണ്ടക്ടറും തുടര്‍ന്ന് ക്യാനില്‍ ഡീസല്‍ വാങ്ങി കൊണ്ട് വന്ന് നിറച്ചാണ് ബസില്‍ ഇന്ധനം നിറച്ചത്. ഈ സമയം മുഴുവന്‍ നഗരത്തില്‍ ഗതാഗത കുരുക്കുണ്ടായി. കൃത്യ സമയത്ത് തന്നെയാണ് പോലീസ് ഈ വഴി വന്നത്. അതും ഇവര്‍ക്ക് തിരിച്ചടിയായി. വഴിയില്‍ ഇന്ധനം തീരുന്നതും യാത്രക്കാരുമായി പമ്പിലെത്തി ഇന്ധനം നിറയ്ക്കുന്നതും നിയമവിരുദ്ധമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്

അതേസമയം ജില്ലയിലുണ്ടാവുന്ന വെള്ളപ്പൊക്കം ഇനി പനമ്പിള്ളി നഗറിലുണ്ടാവാമെന്നാണ് സൂചന. ചെറുമഴയില്‍ പോലും പനമ്പിള്ളി നഗര്‍ വെള്ളത്തില്‍ മുങ്ങുകയാണ്. എംജി റോഡിലെ അതേ പ്രതിഭാസം ഇവിടെയും കാണാമെന്ന ഭയമാണ് നാട്ടുകാര്‍ക്ക്.

സാധാരണ അതിശക്തായ മഴ മണിക്കൂറുകളോളം പെയ്താല്‍ മാത്രമേ വാഹന ഗതാഗതം സാധ്യമല്ലാത്ത രീതിയില്‍ പനമ്പിള്ളി നഗര്‍ മുങ്ങിപ്പോകാറുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഒരു മണിക്കൂര്‍ മഴപെയ്താല്‍ മെയിന്‍ അവന്യൂ വെള്ളത്തിലാണ്. ഇടവഴികളില്‍ പക്ഷേ അത്ര തീവ്രതയോടെ വെള്ളം ഉയരുന്നില്ല.

Ernakulam
English summary
buffalo thief in kalamassery, locals needs police intervention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X