കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് ഓടിക്കയറി മദ്യപന്‍, കൊച്ചിയില്‍ യുവതിക്കും മകള്‍ക്കും സംഭവിച്ചത്.....
കൊച്ചി: മദ്യപന്റെ പരാക്രമത്തില്‍ വിറച്ച് യുവതിയും മകളും നാട്ടുകാരും. കഴിഞ്ഞ ദിവസം രാത്രിയാണ് കൊച്ചിയില്‍ ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവങ് സീറ്റിലേക്ക് മദ്യപന്‍ അതിക്രമിച്ച് കയറിയത്. അപ്രതീക്ഷിതമായിരുന്നു ഈ സംഭവം. പിന്നീടങ്ങോട്ട് നടന്നതൊക്കെ ഞെട്ടിപ്പിക്കുന്ന സംഭവമാണ്.
ട്രാന്‍സ്‌ഫോമറിലേക്കാണ് ഈ കാര്‍ മദ്യപന്‍ ഇടിച്ച് കയറ്റിയത്. ഭര്‍ത്താവ് ഭക്ഷണം വാങ്ങാന്‍ ഇറങ്ങിയ സമയത്താണ് ഈ മദ്യപന്‍ ഡ്രൈവര്‍ സീറ്റിലേക്ക് ഓടിക്കയറിയത്. ഭാര്യ കീര്‍ത്തനയും മകളുമായിരുന്നു കാറിലുണ്ടായിരുന്നത്. സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ കീര്‍ത്തന മുക്തയായിട്ടില്ല.

സംഭവത്തില്‍ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. ചോറ്റാനിക്കര സ്വദേശി ആഷ്‌ലിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മാനസിക വെല്ലുവിളികളുണ്ടെന്ന് പറയപ്പെടുന്നയാളാണ് ആഷ്‌ലി. എന്നാല്‍ ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

വ്യാഴാഴ്ച്ച രാത്രി 10.50നാണ് സംഭവം നടന്നത്. വട്ടക്കുന്ന് സ്വദേശിയായ ശ്രീജിത്തും ഭാര്യ കീര്‍ത്തനയും മകളും രാത്രി സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടങ്ങി വരുന്നതിനിടെയാണ് ആഷ്‌ലിയുടെ തലതിരിഞ്ഞ നടപടിയുണ്ടായിരുന്നത്. ശ്രീജിത്ത് തട്ടുകടയില്‍ നിന്നും ഭക്ഷണം വാങ്ങാനായി ചോറ്റാനിക്കര ലൗ ലാന്‍ഡ് ബാറിന് സമീപത്ത് കാര്‍ നിര്‍ത്തുകയായിരുന്നു.മകളെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തിയാണ് ശ്രീജിത്ത് കാറില്‍ നിന്ന് ഇറങ്ങിയത്. ഈ സമയം ബാറില്‍ നിന്നും വന്ന ആഷ്‌ലി ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന കുട്ടിയെ പിന്നിലെ സീറ്റിലേക്ക് ഇരുത്തി കാറില്‍ കയറുകയായിരുന്നു.

ഭാര്യ ബഹളം വെച്ചതോടെ ശ്രീജിത്ത് ഓടിയെത്തിയെങ്കില്‍ ഇയാള്‍ കാറുമായി മുന്നോട്ട് നീങ്ങുകയായിരുന്നു. അത്യാവശ്യം വേഗത്തിലുമായിരുന്നു ഇത്. ചോറ്റാനിക്കര ഭാഗത്തേക്ക് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ പാനിപൂരി കടയില്‍ ഇടിച്ച ശേഷം 500 മീറ്ററോളം ഓടി റോഡരികിലെ ട്രാന്‍സ്‌ഫോമറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ട്രാന്‍സ്‌ഫോമറിന്റെ സംരക്ഷണ വേലിയുടെ തറയില്‍ തട്ടി കാര്‍ നിന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്.

മകളും കീര്‍ത്തനും എന്തോ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ഇവര്‍ക്ക് ചെറിയ രീതിയില്‍ പരിക്കേറ്റിട്ടുണ്ട്. കീര്‍ത്തനയ്ക്ക് ചെറിയ രീതിയില്‍ പൊള്ളലേറ്റിട്ടുണ്ട്. കാറിന്റെ ചില്ല് തെറിച്ച് വീണ് കുഞ്ഞിന് നേരിയ മുറിവേറ്റിട്ടുണ്ട്. കാറിന് പിറകെ ഓടിയെത്തിയ ശ്രീജിത്തും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അതേസമയം കാറില്‍ എയര്‍ബാഗ് ഉണ്ടായിരുന്നത് കൊണ്ടാണ് രണ്ട് പേര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കാതിരുന്നത്. എന്തായാലും സംഭവത്തില്‍ നാട്ടുകാര്‍ അടക്കം ഞെട്ടിയിരിക്കുകയാണ്.












Click it and Unblock the Notifications