ഭക്ഷണം കഴിക്കുന്നതിനിടെ അപരിചതര്‍ തമ്മില്‍ തര്‍ക്കം, മദ്യക്കുപ്പി കഴുത്തില്‍ കുത്തിയിറക്കി, ഒരു മരണം
കൊച്ചി: എറണാകുളത്ത് ഒരാള്‍ കുത്തേറ്റ് മരിച്ചു. എറണാകുളം ടൗണ്‍ ഹാളിന് സമീപത്തെ റെസ്റ്റോറന്റിലുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം. ബുധനാഴ്ച രാത്രി ഒന്‍പതോടെയാണ് ഞെട്ടിക്കുന്ന സംഭവം. അക്രമിയും കൊല്ലപ്പെട്ടയാളും അപരിചിതരാണ് എന്ന് പറയുന്നു.
കൊല്ലം സ്വദേശി എഡിസണാണ് കൊല്ലപ്പെട്ടത്. എറണാകുളം മുളവുകാട് സ്വദേശി സുരേഷാണ് ആക്രമണം നടത്തിയത്. മൂന്ന് പേര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയായിരുന്നു ആക്രമണം. റെസ്റ്റേറന്റില്‍ ഉണ്ടായ തര്‍ക്കത്തിനിടെ, ഭക്ഷണം കഴിച്ചു കൊണ്ടിരുന്നയാളെ അക്രമി മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു എന്നാണ് വിവരം.

കുത്തിയ ശേഷം സുരേഷ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാള്‍ താമസിച്ചിരുന്നതെന്ന് പറയുന്ന ലോഡ്ജില്‍ എത്തി ബാഗ് എടുത്താണ് സ്ഥലം വിട്ടത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇവിടെ പൊലീസ് പരിശോധന നടത്തി.
സുരേഷിന്റെ ഐഡി കാര്‍ഡ് പരിശോധനയില്‍ ലഭിച്ചു. സുരേഷിനായി പൊലീസ് നഗരത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സുരേഷിന്റെ കുത്ത് കൊണ്ട് എഡിസണ്‍ അര മണിക്കൂറോളം സംഭവ സ്ഥലത്ത് കിടന്നു. പൊലീസ് എത്തിയാണ് കുത്തേറ്റയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.
എന്നാല്‍ അപ്പോഴേക്കും മരിച്ചിരുന്നു. പൊലീസ് ഹോട്ടലിന് ചുറ്റും വടം കെട്ടി നിയന്ത്രിച്ചിരിക്കുകയാണ്. അക്രമിക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട് എന്ന് പൊലീസ് അറിയിച്ചു. നഗരത്തിലെ തിരക്കേറിയ സ്ഥലത്തുണ്ടായ കൊലപാതകം നഗരവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.
ഒരേ പൊളി...ബാത്ത്ടബ്ബില്‍ നിന്ന് അഡാര്‍ പോസുമായി പ്രിയ, കലക്കിയെന്ന് ആരാധകര്‍


Click it and Unblock the Notifications