ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് സിനിമക്കെതിരെ നിയമനടപടിയുമായി ചാക്കോയുടെ കുടുംബം, നോട്ടീസ്!!
കൊച്ചി: ദുല്‍ഖര്‍ സല്മാന് കുറുപ്പ് എന്ന ചിത്രത്തിനെതിരെ നിയമനടപടിയുമായി കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാക്കിയാണ് കുറുപ്പ് ഒരുങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ നിര്‍മാതാവ്. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് കാണണമെന്നാണ് ചാക്കോയുടെ കുടുംബത്തിന്റെ ആവശ്യം. ചിത്രത്തില്‍ സുകുമാരക്കുറുപ്പിനെ വീരപുരുഷനായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ചാക്കോയുടെ കുടുംബം കുറ്റപ്പെടുത്തുന്നു. ഇന്‍ഷുറന്‍സ് തുക തട്ടിപ്പിനായി ചാക്കോ എന്നയാളെ കൊല്ലപ്പെടുത്തി, സ്വന്തം മരണം കെട്ടിചമയ്ക്കുകയായിരുന്നു സുകുമാരക്കുറുപ്പ്. ഇത് പുറത്തറിഞ്ഞതോടെയാണ് കുറുപ്പ് മുങ്ങിയത്.

കുറുപ്പിനെ വീരനായകനാക്കി ചിത്രീകരിക്കുന്നുവെന്നാണ് ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയുടെ ഭാര്യയും മകനും പറയുന്നത്. അതുകൊണ്ടാണ് സിനിമ റിലീസിന് മുമ്പ് കാണണമെന്ന് ആവശ്യപ്പെട്ടത്. സുകുമാരക്കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്നതോ ചാക്കോയെ അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ ഒന്നും സിനിമയില്‍ ഇല്ലെന്ന് ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ചാക്കോയുടെ ഭാര്യ ശാന്തമ്മയും മകന് ജിതിനും ദുല്‍ഖര്‍ സല്മാന് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു.
Recommended Video
ചാക്കോ കൊല്ലപ്പെടുമ്പോള്‍ ഭാര്യ ശാന്തമ്മ ആറ് മാസം ഗര്‍ഭിണിയായിരുന്നു. സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആരും തന്നെയോ കുടുംബത്തെയോ സമീപിച്ചിട്ടില്ലെന്ന് ശാന്തമ്മ പഞ്ഞു. അനുവാദം വാങ്ങാതെയാണ് ചിത്രം ചിത്രീകരിച്ചതെന്നും ഇവര്‍ പറയുന്നു. സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതില്‍ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെന്ന് ഇവര്‍ ആരോപിക്കുന്നു. അതില്‍ സുകുമാരക്കുറുപ്പിന്റെ ദുഷ്പ്രവര്ത്തികളെ ന്യായീകരിക്കുന്ന വിവരണം ഉണ്ടായിരുന്നുവെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
ചിത്രത്തിന്റെ ടീസര്‍ ദുല്‍ഖര്‍ സല്‍മാന്റെ ശബ്ദത്തിലായിരുന്നു വിവരണമുണ്ടായിരുന്നത്. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ തന്നെയാണ് നായകന്റെ റോളില്‍ എത്തുന്നത്. പെരുന്നാള്‍ റിലീസായി എത്തേണ്ടിയിരുന്ന ചിത്രമാണ് കുറുപ്പ്. എന്നാല്‍ കോവിഡ് മൂലം റിലീസ് മാറ്റിവെക്കുകയായിരുന്നു. കേരള പോലീസിന്റെ പട്ടികയില്‍ ഇന്നും പിടികിട്ടാപ്പുള്ളിയായി തുടരുന്ന വ്യക്തി കൂടിയാണ് സുകുമാരക്കുറുപ്പ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications