• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അസാനുവിന്റെയും അയാന്റെയും പിറന്നാള്‍ ആഘോഷിക്കണം, ഞാനുണ്ടാവില്ല, റിഫയുടെ വാക്കുകളെ ഓര്‍ത്ത് നുസ്രത്ത്

Google Oneindia Malayalam News

കോഴിക്കോട്: യുട്യൂബറും വ്‌ളോഗറുമായ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. റിഫ ആത്മഹത്യ ചെയ്തതാണെന്നും, അതല്ല ഭര്‍തൃ പീഡനത്താല്‍ മരിച്ചുവെന്നതാണെന്നും ഇതിനോടകം അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. നേരത്തെ ഭര്‍ത്താവ് മെഹ്നുവിനെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ കേസ് എവിടെയും എത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചിരുന്നു.

സ്ഫടികം ജോര്‍ജ് ജീവിച്ചിരിക്കുന്നത് സുരേഷ് ഗോപിയുടെ സഹായത്താല്‍; വെളിപ്പെടുത്തി ടിനി ടോംസ്ഫടികം ജോര്‍ജ് ജീവിച്ചിരിക്കുന്നത് സുരേഷ് ഗോപിയുടെ സഹായത്താല്‍; വെളിപ്പെടുത്തി ടിനി ടോം

ഇതിനായി അന്വേഷണസംഘം ആര്‍ഡിഒയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. ദുബായില്‍ വെച്ച് റിഫയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവും സുഹൃത്തുക്കളും കബളിപ്പിച്ചതായി റിഫയുടെ കുടുംബം ആരോപിച്ചിരുന്നു. ദുരൂഹത തുടരുന്നതിനിടയില്‍ വിഷയത്തില്‍ റിഫയുടെ വാക്കുകളെ ഓര്‍ത്തെടുക്കുകയാണ് സഹോദരി നുസ്രത്ത്. ചില വാക്കുകള്‍ അറംപ്പറ്റുന്നത് പോലെയായി പോയെന്നും അവര്‍ പറയുന്നു.

1

ഇത്തവണ അയാനുവിന്റെയും അസാനുവിന്റെയും പിറന്നാള്‍ നടത്തണമെന്ന് റിഫ തനിക്ക് വോയ്‌സ് അയച്ചിരുന്നു. അതിപ്പോഴും കൈയ്യിലുണ്ട്. അത് കേള്‍ക്കുമ്പോള്‍ സങ്കടം വരുമെന്നും നുസ്രത്ത് വണ്‍ ഇന്ത്യ മലയാളത്തോട് പറഞ്ഞു. ഈ പിറന്നാള്‍ നടത്താന്‍ ഞാനുണ്ടാവില്ലാട്ടോ എന്നും അവള്‍ പറഞ്ഞിരുന്നു. ഗള്‍ഫിലായിരുന്നത് കൊണ്ട് അവള്‍ വരില്ല എന്നാണ് ഉദ്ദേശിച്ചതെങ്കിലും, ഈ ലോകത്ത് നിന്ന് അവള്‍ പോകുന്നത് പോലെയാണ് ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ തോന്നുന്നതെന്നും നുസ്രത്ത് പറഞ്ഞു. എല്ലാ വീട്ടിലും സാധാരണ നാത്തൂന്മാര്‍ തമ്മില്‍ അടിയുണ്ടാവും. എന്റെയും റിഫയുടെ കാര്യത്തില്‍ അങ്ങനെ ഇതുവരെ ഉണ്ടായിട്ടില്ല. വല്ലാത്ത സങ്കടം ഉണ്ടെന്നും പൊട്ടിക്കരഞ്ഞ് കൊണ്ട് നുസ്രത്ത് പറഞ്ഞു.

2

റിഫ മരിച്ചെന്ന കോള്‍ വരുന്നത് ഒരു നോമ്പിന്റെ സമയത്താണ്. ശരിക്കും തളര്‍ന്ന് പോയി. ഞാന്‍ അത് വിശ്വസിക്കാന്‍ പോലും തയ്യാറായിരുന്നില്ല. ഇത് ഫേക്ക് ആയിരിക്കണേ എന്നൊക്കെ പ്രാര്‍ത്ഥിച്ചിരുന്നു. അതുമല്ലെങ്കില്‍ ആത്മഹത്യാ ശ്രമം മാത്രമായിരിക്കണേ എന്നും പ്രാര്‍ത്ഥിച്ചു. നാട്ടിലേക്ക് റിഫയുടെ മൃതദേഹം എത്തുന്നത് വരെ ഞാന്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരുന്നത് അക്കാര്യമാണെന്നും നുസ്രത്ത് പറഞ്ഞു. മൃതദേഹം കൊണ്ട് വരുമ്പോള്‍ ഞാന്‍ ആകെ തളര്‍ന്നുപോയി. റിഫയുണ്ടായിരുന്നപ്പോള്‍ പോയതാണ് വീട്ടിലേക്ക്. അവളില്ലാതെ അങ്ങോട്ട് കയറാന്‍ പോലും എനിക്കാവില്ലെന്ന് ഉപ്പയോട് ഞാന്‍ പറഞ്ഞുപോയെന്നും നുസ്രത്ത് പറഞ്ഞു.

3

അവിടെ റിഫയുടെ മോന്‍ ഉള്ളത് കൊണ്ട് ആരും കരഞ്ഞ് പ്രശ്‌നങ്ങളുണ്ടാക്കിയില്ല. പക്ഷേ എല്ലാവരുടെയും ഉള്ളില്‍ സങ്കടമുണ്ടായിരുന്നു. അന്ന് റിഫയുടെ ഉപ്പ പറഞ്ഞ കാര്യമുണ്ട്. ആളുകളുടെ വാ അടയ്ക്കാനും, അവര്‍ പറയുന്ന കാര്യങ്ങളെ തടുക്കാനും എനിക്കാവില്ല. എന്നാല്‍ എന്തിനും ഞാന്‍ കൂടെയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ആളുകള് പറയുന്നതൊന്നും സത്യമല്ല എന്ന് നമുക്കറിയാം. അതുകൊണ്ട് ഞാനുണ്ടാവും കൂടെയെന്ന് അദ്ദേഹം പറഞ്ഞു. ഒരുപാട് സ്വപ്‌നങ്ങള്‍ റിഫയ്ക്കുണ്ടായിരുന്നു. അങ്ങനെയുള്ള ഒരാള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവള്‍ക്ക് എവിടെ പോയാലും ഫാന്‍സ് അടക്കമുള്ളവരുണ്ട്. മാസ്‌ക് ഇട്ട് പോയാല്‍ പോലും അവളെ ആളുകള്‍ തിരിച്ചറിയും. ഇത്ര ചെറുപ്പത്തിലെ മുഖമുയര്‍ത്തി തന്നെ നടക്കാനുള്ള സാഹചര്യം അവള്‍ക്ക് ലഭിച്ചിരുന്നുവെന്നും നുസ്രത്ത് വ്യക്തമാക്കി.

4

ഇവിടെ വന്ന് അഭിമുഖം എടുത്ത് പോയവരൊക്കെയുണ്ട്. എന്നാല്‍ അഭിമുഖത്തില്‍ വന്നത് ഞങ്ങള്‍ പറഞ്ഞ കാര്യമൊന്നുമല്ല. ഞങ്ങള്‍ കാണിച്ച തെളിവൊന്നുമല്ല അതില്‍ വന്നത്. ആരും അത് കാണിച്ചില്ല. നമ്മള്‍ എന്ത് ചെയ്താലും കുറ്റക്കാരാക്കി കാണിക്കുന്ന അവസ്ഥയായിരുന്നു. ഇതുവരെ ജീവിതത്തില്‍ കാണാത്തവര്‍ പോലും മെസേജ് അയച്ച്, നീയൊക്കെ കൂടിയല്ലേടീ അവളെ കൊന്നത് എന്ന് ചോദിച്ചു. ആത്മഹത്യക്ക് പ്രേരിപ്പിച്ചത് നീ അല്ലേടി എന്നൊക്കെ ചോദിച്ചു. ഇതൊക്കെ പറയുന്നവര്‍ക്ക് ശരിക്കും അതൊരു വാക്ക് മാത്രമാണ്. അത് കേള്‍ക്കുന്നവന് എത്രത്തോളം വേദനിക്കുന്നു എന്ന് ഇവര്‍ ആലോചിക്കുന്നേയില്ല. എന്നെ സംബന്ധിച്ച് ഇനി ജീവിക്കേണ്ട എന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണെന്നും നുസ്രത്ത് പറഞ്ഞു.

5

അവളില്ല എന്നത് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. അവള്‍ ഇപ്പോഴും ഗള്‍ഫിലുണ്ട് എന്നാണ് കരുതുന്നത്. അവള് വരുമെന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍. അവളുടെ കാര്യത്തില്‍ അദ്ഭുതങ്ങള്‍ നടക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ഇനി കാണാന്‍ പറ്റൂല എന്നത് കൊണ്ട് മാത്രമാണ് താന്‍ അവളുടെ മുഖത്തേക്ക് നോക്കിയത്. റിഫയുടെ ജീവിതം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ചെറിയ ദാമ്പത്യപ്രശ്‌നങ്ങളൊക്കെ എല്ലാ ബന്ധത്തിലുമുണ്ടാവും. യഥാര്‍ത്ഥ കുറ്റവാളിക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കുന്നതാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്. അസാനുവിന്റെ പിതാവിനെ കൂടി ഇല്ലാതാക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ദുബായില്‍ അവര്‍ എങ്ങനെയാണ് കഴിഞ്ഞതെന്ന് അവരെ അവിടെ അറിയുന്നവര്‍ക്കേ അറിയൂ. അവര്‍ മുന്നോട്ടുള്ള പോരാട്ടത്തില്‍ ഉണ്ടാവുമോ എന്നറിയില്ലെന്നും നുസ്രത്ത് പറഞ്ഞു.

കോണ്‍ഗ്രസിന് ഇതാ പുതു മോഡല്‍; ഒറ്റക്കെട്ടായി ഡികെയും സിദ്ധരാമയ്യയും, പിന്നില്‍ സുനില്‍കോണ്‍ഗ്രസിന് ഇതാ പുതു മോഡല്‍; ഒറ്റക്കെട്ടായി ഡികെയും സിദ്ധരാമയ്യയും, പിന്നില്‍ സുനില്‍

cmsvideo
  റിഫയുടെ ഭർത്താവിനെതിരെ കേസ് മാനസികവും ശാരീരികവുമായ പീഡനം
  Kozhikode
  English summary
  rifa mehnu sent a voice clip aske me to celebrate her son's birthday reveals sister nusrath
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X