Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോജുവിൻ്റെ ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തതോ? പ്രതികരിക്കാതെ താരം; പേജ് അപ്രത്യക്ഷമായിട്ട് മണിക്കൂറുകൾ

കൊച്ചി: നടൻ ജോജു ജോർജിൻ്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി. ഇന്ധന വില വർധനയ്ക്കെതിരെ കൊച്ചിയിൽ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ ജോജു പ്രതികരിച്ചതിനു പിന്നാലെ പേജിൽ സമര അനുകൂലികളും വിരുദ്ധരും തമ്മിൽ വാക്പോരുകൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പേജ് അപ്രത്യക്ഷമായത്. എന്നാൽ ഫെയ്സ്ബുക്ക് പേജ് കാണാതായ വിഷയത്തിൽ താരം പ്രതികരിച്ചിട്ടില്ല.

Recommended Video

cmsvideo
    സോഷ്യൽ മീഡിയയിൽ അപ്രത്യക്ഷനായി Joju George, എന്താണ് ശരിക്കും സംഭവിച്ചത്? | Oneindia is

    കഴിഞ്ഞ ദിവസമാണ് കൊച്ചി ഇടപ്പള്ളി വൈറ്റിലയിൽ ഇന്ധന വില വർധനയ്ക്കെതിരായ വഴിതടയൽ സമരം നടന്നത്. ദീർഘനേരം വഴിയിൽ കുടുങ്ങിക്കിടന്ന നടൻ ജോജുജോർജ് സമരത്തോട് പ്രതികരിച്ചിരുന്നു. സംഭവം വലിയ വിവാദമാവുകയും വാർത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു.

    1

    ഇതേ തുടർന്ന് കോൺഗ്രസും യൂത്ത് കോൺഗ്രസും വലിയ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ താരത്തിൻ്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമാവുകയായിരുന്നു. വൈറ്റില സംഭവത്തിൽ പ്രതികരിച്ചതിന് പിന്നാലെ ഇദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പേജിൽ സമരാനുകൂലികളും വിരുദ്ധരും തമ്മിൽ വാക്പോരുകൾ ആരംഭിച്ചിരുന്നു.

    ജോജുവിന്റെ നിലപാടിനെതിരെ രംഗത്തെത്തിയ കോൺഗ്രസ് അനുകൂലികൾ കൂട്ടമായി റിപ്പോർട്ടു ചെയ്തതാകാം പേജ് അപ്രത്യക്ഷമായതിനു പിന്നിലെന്നാണ് സാങ്കേതിക വിദഗ്ധരുടെ വിലയിരുത്തൽ. ജോജു മനഃപൂർവം പേജ് ബ്ലോക്ക് ചെയ്തതാകാനും സാധ്യതയുണ്ട്.

    2

    ഈ വിഷയത്തിൽ പ്രതികരിക്കാൻ ജോജു തയാറായിട്ടില്ല. വൈറ്റിലയിൽ വഴി തടസ്സപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവങ്ങളിൽ ഇനി പ്രതികരിക്കാനില്ലെന്ന നിലപാടാണ് ഇന്നലെ തന്നെ ജോജു സ്വീകരിച്ചിരിക്കുന്നത്.

    ഗുണ്ടയെ പോലെയാണ് ജോജു പെരുമാറിയതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞിരുന്നു. ഇത് സിനിമാപ്രവർത്തകരുടെ ഇടയിലും സോഷ്യൽമീഡിയയിലും വലിയ ചർച്ചയ്ക്ക് ഇടയാക്കി. വിഷയത്തിൽ കെപിസിസി അധ്യക്ഷനെതിരെയും സിനിമാ പ്രവർത്തകർ തിരിയുന്നുണ്ട്.

    3

    ജോജു അസഭ്യം വിളിച്ചു പറഞ്ഞ് മുണ്ടും മടക്കി കുത്തി നടന്നു പോകുന്നത് ചാനൽ ദൃശ്യങ്ങളിൽ കാണാം. അദ്ദേഹത്തിനെതിരെ പൊലീസിൽ കോൺ ഗ്രസ് പ്രവ‍ർത്തകർ പരാതി നൽകുമെന്നും സുധാകരൻ പറഞ്ഞിരുന്നു. ആ പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ നാളെ കേരളം അതിരൂക്ഷമായ സമരം സർക്കാർ കാണേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു.

    സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്ന് പറഞ്ഞ താരം പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രവർത്തകരോട് കയർക്കുകയായിരുന്നു. രണ്ട് മണിക്കൂറായി ആളുകൾ കഷ്ടപ്പെടുകയാണ്. വില വർധിപ്പിച്ചത് ജനങ്ങളല്ല, എല്ലാവരും വിലവർധനയിൽ കഷ്ടപ്പെടുന്നുണ്ടെന്നുമായിരുന്നു നടൻ്റെ വാക്കുകൾ.

    4

    ഇന്ധന വില വർധനയ്ക്കെതിരെ സമരം ചെയ്യണമെന്നും എന്നാൽ ഇതല്ല അതിനുള്ള വഴിയെന്നും ജോജു പറഞ്ഞു. ഗതാഗത കുരുക്കില്‍പ്പെട്ട ജോജു ജോര്‍ജ് വാഹനത്തില്‍ നിന്നിറങ്ങി മുന്നോട്ട് നടന്ന് ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയർക്കുകയായിരുന്നു. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

    തിരികെ സ്വന്തം വാഹനത്തിലേക്ക് പോയ ജോജു മാധ്യമപ്രവർത്തകരോട് സംസാരിക്കുകയും ചെയ്തു. ഇതോടെ കടുത്ത സമ്മർദ്ദത്തിലായ കോൺഗ്രസ് നേതാക്കൾ ഒരു മണിക്കൂർ സമരം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.

    'സ്ത്രീത്വം വിളങ്ങുന്ന മുഖം, അഴിഞ്ഞു വീണ കേശഭാരം'..ഇത് ലാലേട്ടൻ പറഞ്ഞ ലുക്ക് അല്ലേ?.. ഞെട്ടിച്ച് മാളവിക

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+