Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് നിന്നുള്ള ബസ്, ട്രെ‍യ്ൻ സർവിസുകൾ സാധാരണ നിലയിലേക്ക്

കൊച്ചി: എറണാകുളത്ത് നിന്നുള്ള ബസ്, ട്രെ‍യ്ൻ സർവിസുകൾ സാധാരണ നിലയിലേക്ക്. ദേശീയപാതയിലെ വെള്ളക്കെട്ടിനെ തുടർന്നു നിർത്തിവച്ച കെഎസ്ആർടിസി സർവീസുകൾ ഇന്നലെ പുലർച്ചെ മൂന്നിനു പുനരാരംഭിച്ചു. അങ്കമാലിയിലും ആലുവയിലും റോഡിൽ വെള്ളം കയറിയതിനെ തുടർന്നു കഴിഞ്ഞ 15 മുതൽ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിന്നു വടക്കൻ മേഖലകളിലേക്കുള്ള സർവീസ് നിർത്തി വച്ചിരുന്നു.

പ്രളയക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് ആറ് മരണം; മഴ കുറയുന്നു...രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ...

ഗതാഗതം പുന:സ്ഥാപിക്കാൻ പൊലീസ് ക്ലിയറൻസ് കിട്ടിയ ശേഷമാണ് സർവീസ് തുടങ്ങാൻ തീരുമാനിച്ചത്. തൃശൂർ, മലപ്പുറം, കോഴിക്കോട് ഭാഗങ്ങളിലേക്കു രാവിലെ മുതൽ ബസുകൾ ഓടിത്തുടങ്ങി. കോയമ്പത്തൂർ, ബാംഗ്ലൂരു എന്നിവിടങ്ങളിലേക്കുള്ള ഇന്‍റർസ്റ്റേറ്റ് സർവീസുകളും നടത്തി.

KSRTC

വടക്കൻ ജില്ലകളിലേക്കു ട്രെയ്നുകളും ബസുകളും ദിവസങ്ങളായി നിർത്തിവച്ചതിനെ തുടർന്ന് ഈ ഭാഗങ്ങളിലേക്കു പോകേണ്ട നിരവധി പേർ എറണാകുളത്തും പരസരത്തുമായി കുടുങ്ങി കിടക്കുകയായിരുന്നു. തിരക്ക് ഒഴിവാക്കാൻ കെഎസ്ആർടിസി ഇന്നലെ അധിക സർവീസുകൾ നടത്തി. മറ്റു ഡിപ്പോകളിൽ നിന്നു വന്ന നിരവധി ബസുകൾ എറണാകുളം ഡിപ്പോയിൽ നിർത്തിയിട്ടിട്ടുണ്ട്. ഇന്നലെ മുതൽ ഇവയും സർവീസ് തുടങ്ങി.

ഠ മഴയുടെ ശക്തി കുറയുകയും വെള്ളം ഇറങ്ങി തുടങ്ങുകയും ചെയ്തതോടെ ട്രെയ്ൻ ഗതാഗതവും സാധാരണ ഗതിയിലേക്ക്. ദിവസങ്ങളായി സർവീസ് മുടങ്ങിയ എറണാകുളം-ത‌ൃശൂർ സെക്ഷനിൽ ഇന്നു മുതൽ സർവീസ് പുന:രാരംഭിക്കാൻ റെയ്ൽവെ നടപടി തുടങ്ങി. ആലുവയ്ക്കും തൃശൂരിനുമിടെ രണ്ടു ദിവസമായി തുടരുന്ന ട്രാക്ക് പരിശോധന ഇന്നലെ വൈകിട്ടു പൂർത്തിയായി. ത‌ൃശൂരിനും വള്ളത്തോൾ നഗറിനുമിടെ പാളത്തിൽ വെള്ളം കയറിയ നെല്ലായി, ഗുരുവായൂരിനും പുങ്കുന്നതിനുമിടെ മണ്ണിടിഞ്ഞു വീണ മുളങ്കുന്നത്തുകാവ് എന്നിവിടങ്ങളിൽ ട്രാക്കുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കി. ആലുവ, ചാലക്കുടി പാലങ്ങളും സുരക്ഷിതമാണ്. പാതയിൽ ട്രയൽ റൺ നടത്തിയ ശേഷമാണു പതിവു സർവീസുകൾ തുടങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇതുവഴി സർവീസ് നിർത്തി വച്ചതിനെ തുടർന്നു ജനശതാബ്ദി, മലബാർ, മംഗലാപുരം, ഏറനാട്, പരശുറാം, വേണാട് തുടങ്ങി ഒട്ടേറെ ട്രെയ്നുകളിൽ ചിലതു പൂർണമായും മറ്റുള്ളവ ഭാഗികമായും റദ്ദാക്കിയിരുന്നു. ഇതര സംസ്ഥാനങ്ങളിലേക്കു പോകുന്ന നിരവധി ട്രെയ്നുകൾ വഴി തിരിച്ചു വിട്ടു. കോട്ടയം, ആലപ്പുഴ വഴി ട്രെയ്നുകൾ ക‌ുറഞ്ഞതു കണക്കിലെടുത്ത് തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടെ ഇന്നലെയും പ്രത്യേക സർവീസുകൾ നടത്തി.

ഠ നെടുമ്പാശേരി വിമാനത്താവളത്തിൽ വെള്ളം കയറിയതിനെ തുടർന്നു 26 വരെ വിമാന സർവീസ് നിർത്തിവച്ചിരിക്കുകയാണ്. ഇതേത്തുടർന്ന് നാവികസേനയുടെ കൊച്ചിയിലെ വിമാനത്താവളത്തിൽ നിന്നു താൽക്കാലിക സർവീസ് നടത്താൻ അനുമതി ലഭിച്ചു. കോയമ്പത്തൂർ, ബെംഗ്ലൂരു എന്നിവിടങ്ങളിലേക്കു 70 യാത്രക്കാരെ കയറ്റാവുന്ന എയർ ഇന്ത്യയുടെ ചെറു വിമാനങ്ങൾ ഇന്നു മുതൽ ഇവിടെ നിന്ന് സർവീസ് നടത്തും.

Recommended Video

cmsvideo
    ജനജീവിതം സാധാരണഗതിയിലാക്കാന്‍ മുന്‍ഗണന | Oneindia Malayalam

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+