എറണാകുളത്ത് ഡെങ്കിപ്പനി പടരുന്നു, നൂറിലധികം കേസുകള്‍; ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്
കൊച്ചി: മഴ വീണ്ടും ആരംഭിച്ചതോടെ എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ജില്ലയില്‍ പ്രതിരോധ നടപടികള്‍ ശക്തമാണ്. എന്നിട്ടും കേസുകള്‍ പെരുകുകയാണ്. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരാഴ്ച്ചയ്ക്കിടെ ജില്ലയുടെ വിവിധയിടങ്ങളിലായി 122 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.
എട്ട് പേര്‍ക്ക് വീതം എലിപ്പനിയും മഞ്ഞപ്പിത്തവും പിടിപ്പെട്ടതായി ആരോഗ്യ വിഭാഗം വ്യക്തമാക്കി. വിവിധ ആശുപത്രികളിലായി ആറ് ദിവസത്തിനിടെ 4765 പേരാണ് പനിക്ക് ചികിത്സ തേടിയത്. മുമ്പൊരിക്കലും ഇല്ലാത്ത വിധമാണ് ജില്ലയില്‍ ഡെങ്കി വ്യാപനമുണ്ടായിരിക്കുന്നത്.

സെപ്റ്റംബര്‍ എട്ട് വരെ 347 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 144 എണ്ണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേ കാലയളവില്‍ 1930 ഡെങ്കി കേസുകളാണ് സംസ്ഥാനത്തൊട്ടാകെ റിപ്പോര്‍ട്ട് ചെയ്തത്. 657 കേസുകളാണ് ഇതില്‍ സ്ഥിരീകരിക്കപ്പെട്ടത്. ഇന്നലെ മാത്രം 147 കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 101 എണ്ണം ഡെങ്കിപ്പനി കേസുകളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ എട്ടിന് ജില്ലയില്‍ 19 ഡെങ്കി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സ്ഥിരീകരിക്കപ്പെട്ടത് അഞ്ചെണ്ണമാണ്. തൃക്കാക്കര, കളമശ്ശേരി നഗരസഭകള്‍ക്ക് പുറമേ ഗ്രാമപ്രദേശങ്ങളിലുമാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കി.
ആലുവ, ആരക്കുന്നം, അയ്യമ്പിള്ളി, ചോറ്റാനിക്കര, ഏരൂര്‍, കാക്കനാട്, കലൂര്‍, കോതമംഗലം, മുളന്തുരുത്തി, പിറവം, തമ്മനം, തേവര, വെണ്ണല, വടക്കന്‍ പരവൂര്‍, തൃക്കാക്കര, തൃപ്പൂണിത്തുറ, കളമശ്ശേരി, നെടുമ്പാശ്ശേരി, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഡെങ്കി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ മാത്രം ജില്ലയില്‍ പതിനൊന്ന് ദിവസത്തിനിടെ ആറ് പേര് ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു.
പനി പടരുന്ന സാഹചര്യത്തിലും നഗരത്തില്‍ അടക്കം ഫോഗിംഗ് അടക്കമുള്ള നടപടികള്‍ അവതാളത്തിലാണ്. കൊതുകുശല്യവും ഇതോടെ രൂക്ഷമാണ്. ഇടവിട്ട് പെയ്യുന്ന മഴയില്‍ വെള്ളം കെട്ടിനില്‍ക്കുന്നതാണ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ പെറ്റുപെരുകാന്‍ കാരണം.
മാലിന്യവും വെള്ളവും കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആരോഗ്യവിഭാഗം വ്യക്തമാക്കുന്നു. ജൂലായ് മാസത്തില്‍ 851 കേസുകളും ഓഗസ്റ്റില്‍ 1135 കേസുകളും സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ ശരാശരി 74 കേസുകള്‍ സ്ഥിരീകരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ്












Click it and Unblock the Notifications