എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോഡ് നിർമാണത്തിൽ വൻ അഴിമതി; കളമശേരിക്കടുത്ത് ദേശീയ പാതയിൽ ഗർത്തം

  • By Desk
Google Oneindia Malayalam News

കളമശേരി: ആലുവ - കളമശേരി ദേശീയ പാതയിൽ മുട്ടം എസ് സിഎംഎസ് കോളേജിന് മുൻവശത്തായി എറണാകുളം ഭാഗത്തേക്കുള്ള റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. രണ്ടടി നീളവും ഒരടി വീതിയുമുള്ള ദീർഘവൃത്താകൃതിലുള്ള ദ്വാരമാണ് പുറത്തേക്ക് കാണാനുള്ളത്. എന്നാൽ എട്ടടി നീളവും അഞ്ചടിയോളം വീതിയും 7 അടിയിലേറെ താഴ്ചയുമുള്ള വലിയൊരു ഗുഹയുടെ വായ് ഭാഗമാണ് ഈ ദ്വാരം. ചൊവ്വാഴ്ച രാവിലെ 9 മണിയോടെ റോഡിലെ കുഴി ശ്രദ്ധയിൽ പെട്ട ഇരുചക്രവാഹന യാത്രക്കാരൻ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു.

Road

208ാം നമ്പർ മെട്രോ തൂണിനടുത്ത് തെക്ക് ഭാഗത്തായി റോഡിന്റെ സെൻട്രൽ മീഡിയനിൽ നിന്നും എട്ടടി വിട്ടാണ് റോഡിൽ ദ്വാരമുണ്ടായത്. പെട്ടെന്ന് കുഴി കണ്ട് വെട്ടിച്ച ബൈക്ക് യാത്രക്കാരനാണ് പോലീസിൽ വിവരമറിയിച്ചത്. വിവരമറിഞ്ഞ് ആലുവ ട്രാഫിക് എസ്.ഐ കബീറിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം വലിയ മരപ്പട്ടിക വെച്ച് ഉൾഭാഗത്തിന്റെ ആഴവും വിസ്തൃതിയും കണക്കാക്കി റോഡിൽ മാർക്ക് ചെയ്തു. തുടർന്ന് റോഡിൽ കയറ് കെട്ടിത്തിരിച്ച് വാഹനങ്ങൾ തിരിച്ചുവിട്ടു. റോഡിന് നല്ല വീതിയുള്ള പ്രദേശമായതിനാൽ വാഹനങ്ങൾക്ക് കടന്നു പോകാൻ തടസ്സമുണ്ടായില്ല. എന്നാലും മുട്ടം മുതൽ എറണാകുളം ഭാഗത്തേക്ക് രാവിലെ ചെറിയ രീതിയിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു.

തനുശ്രീ ദത്ത സ്വവർഗാനുരാഗിയെന്ന് രാഖി സാവന്ത്; തന്നെ പീഡിപ്പിച്ചിട്ടുണ്ട്, തെളിവുണ്ടെന്നും താരം

പതിനൊന്ന് മണിയോടെ മെട്രോ എൻജിനിയർമാരും ദേശീയ പാത അധികൃതരും സ്ഥലത്തെത്തി. ഗർത്തം രൂപപ്പെട്ടഭാഗം ഭാഗം ബാരിക്കേഡ് വെച്ച് മറച്ച് മണ്ണുമാന്തി ഉപയോഗിച്ച് ടാറിങ് പൊളിച്ചുനീക്കി. തെക്കുഭാഗത്തേക്ക് നേരത്തെയുള്ളതിനെക്കാൾ നാലടിയോളം ഗുഹ നീണ്ടു കിടക്കുന്നതായി കണ്ടെത്തി. കുഴിയിൽ എം സാന്റ് നിറച്ച് ശക്തിയായി വെള്ളം പമ്പ് ചെയ്ത് ഉള്ളിലെ പോക്കറ്റുകളടച്ച് ടാർ ചെയ്യുന്ന പണി വൈകിട്ടും പുരോഗമിക്കുന്നു.

പ്രളയ സമയത്ത് റോഡിന്റെ ഇരുവശങ്ങളിലും ശക്തിയായ വെള്ളക്കെട്ടും ഒഴുക്കും ഉണ്ടായിരുന്നു. ഈ സമയത്ത് മെട്രോ പൈലിങ്ങിനായി കുഴിയെടുത്ത ഭാഗങ്ങളിലേക്ക് മണ്ണ് ഇരുന്നതായിരിക്കാം റോഡിനടിയിൽ പോക്കറ്റുകൾ രൂപപ്പെടാൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. റോഡിൽ മറ്റു ഭാഗങ്ങളിലും ഇത്തരം ഗുഹകൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

Ernakulam
English summary
corruption in road construction in ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X