പാലത്തിൽ നിന്ന് പുഴയിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ ചാടിയ 17കാരൻ മരിച്ചു, പെൺകുട്ടി രക്ഷപ്പെട്ടു

ആലുവ: ആലുവയിൽ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ ചാടിയ പതിനേഴുകാരൻ മരിച്ചു. ബുധനാഴ്ച രാത്രിയോടെ ആലുവ മാർത്താണ്ഡ വർമ്മ പാലത്തിലാണ് സംഭവം നടന്നത്. തായിക്കാട്ടുകര സ്വദേശി ഗൗതമാണ് മരിച്ചത്. പെൺകുട്ടി പരുക്കുകളോടെ രക്ഷപ്പെട്ടു. ആലപ്പുഴ സ്വദേശി ആണ് രക്ഷപെട്ടത്.
പുഴയിലേക്ക് ചാടിയ പെൺകുട്ടിയും രക്ഷിക്കാൻ ശ്രമിച്ച ഗൗതവും ഒഴുക്കിൽപെടുകയായിരുന്നു. തുടർന്ന്, നാട്ടുകാർ ചേർന്ന് ഇരുവരെയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങി. നാട്ടുകാര് ചേർന്ന് ഇരുവരെയും കരയിലേക്ക് എത്തിച്ചു. എന്നാൽ, ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും ഗൗതം മരിച്ചു. പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Hair care: കഞ്ഞിവെള്ളം ഉണ്ടെങ്കിൽ മുടി വളരും ആരേയും മോഹിപ്പിക്കും ഭംഗിയിൽ..ഇതാ ടിപ്പുകൾ












Click it and Unblock the Notifications