പ്ലാന്റേഷന്‍ റോഡിലിറങ്ങി കാട്ടാന, യാത്രക്കാരുടെ പിന്നാലെ പാഞ്ഞടുത്തു, ഗതാഗതം തടസ്സപ്പെട്ടു
കൊച്ചി: ഏഴാറ്റുമുഖം പ്ലാന്റേഷന്‍ റോഡിലിറങ്ങി കാട്ടാന. നാട്ടുകാര്‍ക്കിടയില്‍ ഒന്നാകെ ഭീതി പരത്തിയിരിക്കുകയാണ്. വാഹനങ്ങളില്‍ പോയ യാത്രക്കാരുടെ പിന്നാലെ പാഞ്ഞടുത്തിരിക്കുകയാണ് കാട്ടാന. ഏഴാറ്റുമുഖം ചെക്‌പോസ്റ്റിന് സമീപത്തായിട്ടാണ് ഇന്നലെ രണ്ട് മണിയോടെയാണ് കാട്ടാനയിറങ്ങിയത്. അരമണിക്കൂറോളമാണ് കാട്ടാന വഴിയില്‍ തങ്ങിയത്.
പ്ലാന്റേഷന്‍ റോഡിലെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് കാട്ടാനകള്‍ എണ്ണപ്പന മറിച്ചിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്നു. പുലര്‍ച്ചെ പ്ലാന്റേഷനിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസ് ഇവിടെ ഒരുപാട് സമയമാണ്. നിര്‍ത്തിയിടേണ്ടി വന്നത്.

അതേസമയം ഈ മേഖലയില്‍ കാട്ടാന ഇത്രത്തോളം ഭീതി പടര്‍ത്തുന്നതും ആദ്യമായിട്ടാണ്. ഒന്നിലേറെ കാട്ടാനകള്‍ ഇവിടെ എത്തിയിരുന്നു. തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് കാട്ടാനകളെ തുരത്തിയത്. അതേസമയം എണ്ണപ്പന റോഡിയില്‍ നിന്ന് ഇവര്‍ തന്നെ നീക്കി. അതോടെയാണ് ഗതാഗത തടസ്സവും മാറിയത്.
അടുത്ത ദിവസവും ഈ എണ്ണപ്പന തിന്നുന്നതിന് വേണ്ടിയാണ് കാട്ടാനകള്‍ എത്തിയത്. റോഡില്‍ നിന്ന് ഇവ എങ്ങോട്ടും പോയതേയില്ല. ഇതാണ് ഗതാഗത തടസ്സങ്ങളുണ്ടാക്കിയത്. ഒടുവില്‍ വനംവകുപ്പ് എത്തിയാണ് രണ്ടാം ദിനത്തില്‍ കാട്ടാനയെ കാടുകയറ്റിയത്.
അടുത്തിടെ പാന്റേഷന്‍ റോഡുകളില്‍ കാട്ടാനകള്‍ തുടര്‍ച്ചയായി എത്തുന്നത് ഗതാഗത തടസ്സങ്ങള്‍ക്ക് കാരണമാകുന്നത്. ഇത് തുടരുന്നത് യാത്രക്കാരെ ഭയപ്പെടുത്തുന്നുണ്ട്. ഇവിടെ അടുത്തുള്ള എസ്റ്റേറ്റുകളിലും കാട്ടാന ശല്യം രൂക്ഷമാണ്. വനംവകുപ്പ് ഇത് ഗൗരവത്തോടെ കാണുന്നുണ്ട്.












Click it and Unblock the Notifications