Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈക്കിൾ പഞ്ചർ ഒട്ടിക്കുന്നതിനിടെ പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യം പകർത്തി; നാടൻപാട്ടുകലാകാരൻ അറസ്റ്റിൽ

കൊച്ചി: സൈക്കിള്‍ പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ നാടന്‍പാട്ട് കലാകാരന്‍ അറസ്റ്റിലായി. കാഞ്ഞൂര്‍ നാട്ടുപ്പൊലിമ നാടന്‍ പാട്ട് സംഘത്തിന്റെ പ്രമുഖ പാട്ടുകാരന്‍ പതിക്കക്കുടി രതീഷ് ചന്ദ്രനാണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നെടുമ്പാശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കാലടിയിലാണ് സംഭവം.

രതീഷ് ചന്ദ്രന് ഇരുചക്ര വാഹനങ്ങളുടെ പഞ്ചര്‍ ഒട്ടിച്ചുവരുന്ന ജോലിയായിരുന്നു. സൈക്കിളിന്‍രെ പഞ്ചര്‍ ഒട്ടിക്കാന്‍ എത്തുന്ന പെണ്‍കുട്ടികളെ കൊണ്ട് ഇയാള്‍ നിര്‍ബന്ധിപ്പിച്ച് കാറ്റടിപ്പിക്കുമായിരുന്നു. താഴെ മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്താനായിരുന്നു ഇയാളുടെ ശ്രമം. ഒരു പെണ്‍കുട്ടിയെ കൊണ്ട് കാറ്റടിപ്പിച്ചിട്ട് അത് അഴിച്ച് വിട്ട് മറ്റൊരു പെണ്‍കുട്ടിയെ കൊണ്ട് വീണ്ടും കാറ്റടിപ്പിച്ചതോടെയാണ് പെണ്‍കുട്ടികള്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് പെണ്‍കുട്ടി പരിശോധിച്ചപ്പോഴാണ് മൊബൈലിന്റെ ക്യാമറ ഓണ്‍ ചെയ്തത് ശ്രദ്ധയില്‍പ്പെട്ടത്.

47ലേക്ക് കടക്കുമ്പോഴും 18 കാരിയുടെ തിളക്കം; കാജോളിന് പിറന്നാള്‍ ആശംസയുമായി സിനിമ ലോകം

kerala

ഫോണ്‍ പിടിച്ച് വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ കാലില്‍ പിടിച്ച് വീഴ്ത്തി ഫോണ്‍ എടുക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് മല്‍പ്പിടുത്തം നടത്തിയാണ് പെണ്‍കുട്ടികള്‍ ഇയാളില്‍ നിന്ന് ഫോണ്‍ പിടിച്ചുവാങ്ങിയത്. തുടര്‍ന്ന് മതില്‍ ചാടി കടന്ന് പെണ്‍കുട്ടികള്‍ വീട്ടിലെത്തി ഫോണ്‍ പിതാവിനെ ഏല്‍പ്പിക്കുകയായിരുന്നു. പിതോവ് ഫോണ്‍ പരിശോധിച്ചപ്പോഴാണ് വീഡിയോസ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

മൊബൈല്‍ ഫോണില്‍ നിന്ന് പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചത് കണ്ടെത്തി. ഇത് കൂടാതെ പലപ്പോഴായി ഇയാള്‍ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ചിത്രങ്ങളും വിദ്യാര്‍ത്ഥിനികളുടേതാണ്. അതേ സമയം, ഇങ്ങനെ ഒരു സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഉടന്‍ ഫോണ്‍ ബലമായി പിടിച്ച് വാങ്ങിയതിനെ പൊലീസ് പെൺകുട്ടി അഭിനന്ദിച്ചു. ഇത് മറ്റുള്ളവര്‍ മാതൃകയാക്കണമെന്ന് പൊലീസ് വ്യക്തമാക്കി .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+