Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ പ്രചാരണം കൊഴുക്കുന്നു, തിരഞ്ഞെടുപ്പിന്റെ ഉത്സവപ്പറമ്പായി മേത്തര്‍ ബസാര്‍

കൊച്ചി: എറണാകുളത്ത് പ്രചാരണത്തിന് തീപ്പിടിച്ചിരിക്കുകയാണ്. യുഡിഎഫ് ക്യാമ്പ് കനത്ത ആത്മവിശ്വാസത്തിലാണ്. കൂടുതല്‍ പണി എടുക്കേണ്ടി വരുമെന്ന് എല്‍ഡിഎഫും എന്‍ഡിഎയും സമ്മതിക്കുന്നു. പ്രചാരണത്തിന്റെ സ്വാധീനം ഓരോ മുക്കിലും മൂലയിലും വരെ കാണാന്‍ സാധിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെജെ ഷൈനിന് ഈസ്റ്റര്‍ ദിനത്തില്‍ പക്ഷേ തിരക്കൊഴിഞ്ഞ ദിനമായിരുന്നു.

പകരം വോട്ടുതേടല്‍ മറ്റൊരു തരത്തിലായിരുന്നു. പൊതുപ്രചാരണത്തിന് പകരം സൗഹൃദ സന്ദര്‍ശനങ്ങള്‍ക്കാണ് ഷൈന്‍ പ്രാധാന്യം നല്‍കിയത്. അതിന് പുറമേ ഫോണിലൂടെയും ഇടതുസ്ഥാനാര്‍ത്ഥി വോട്ട് അഭ്യര്‍ത്ഥിച്ചു. മണ്ഡലത്തില്‍ ഇതിനോടകം നിറസാന്നിധ്യമായിട്ടുണ്ട് ഷൈന്‍.ചാവറ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച ഈസ്റ്റര്‍ ദിന സൗഹൃദദിന സംഗമത്തിലും ഇടതുസ്ഥാനാര്‍ത്ഥി പങ്കെടുത്തു.

kj-shine-bjp

പ്രൊഫ എംകെ സാനു, കെവി തോമസ് എന്നിവരുടെ സാന്നിധ്യത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക കൈമാറിയത്. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ കെഎസ് രാധാകൃഷ്ണന്റെ പ്രചാരണം തിരക്കേറിയതായിരുന്നു. ആദ്യ പരിപാടി ചാവറ കള്‍ച്ചറല്‍ സെന്ററിലായിരുന്നു.

ഹിന്ദു ഐക്യവേദി ജില്ലാ പ്രതിനിധി സമ്മേളനത്തിലും പങ്കെടുത്തു. കൊച്ചി മണ്ഡലത്തിലേക്കായിരുന്നു തുടര്‍ന്നുള്ള യാത്ര. തോപ്പുംപടി, പള്ളുരുത്തി എന്നിവിടങ്ങളിലും പ്രധാന വ്യക്തികളെ സന്ദര്‍ശിച്ച ശേഷം എളങ്കുളത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ എന്‍ഡിഎ നേതൃയോഗത്തിലും പങ്കെടുത്തു.

അതേസമയം യുഡിഎഫ് ചൂര്‍ണിക്കര മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്റെ തിരക്കിലായിരുന്നു. ടി സിദ്ദിഖ് എംഎല്‍എയാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം ചെയ്തവര്‍ക്കെതിരെയുള്ള കേസുകള്‍ നാല് വര്‍ഷത്തിന് ശേഷം പിന്‍വലിക്കുമെന്ന് പറയുന്നത് നാല് വോട്ടിന് വേണ്ടി മാത്രമാണെന്ന് സിദ്ദിഖ് ആരോപിച്ചു. ബെന്നി ബെഹനാന്‍ അടക്കമുള്ള നേതാക്കളും കണ്‍വെന്‍ഷനിന് എത്തിയിരുന്നു.

അതേസമയം കൊച്ചി ബ്രോഡ് വേയിലെ മേത്തര്‍ ബസാറും അതുപോലെ തിരഞ്ഞെടുപ്പ് കാലത്ത് സജീവമായി കഴിഞ്ഞു. ഇലക്ഷന്‍ കാലത്ത് ഈ ബസാറില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും കാണാം. വേദികളില്‍ കൊമ്പുകോര്‍ക്കുന്ന മുന്നണികളുടെ കൊടിതോരണങ്ങള്‍ ഇവിടെയുണ്ടാവും. കോണ്‍ഗ്രസ്, സിപിഎം, ബിജെപി തുടങ്ങിയവരുടെ കൊടി, തൊപ്പി, തോരണം, അലങ്കാര വസ്തുക്കള്‍ എല്ലാം ഇവിടെ വില്‍പ്പനയുണ്ട്.

പ്രചാരണം പൊടിപൊടിക്കുമ്പോള്‍ തിളങ്ങി നില്‍ക്കാന്‍ എല്‍ഇഡി കൈപ്പത്തിയും, അരിവാള്‍ ചുറ്റിക നക്ഷത്രവും, താമരയും ഇവിടെ വില്‍പ്പനയ്ക്ക് റെഡിയാക്കി വെച്ചിട്ടുണ്ട്. 50 മീറ്റര്‍ തോരണത്തിന്റെ പാക്കറ്റിന് 130 രൂപയാണ്. മൊത്ത വിലയ്ക്കാണ് നല്‍കുന്നത്. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് ഇവയുടെ ഉല്‍പ്പാദന കേന്ദ്രങ്ങള്‍. ഡല്‍ഹിയിലും ബെംഗളൂരുവിലും ഉണ്ടാക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+