• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വടകരയിലും പൊന്നാനിയിലും കൊലയാളി; ചാലക്കുടിയില്‍ ഒരു കോമാളിയുമാണ് എല്‍ഡിഎഫ് സ്ഥാനാർഥിയെന്ന് കെ മുരളീധരന്‍ എംഎൽഎ

  • By Desk

കൊച്ചി: വടകരയിലും പൊന്നാനിയിലും കൊലയാളികളെയും ചാലക്കുടിയില്‍ ഒരു കോമാളിയേയുമാണ് എല്‍ഡിഎഫ് സ്ഥാനാർഥികളാക്കിയിരിക്കുന്നതെന്ന് കെപിസിസി പ്രചാരകസമതി അധ്യക്ഷന്‍ കെ മുരളീധരന്‍ എംഎൽഎ. നവോഥാനം വോട്ടിനുവേണ്ടിമാത്രമാണെന്ന് സിപിഎം തെളിയിച്ചതായും അദ്ദേഹം. യുഡിഎഫ് എറണാകുളം പാർലമെന്‍റ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ.

മൃതദേഹം കാറിന്റെ ഡിക്കിയില്‍കൊണ്ടുപോയ സംഭവം; ഉന്നതതല അന്വേഷണത്തിന് കമ്മീഷന്‍ ഉത്തരവ്, സംഭവം നടന്നത് കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കല്‍ കോളേജില്‍

കേരളത്തിലെ 20 സീറ്റുകളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കേണ്ടത് രാജ്യത്തിന്‍റെ ആവശ്യമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിണ്ടിയും കോളാമ്പിയുമാണ് ഇടതുപക്ഷമെന്ന് . തറവാട് ഭാഗം ചെയ്യുമ്പോള്‍ അവസാനും മിച്ചംവരുന്ന വസ്തുക്കളെ പോലെയാണ് രാജ്യത്ത് ഇടതുപക്ഷത്തിന്‍റെഅവസ്ഥ. രാജ്യസഭയിലേക്ക് ജയിച്ചവര്‍ എത്തുമ്പോള്‍ പാര്‍ട്ടിതിരിച്ച് തലയെണ്ണും. കോണ്‍ഗ്രസിന്‍റേയും ഘടകകക്ഷികളുടെയും തലയെണ്ണും അതുപോലെ ബിജെപിയുടെയും ഘടക കക്ഷികളുടെയും എണ്ണും. ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉള്ളവരെ ഭരണത്തിനായി ക്ഷണിക്കും.

എന്നാല്‍ ഈ ഗണത്തില്‍ ഒന്നും പെടാത്ത് ഒരു വിഭാഗമുണ്ടെങ്കില്‍ അത് ഇടതുപക്ഷമാണ്. ബിജെപിക്ക് എതിരെയാണ് തങ്ങളെന്നു പറയുന്ന ഇടതുപക്ഷം മുന്‍പ് ബിജെപിക്ക് ഒപ്പം ചേര്‍ന്ന് മന്‍മോഹന്‍ സിങ്ങിനെ താഴയിറക്കാന്‍ ശ്രമിച്ച കാര്യം ജനങ്ങള്‍ മറന്നിട്ടില്ല. കോണ്‍ഗ്രസുകാരെ ജയിപ്പിച്ചാല്‍ അവര്‍ ബിജെപിയില്‍ പോകുമെന്നാണ് ഇടതുപക്ഷം പ്രചരിപ്പിക്കുന്നത്. എന്നാല്‍ അവരുടെ പാര്‍ട്ടിയില്‍ നിന്ന് എത്രപേര്‍ ബിജെപിയില്‍ പോയിട്ടുണ്ടെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.

പണ്ട് ഇടതുപക്ഷ എംഎല്‍എ ആയ ആള്‍ ഇന്ന് ബി.ജെ.പിക്ക് ഒപ്പം ചേര്‍ന്ന് കേന്ദ്രമന്ത്രിയായ കാര്യം മറക്കരുത്. തൃപുരയില്‍ സിപിഎം ഓഫിസുകള്‍ ഇപ്പോള്‍ ബിജെപി ഓഫിസായി മാറി. ആകെ വിരലിലെണ്ണാവുന്ന സ്ഥലങ്ങളില്‍ മാത്രമുള്ള സി.പി.എമ്മിന്റെ അവസ്ഥയാണിത്. അപ്പോള്‍ രാജ്യം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് വടക്കനോ തെക്കോ മറ്റോ പോയാല്‍ പാര്‍ട്ടിയെ ഒരുവിധത്തിലും അത് ബാധിക്കില്ല.

താന്‍ കെ.പി.സി.സി പ്രസിഡന്റായിരുന്ന സമയത്ത് ടൈപ്പിസ്റ്റ് മാത്രമായിരുന്നു വടക്കനെന്നും മുരളീധരന്‍ പറഞ്ഞു. പണ്ട് കോൺഗ്രസിനെ കളിയാക്കിയവര്‍ ഇന്ന് സമുദായിക നേതാക്കളുടെ തിണ്ണനിരങ്ങുന്ന കാഴ്ച്ചയാണ് കാണുന്നത്. സ്ത്രികളെ മലകയറ്റാന്‍ ഉത്സാഹിച്ചവര്‍ ഇന്ന് അവരെ തിരിച്ചയക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യുഡിഎഫ് എറണാകുളം ജില്ലാ ചെയര്‍മാന്‍ എം.ഒ ജോണ്‍ അധ്യക്ഷനായി.

ജില്ലാ കണ്‍വീനര്‍ എം.എം ഫ്രാന്‍സിസ്, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്‍,മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, വി.കെ ഇബ്രാഹിംകുഞ്ഞ്, ജോണിനെല്ലൂര്‍,ജോസ് കെ മാണി എം.പി, എംഎല്‍എമാരായ റോജി എം ജോണ്‍, വി.കെ ഇബ്രാഹിം കുഞ്ഞ്, പി.ടി തോമസ്, ഡിസിസി പ്രസിഡന്‍റ് ടി.ജെ വിനോദ്, അജയ് തറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ernakulam

English summary
Congress leader K Muraleedharan against Innocent and P Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X