എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാനര്‍ജി റോഡിലെ കാന പൊളിക്കുന്നു, എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് മാറുമോ?

Google Oneindia Malayalam News

കൊച്ചി: എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് മാറുമോ? ദീര്‍ഘകാലമായി ജില്ലയിലുള്ളവര്‍ ചോദിക്കുന്ന കാര്യമാണിത്. എന്തായാലും പുതിയൊരു പ്രതീക്ഷ അക്കാര്യത്തിലുണ്ട്. ബാനര്‍ജി റോഡിലെ സിഎസ്എംഎല്‍ മോടിയില്‍ പണിത കാനകള്‍ തുറന്ന് വൃത്തിയാക്കാന്‍ ഒരുങ്ങുകയാണ് നഗരത്തിലെ വെള്ളക്കെട്ടിനൊരു പരിഹാരം ഇതിലൂടെ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്.

കൊച്ചി നഗരത്തില്‍ പെട്ടെന്ന് വെള്ളം പൊങ്ങാനുള്ള പ്രധാന കാരണം ഡ്രെയിനേജ് സംവിധാനം വളരെ പരിതാപകരമായത് കൊണ്ടാണ്. മഴക്കാലത്തിന് മുമ്പ് അവ വൃത്തിയാക്കാതെ കോര്‍പ്പറേഷന്‍ അടക്കമുള്ള കാണിക്കുന്ന അനാസ്ഥയാണ് ഇതിന് വഴിവെക്കുന്നത്.

1

ഡ്രെയിനേജ് ക്ലീന്‍ ചെയ്യുന്നത് വെള്ളം സുഗമമായി പോകാനുള്ള സംവിധാനമുണ്ടാകും. ഇതിലൂടെ വെള്ളക്കെട്ട് മാറുമെന്നാണ് കരുതുന്നത്. മഴയില്‍ നിരന്തരം വെള്ളം പൊങ്ങുന്നതിനെ തുടര്‍ന്നാണ് കാനകള്‍ വൃത്തിയാക്കാന്‍ തീരുമാനിച്ചത്. ഇതിന് അനാസ്ഥയുണ്ടാവില്ലെന്ന് ഉറപ്പിക്കാം മേയറുടെ സാന്നിധ്യത്തിലാണ് കാന വൃത്തിയാക്കുക.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ പങ്കാളി ചതിച്ചു, ബന്ധം പൊളിഞ്ഞു; ടാറ്റൂ കൊണ്ട് യുവതിയുടെ പ്രതികാരം, വൈറല്‍ഗര്‍ഭിണിയായിരിക്കുമ്പോള്‍ പങ്കാളി ചതിച്ചു, ബന്ധം പൊളിഞ്ഞു; ടാറ്റൂ കൊണ്ട് യുവതിയുടെ പ്രതികാരം, വൈറല്‍

നേരത്തെ എംജി റോഡില്‍ നിന്ന് മാര്‍ക്കറ്റ് റോഡിലുള്ള കനാലിലേക്ക് വെള്ളം ഒഴുകി പോകാറുണ്ടായിരുന്നു. ഇപ്പോള്‍ അത് പൂര്‍ണമായും തടസപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ടൈലുകള്‍ പൊളിച്ച് വൃത്തിയാക്കുന്നത്. മേയറുടെ അധ്യക്ഷതയിലാണ് തീരുമാനമെടുത്തത്.

ആകാശത്ത് അദൃശ്യ ശക്തിയെത്തും, 7 പേര്‍ ഭൂമിയിലേക്ക് വീഴും, സംഭവിക്കുക ഇക്കാര്യങ്ങള്‍; പ്രവചനംആകാശത്ത് അദൃശ്യ ശക്തിയെത്തും, 7 പേര്‍ ഭൂമിയിലേക്ക് വീഴും, സംഭവിക്കുക ഇക്കാര്യങ്ങള്‍; പ്രവചനം

പ്രോവിഡന്‍സ് റോഡില്‍ നിന്ന് ബാനര്‍ജി റോഡിലേക്കുള്ള ഡ്രെയിനേജിലും പ്രശ്‌നമുണ്ട്. ഇവിടെ വെള്ളമൊഴുകി പോകുന്നുണ്ടായിരുന്നില്ല. ഇതിന് കാരണം കാനയില്‍ ഒരു വലിയ കോണ്‍ക്രീറ്റ് ബ്ലോക് ഉണ്ടായിരുന്നത് കൊണ്ടാണ്. ഇത് വലിയ വെള്ളക്കെട്ടിന് കാരണമായിരുന്നു. കോര്‍പ്പറേഷന്‍ നേരത്തെ വെള്ളക്കെട്ടിന് കാരണം കണ്ടെത്താന്‍ തീരുമാനിച്ചിരുന്നു.

കോര്‍പ്പറേഷന്‍ സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. ഇതിലാണ് കാരണം കണ്ടെത്തിയത്. എംജി റോഡില്‍ നിന്ന് മുല്ലശ്ശേരി കനാലിലേക്ക് വെള്ളം ഒഴുകാത്തതിന് കാരണം, പൈപ്പുകളും കുഴലുകളുമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ

അതേസമയം ഈ തടസ്സങ്ങള്‍ മാറ്റാന്‍ സമയം എടുത്തേക്കും, കാരണം ജലസേചന വകുപ്പിന്റെ പണിക്ക് ഒപ്പമേ ഈ തടസ്സങ്ങള്‍ നീക്കാനാവൂ. കോണ്‍വെന്റ് ജങ്ഷന്‍ എന്ന് ആലോചിക്കുമ്പോള്‍ തന്നെ മഴയത്ത് മുങ്ങി പോകുന്ന ദൃശ്യങ്ങളാണ് മനസ്സില്‍ വരിക. എന്നാല്‍ ഇതിന്റെ കാരണം മാലിന്യ കാനയാണെന്ന് കോര്‍പ്പറേഷന്‍ സംഘം കണ്ടെത്തി.

ജങ്ഷന്റെയും മുല്ലശ്ശേരി കനാലിന്റെയും ഇടയില്‍ കാനയിലെ മാലിന്യം നിറഞ്ഞു കിടക്കുകയാണ്. ഇത് കോരിക്കളയാന്‍ വൈകിയാണ് പ്രശ്‌നമായി മാറിയത്. കഴിഞ്ഞ രണ്ട് മഴയ്ക്കും ഇവിടെ വെള്ളക്കെട്ടുണ്ടായിരുന്നു. പ്രസ് ക്ലബ് റോഡില്‍ നിന്നുള്ള വെള്ളം നേരെ ഇവിടേക്കാണ് എത്തുന്നത്.

Ernakulam
English summary
corporation starts cleaning process in drainages in different parts of kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X