'കഞ്ചാവ് ഉപയോഗിക്കാൻ പ്രോത്സാഹനം', 'ഒന്നിച്ചിരുന്ന് വലിക്കാൻ ക്ഷണം'..വ്ളോഗര്‍ അറസ്റ്റില്‍
എറണാകുളം: സമൂഹമാധ്യമത്തിലൂടെ പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച വ്ളോഗര്‍ അറസ്റ്റില്‍. കൊച്ചി മട്ടാഞ്ചേരി സ്വദേശി ഫ്രാന്‍സിസ് നെവിനാണ് എക്‌സൈസ് പിടിയിലായത്. മട്ടാഞ്ചേരി എക്‌സൈസാണ് ഇയാളെ പിടികൂടിയത്.പ്രതി കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന വീഡിയോ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസിന്റെ നടപടി.
ചൊവ്വാഴ്ച മട്ടാഞ്ചേരിയിലുള്ള പ്രതിയുടെ വീട്ടിലെത്തിയ എക്‌സൈസ് സംഘം ഇയാളുടെ പക്കല്‍നിന്നും രണ്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായും എക്‌സൈസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ദൃശ്യം പ്രചരിപ്പിച്ചവര്‍ക്കെതിരെയും എക്‌സൈസ് കേസെടുത്തിട്ടുണ്ട്.യൂട്യൂബ് വ്ളോഗറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിലുള്ള സംഭാഷണ ദൃശ്യം പുറത്തായതിന് പിന്നാലെ കാട്ടൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു.

ട്രെയിൻ യാത്രക്കിടെ മോഷണം പോയ പെണ്‍കുട്ടിയുടെ മൊബൈൽ ഫോണിൽ നിന്നാണ് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയും വ്ളോഗറും തമ്മിൽ കഞ്ചാവ് ഉപയോഗത്തെപ്പറ്റി സംസാരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ചോർന്നത്.
ഇന്നലെ രാത്രി മുതലാണ് വ്ളോഗറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിലുള്ള വിഡിയോ കോളിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയത്. ഇന്നാണ് ഇതുമായി ബന്ധപ്പെട്ടുള്ള രേഖാമൂലമുള്ള പരാതി കാട്ടൂർ പൊലീസിന് ലഭിച്ചത്.
സാരിയില്‍ മിന്നിത്തിളങ്ങി ഗോപിക, ഇത് പൊളി ലുക്കെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications