എറണാകുളത്ത് യുഡിഎഫ് തേരോട്ടം, 8 സീറ്റിലും മുന്നില്‍, തൃപ്പൂണിത്തുറയില്‍ സ്വരാജ് മുന്നില്‍
കൊച്ചി: എറണാകുളത്ത് യുഡിഎഫിന് ആശ്വാസം. ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ വളരെ മുന്നിലാണ് യുഡിഎഫ്. ഒമ്പത് സീറ്റിലും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. അതേസമയം തൃപ്പൂണിത്തുറയില്‍ കെ ബാബു ലീഡ് ചെയ്തിരുന്നെങ്കിലും സ്വരാജ് നാലാം റൗണ്ട് പൂര്‍ത്തിയാവുമ്പോള്‍ അതിന് മറികടന്നിരിക്കുകയാണ്. ഒമ്പത് വോട്ടുകള്‍ക്കാണ് സ്വരാജ് മുന്നില്‍ നില്‍ക്കുന്നത്. കൊച്ചി, കോതമംഗലം, കളമശ്ശേരി, വൈപ്പിന്‍, മൂവാറ്റുപുഴ മണ്ഡലങ്ങളിലും എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണത്തെ അത്ര നേട്ടം ഇത്തവണ യുഡിഎഫിന് ആവര്‍ത്തിക്കാനാവാവുമോ എന്ന് ഉറപ്പില്ലാത്ത അവസ്ഥയാണ്.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

എറണാകുളം, തൃക്കാക്കര, പിറവം, പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, പറവൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്. അതേസമയം പറവൂരില്‍ വിഡി സതീശന്‍ 354 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. പെരുമ്പാവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോസ് കുന്നപ്പള്ളി 483 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. പിറവത്ത് 272 വോട്ടിനാണ് അനൂപ് ജേക്കബ് ലീഡ് ചെയ്യുന്നത്. ഇവിടെ എല്‍ഡിഎഫിന് സിന്ധുമോള്‍ ജേക്കബാണ് സ്ഥാനാര്‍ത്ഥി.
തൃക്കാക്കരയില്‍ കോണ്‍ഗ്രസിന്റെ പിടി തോമസ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജെ ജേക്കബിനെ 1258 വോട്ടുകള്‍ക്കാണ് പിന്നിലാക്കിയത്. കൊച്ചിയില്‍ എല്‍ഡിഎഫിന്റെ കജെ മാക്‌സി ടോണി ചമ്മണിക്കെതിരെ 1422 വോട്ടുകള്‍ക്കാണ് മുന്നിലുള്ളത്. കളമശ്ശേരിയില്‍ ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ 1241 വോട്ടിനാണ് പി രാജീവ് മുന്നിലുള്ളത്. ഇതിനിടെ കുന്നത്തുനാട്ടിലും എല്‍ഡിഎഫ് മുന്നിലെത്തിയിരിക്കുകയാണ്. ട്വന്റി 20 ശക്തികേന്ദ്രങ്ങളില്‍ വരെ ഇടതുപക്ഷം ലീഡ് പിടിച്ചിരിക്കുകയാണ്. കുന്നത്തുനാട്ടില്‍ എല്‍ഡിഎഫിന്റെ പിവി ശ്രീനിജനാണ് ലീഡ് ചെയ്യുന്നത്. ട്വന്റി 20 മൂന്നാം സ്ഥാനത്താണ്.
Recommended Video













Click it and Unblock the Notifications