തദ്ദേശ തിരഞ്ഞെടുപ്പ്: എറണാകുളത്ത് പോളിംഗ് സാമഗ്രി വിതരണത്തിനും വോട്ടെണ്ണലിനും 28 കേന്ദ്രങ്ങള്‍
കൊച്ചി: എറണാകുളം ജില്ലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനും വോട്ടെണ്ണലിനുമായി ക്രമീകരിച്ചിട്ടുള്ളത് 28 കേന്ദ്രങ്ങള്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് പോളിംഗ് സാമഗ്രികളുടെ വിതരണം ക്രമീകരിക്കുന്നത്. കേന്ദ്രങ്ങളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നിര്‍ദേശം.

ഓരോ ബൂത്തിലേക്കും ആവശ്യമായ സാധനങ്ങള്‍ പ്രത്യേകമായി നേരത്തെ തന്നെ പാക്ക് ചെയ്തിരുന്നു. പോളിങ് സാമഗ്രികള്‍ സ്വീകരിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക സമയവും അനുവദിച്ചു നല്‍കിയിട്ടുണ്ട്. വിതരണം നടത്തുന്ന ഉദ്യോഗസ്ഥര്‍ മാസ്‌ക്, സാനിറ്റൈസര്‍, കയ്യുറ എന്നിവ നിര്‍ബന്ധമായും ധരിക്കണം. വോട്ട് എടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ തിരികെ കൈപറ്റി സ്‌ട്രോങ്ങ് റൂമുകളില്‍ സൂക്ഷിക്കും. ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ പോളിങ് സാമഗ്രികള്‍ ബ്ലോക്ക് തല കേന്ദ്രങ്ങളില്‍ വെച്ചായിരിക്കും വിതരണം ചെയ്യുന്നത്.
മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക കേന്ദ്രങ്ങളും ഉണ്ടാവും. അതേസമയം ജില്ല വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിനും ഒരു മാസക്കാലം നീണ്ട പ്രചരണ പരിപാടികള്‍ക്കും ശേഷമാണ് ജില്ലയിലെ വോട്ടര്‍മാര്‍ വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക് എത്താന്‍ ഒരുങ്ങുന്നത്. പതിവ് കൊട്ടിക്കലാശങ്ങളോ വലിയ തോതിലുള്ള പ്രകടനങ്ങളോ ഇല്ലാതെയാണ് ഇത്തവണ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും ആരോഗ്യ വകുപ്പും നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു ഇത്തവണ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍.വോട്ടെടുപ്പ് സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ്. ആറു മണിക്ക് ക്യൂവില്‍ ഉള്ളവര്‍ക്ക് സ്ലിപ്പ് നല്‍കിയശേഷം അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കും. ജില്ലയില്‍ ആകെ 2,590,200 വോട്ടര്‍മാര്‍ ആണ് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്.












Click it and Unblock the Notifications