അതിഥി തൊഴിലാളികളുടെ കൊവിഡ് പ്രതിരോധ വാക്‌സിനേഷനിലും എറണാകുളം ജില്ല മുന്നില്‍
കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തി എറണാകുളം ജില്ല. ഇതുവരെ ജില്ലയിലാകെ നല്‍കിയത് 7368 അതിഥി തൊഴിലാളികള്‍ക്കാണ് 'ഗസ്റ്റ് വാക്‌സ് ' എന്ന് പേരിട്ടിട്ടുള്ള വാക്‌സിനേഷന്‍ ഡ്രൈവിലൂടെ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്.
30 വാക്‌സിനേഷന്‍ ക്യാമ്പുകളാണ് ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കായി നടന്നത്.

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയ എറണാകുളം ജില്ലയില്‍ തന്നെയാണ് ഏറ്റവുമധികം അതിഥി തൊഴിലാളികള്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയത്.ജില്ലയില്‍ ഇന്ന് മാത്രം 455 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. പെരിങ്ങാല, പാതാളം എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയാണ് വാക്‌സിന്‍ വിതരണം നടത്തിയത്
അതേസമയം കൊവിഡ് ചികിത്സയ്ക്കായി ജില്ലയില്‍ ഒഴിവുള്ളത് 3334 കിടക്കകള്‍. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5230 കിടക്കകളില്‍ 1896 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയര്‍ സെന്റെറുകളിലായി 2326 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 840 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ ഇത്തരം 56 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 1486 കിടക്കള്‍ ഒഴിവുണ്ട്.
ജില്ലയില്‍ ബി.പിസി.എല്‍, ടി.സി.എസ് എന്നീ സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 54 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ 13 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 944 കിടക്കകള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 364 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ 580 കിടക്കള്‍ വിവിധ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റെറുകളിലായി ലഭ്യമാണ്.
ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ 12 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 753 കിടക്കള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 311 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ 442 കിടക്കള്‍ വിവിധ സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി ലഭ്യമാണ്.
Recommended Video
കോവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള 13 സര്‍ക്കാര്‍ ആശുപത്രികളിലായി 1153 കിടക്കള്‍ സജ്ജമാണ്. ഇവിടങ്ങളില്‍ നിലവില്‍ 381 പേര്‍ ചികിത്സയിലാണ്. കോവിഡ് രോഗതീവ്രതയുള്ളവരെ ചികിത്സിക്കാന്‍ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 772 കിടക്കകളും ലഭ്യമാണ്.












Click it and Unblock the Notifications