എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ടും കല്‍പ്പിച്ച് പിടി തോമസ്, കോണ്‍ഗ്രസിനെ നയിക്കേണ്ട രാഹുല്‍ നിശാ ക്ലബില്‍, പുറത്താക്കുമോ?

Google Oneindia Malayalam News

കൊച്ചി: കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്കാണെന്നുള്ള സൂചന നല്‍കി പിടി തോമസ്. രാഹുല്‍ ഗാന്ധിക്ക് നേരെ ശക്തമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിക്കുന്നത്. കോണ്‍ഗ്രസിനെ നയിക്കേണ്ടയാള്‍ നിശാ ക്ലബിലൊക്കെ കറങ്ങി നടക്കുകയാണെന്ന് പിടി തോമസ് തുറന്നടിച്ചു. അതേസമയം കോണ്‍ഗ്രസില്‍ നിന്ന് രാഹുലിനെതിരെ പരസ്യമായി വിമര്‍ശനമുന്നയിക്കുന്ന രണ്ടാമത്തെയാളാണ് പിടി തോമസ്.

അസാനുവിന്റെയും അയാന്റെയും പിറന്നാള്‍ ആഘോഷിക്കണം, ഞാനുണ്ടാവില്ല, റിഫയുടെ വാക്കുകളെ ഓര്‍ത്ത് നുസ്രത്ത്

നേരത്തെ പിജെ കുര്യനും രാഹുലിനെതിരെ രംഗത്ത് വന്നിരുന്നു. പിന്നില്‍നിന്ന് കോണ്‍ഗ്രസിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം. ഇതിനെ തുടര്‍ന്ന് കെപിസിസി അദ്ദേഹത്തെ സംസ്ഥാന യോഗങ്ങളിലേക്ക് വിളിച്ചിരുന്നില്ല. കെവി തോമസും വിമത നീക്കത്തിനാണ് ഒരുങ്ങുന്നതെന്ന് വ്യക്തമാണ്.

1

കോണ്‍ഗ്രസിനെ നയിക്കുന്നയാള്‍ കാഠ്മണ്ഡുവില്‍ നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത് നടക്കുകയാണ്. ഇങ്ങനെയാണോ പാര്‍ട്ടി നയിക്കേണ്ടതെന്ന് കെവി തോമസ് ചോദിക്കുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് അടുത്ത് വരവെ കെവി തോമസിന്റെ നിലപാട് മാറ്റം നിര്‍ണായകമാണ്. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തോമസിനെതിരെ ശക്തമായ നടപടിയുണ്ടാവാന്‍ സാധ്യത ശക്തമാണ്. ഈ സാഹചര്യത്തില്‍ അതിന് മുമ്പ് തന്നെ പുറത്തേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ് അദ്ദേഹം. രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച സാഹചര്യത്തില്‍ കെവി തോമസിനെതിരെ നടപടിയെടുക്കാതിരിക്കാനും കെപിസിസിക്ക് സാധിക്കില്ല. നേരത്തെ സിപിഎം സെമിനാറില്‍ പങ്കെടുത്തതിന് അദ്ദേഹം നടപടി നേരിട്ടിരുന്നു.

2

ആദ്യ നടപടിക്ക് പുറമേയാണ് ഈ പരാമര്‍ശം കൂടി അദ്ദേഹം നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസിനെ നയിക്കുന്നയാലാണ് രാഹുല്‍ ഗാന്ദി. അദ്ദേഹം കാഠ്മണ്ഡുവില്‍ അദ്ദേഹം നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത് നടക്കുന്നത് കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി 75ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ്. അദ്ദേഹത്തിന്റെ നടപടികളില്‍ കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ വേദനയും സങ്കടവുമുണ്ട്. ഇങ്ങനെയാണോ ഒരു നേതാവ് പാര്‍ട്ടിയെ നയിക്കേണ്ടതെന്നും കെവി തോമസ് ചോദിക്കുന്നു. നേരത്തെ രാഹുല്‍ ഗാന്ധിയുടെ കാഠ്മണ്ഡു സന്ദര്‍ശനം ദേശീയ തലത്തില്‍ തന്നെ വലിയ വിവാദമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇതിനെ ന്യായീകരിച്ചിരുന്നു.

3

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിലവില്‍ പാര്‍ട്ടിയില്‍ നിസ്സഹായയാണ്. രാഹുലിനെയും പ്രിയങ്കയെയും വിട്ടുള്ള യാതൊന്നും സോണിയക്ക് ഇല്ലായിരുന്നു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി സ്ഥാനത്ത് നിന്നും മാറ്റിയ കത്തില്‍ ഒപ്പുവെച്ച് സോണിയാ ഗാന്ധിയായിരുന്നു. അങ്ങനെയുള്ള സോണിയയുടെ നിഷ്‌കളങ്കതയെ ഏത് പരിധിവരെ താന്‍ വിശ്വസിക്കും. സോണിയ അയക്കുന്ന ഏജന്റുമാരോട് ഞാനിതാണ് ചോദിക്കുന്നതെന്നും കെവി തോമസ് പറഞ്ഞു. കോണ്‍ഗ്രസ് തന്നെ അപമാനിച്ചു. അധ്യാപകനായ താന്‍ അത്തരം അപമാനങ്ങള്‍ അര്‍ഹിക്കുന്നില്ല. കേരളത്തിലെ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും അടക്കമുള്ളവര്‍ തന്നെ അപമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

4

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും എന്ന സൂചനയും കെവി തോമസ് നല്‍കിയിട്ടുണ്ട്. താന്‍ എന്ത് നിലപാട് മണ്ഡലത്തില്‍ സ്വീകരിക്കുമെന്നും ഈ മാസം ഒന്‍പതിനോ പതിനൊന്നിനോ പ്രഖ്യാപിക്കും. തൃക്കാക്കരയില്‍ വീടുകയറി പ്രവര്‍ത്തിക്കും. സ്ഥാനാര്‍ത്ഥിയെ പോലെ സജീവമായി വോട്ട് പിടിക്കാന്‍ ഇറങ്ങും. ജനങ്ങളില്‍ നിന്ന് അകലുന്ന കോണ്‍ഗ്രസിന്റെ സംസ്‌കാരം ചൂണ്ടിക്കാണിച്ചായിരിക്കും പ്രവര്‍ത്തനങ്ങളെന്നും കെവി തോമസ് പറഞ്ഞു. അതേസമയം കെവി തോമസ് തൃക്കാക്കരയില്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും ഗൗരവത്തോടെ കാണുന്നില്ലെന്നാണ് തോമസ് പറയുന്നത്.

5

തൃക്കാക്കരയില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് കൃത്യമായി പറയും. ചില ചോദ്യങ്ങള്‍ ഇതിനായി ജനങ്ങള്‍ക്ക് മുന്നില്‍ വെക്കും. വികസനത്തിന് ഒപ്പമാണോയെന്ന് ചോദിക്കും. കോണ്‍ഗ്രസിന്റെ തകര്‍ച്ചയും, അവരുടെ ഏകാധിപത്യവും കാണുന്നുണ്ടോയെന്നും ചോദിക്കും. തൃക്കാക്കരയില്‍ സഹതാപ വോട്ട് ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസത്തോട് ലോകത്തിന്റെ തന്നെ നിലപാട് മാറി. കേരളത്തിലെ സഭകളുടെ നിലപാട് മുതല്‍ മാര്‍പ്പാപ്പ സ്വീകരിക്കുന്ന നയങ്ങള്‍ വരെ ചൂണ്ടിക്കാണിച്ചായിരുന്നു കെവി തോമസ് ഇക്കാര്യം പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരോടുള്ള കത്തോലിക്കാ സഭയുടെ നിലപാട് വലിയ തോതില്‍ മാറിയിട്ടുണ്ട്. പണ്ട് കമ്മ്യൂണിസ്റ്റുകാരെ കേരളത്തിലെ തെമ്മാടിക്കുഴിയിലാണ് അടക്കിയത്. ഇന്ന് അങ്ങനെയില്ല. കമ്മ്യൂണിസ്റ്റുകാര്‍ക്ക് കല്യാണം നടത്തിക്കൊടുക്കാറില്ലായിരുന്നു. ഇന്ന് വിവാഹം വരെ നടത്തി കൊടുക്കുന്നുണ്ടെന്നും കെവി തോമസ് പറഞ്ഞു.

പുറത്താക്കും മുമ്പ് കോണ്‍ഗ്രസിനെ ഞെട്ടിക്കാന്‍ സിദ്ദു, പുറത്തുപോയേക്കും, രണ്ട് ഓപ്ഷന്‍ മുന്നില്‍പുറത്താക്കും മുമ്പ് കോണ്‍ഗ്രസിനെ ഞെട്ടിക്കാന്‍ സിദ്ദു, പുറത്തുപോയേക്കും, രണ്ട് ഓപ്ഷന്‍ മുന്നില്‍

Ernakulam
English summary
congress leader kv thomas turning to a rebel new questions, rahul gandhi's nightclub visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X