Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് ജില്ലാ പഞ്ചായത്തിന്റെ അടിയന്തര കൊവിഡ് വാക്‌സിനേഷന്‍ പദ്ധതിക്ക് മികച്ച പ്രതികരണം

കൊച്ചി: കോവിഡ് വാക്‌സീന്‍ അത്യാവശ്യക്കാര്‍ക്ക് 780 രൂപ നിരക്കില്‍ ലഭ്യമാക്കുന്ന എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്ക് മികച്ച പ്രതികരണം. അമൃത ആശുപത്രിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമായി അടുത്ത മാസം രണ്ടാം തീയതി 2500 പേര്‍ക്ക് വാക്‌സീന്‍ നല്‍കും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ തിരക്ക് ഒഴിവാക്കുന്നതിനായി വാക്‌സിനേഷന് അറിയിപ്പ് ലഭിച്ചവര്‍ അവരവര്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള കൃത്യസമയത്ത് തന്നെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തണം.

1

രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. രാവിലെ 7.45 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് വാക്‌സിനേഷന്‍ സമയം. 15 മിനിറ്റ് ഇടവിട്ട് 100 പേര്‍ക്ക് വീതം കുത്തിവെപ്പ് നല്‍കും. വാക്‌സിനേഷനായി എത്തുന്നവര്‍ തിരിച്ചറിയല്‍ രേഖകളായി ആധാര്‍ കാര്‍ഡോ പാസ്‌പോര്‍ട്ടോ കരുതണം. വാക്‌സിനേഷനായി ഫോണില്‍ ലഭിച്ച സന്ദേശവും കൈയില്‍ കരുതണം.

പദ്ധതിയുടെ ഭാഗമായി അടുത്ത മാസം ആറ്, ഏഴ് തീയതികളിലായി കൂടുതല്‍ പേര്‍ക്ക് വാക്‌സീന്‍ നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു. പദ്ധതിക്ക് കീഴില്‍ രജിസറ്റര്‍ ചെയ്യുന്നതിനുള്ള ലിങ്ക്. https://docs.google.com/forms/d/e/1FAIpQLScmKbP3HH207aqZ5lBHbZwOiW7twgIDW2U3YSXJRDirFVEzcQ/viewform?usp=sf_link.

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി സംസഥാനത്തിന് പുറത്ത് പോകുന്നവര്‍ക്കും ആദ്യ കോവിഡ് ഡോസ് സ്വീകരിച്ച് 85 ദിവസം കഴിഞ്ഞവര്‍ക്കും മുന്‍ഗണന നല്‍കും. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ഈ മാസം 30. കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കേണ്ട നമ്പറുകള്‍ 9072488555, 9544918255, 9895956226, 9846853981, 9961029878, 9846465147, 9633868933, 7907023824.

Recommended Video

cmsvideo
    Third Covid wave likely to be delayed: ICMR | Oneindia Malayalam

    നേരത്തെ ഇതേ പോലെ അതിഥി തൊഴിലാളികല്‍ക്കും കൊവിഡ് വാക്‌സിനേഷന്‍ നല്‍കിയിരുന്നു. അങ്കമാലി മേഖലയിലെ അതിഥിതൊഴിലാളികള്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കിയത്. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് എത്തുന്ന തൊഴിലാളികള്‍ക്കാണ് വാക്‌സിനേഷന് മുന്‍ഗണന നല്‍കുന്നത്. തുടര്‍ന്ന് ക്യാമ്പുകളിലെത്തുന്ന തൊഴിലാളികള്‍ക്കും സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി വാക്‌സിന്‍ നല്‍കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ പിഎം. ഫിറോസ് അറിയിച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+