പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്: 31 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
കൊച്ചി: പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 31 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിട്ടുള്ളത്. ഈ കുടുംബത്തിന്റെ 14 കോടി രൂപയുടെ സ്വർണ്ണം,10 കാറുകൾ, കേരളത്തിലും ആന്ധ്രയിലും തമിഴ് നാട്ടിലുമുള്ള ഭൂമി എന്നിവ അടക്കമാണ് കണ്ടുകെട്ടിയതായി ഉത്തരവിറക്കിയിട്ടുള്ളത്. പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേൽ, മകൾ എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ള സ്വത്തുക്കളാണ് നിലവിൽ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയത്. രണ്ട് കോടി മൂല്യം വരുന്ന കാറുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. നിരവധി സ്ഥലങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടിയതായും കണ്ടെത്തിയിട്ടുണ്ട്.
പോപ്പുലർ ഫിനാൻസ് കേസ് പുറത്തുവന്നതിന് പിന്നാലെ തോമസ് ഡാനിയേൽ, മകളും സിഇഒയുമായ റിനു മരിയം എന്നിവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ വിവിധ സ്ഥാപനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണം ഏകദേശം 14 കോടിയോളം രൂപ വിലമതിക്കുന്നതാണ് സ്വത്തുക്കൾ. ഇതിന് പുറമേ ബാങ്കിലുള്ള സ്ഥിരനിക്ഷേപങ്ങൾ എന്നിവ അടക്കമുള്ള 31 കോടി രൂപയാണ് ഇപ്പോൾ കണ്ടുകെട്ടിയിട്ടുള്ളത്.

മഞ്ഞും മലയും താണ്ടി പ്രണവിനൊപ്പം യാത്ര; ചിത്രങ്ങള്‍ പങ്കുവച്ച് വിസ്മയ മോഹന്‍ലാല്‍
രണ്ടായിരം കോടിയോളം രൂപയുടെ ഇടപാടുകൾ പോപ്പുലർ ഫിനാൻസ് നടത്തിയിരുന്നതായാണ് എൻഫോഴ്സമെന്റ് കണ്ടെത്തിയിട്ടുള്ളത്. രാജ്യത്തുള്ള 270 ബ്രാഞ്ചുകളിലായാണ് ക്രമക്കേട് നടത്തിയത്. 1600 പേരിൽ നിന്നായി സ്വർണ്ണവും പണവും ഗ്രൂപ്പ് വാങ്ങിയിരുന്നു. തട്ടിപ്പ് നടത്തിയ ശേഷം വിദേശത്തേക്ക് കടക്കാൻ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. 1368 കേസുകൾ ഇത് സംബന്ധിച്ച് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകൾ സിബിഐ അന്വേഷിക്കുന്നുണ്ട്.കള്ളപ്പണം നിക്ഷേപിച്ച് നടത്തിയ ബിനാമി ഇടപാടുകളെ കുറിച്ച് ഇ.ഡി വിശദ പരിശോധന നടത്തുന്നുണ്ട്.












Click it and Unblock the Notifications