എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് 35 ഭക്ഷണശാലകളില്‍ പരിശോധന, പത്തെണ്ണത്തിന് പിഴ, രണ്ട് ഹോട്ടല്‍ പൂട്ടിച്ചു

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിലെ ഭക്ഷ്യസ്ഥാപനങ്ങളില്‍ കടുത്ത പരിശോധന. വ്യാപക പരാതികള്‍ ഉയര്‍ന്ന് വന്ന സാഹചര്യത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വ്യാപക പരിശോധനയായിരുന്നു നടത്തിയിരുന്നത്. ഇന്ന് ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ 35 ഭക്ഷണശാലകളിലാണ് പരിശോധന നടത്തിയത്. വ്യാപകമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഗുരുതരമായ വീഴ്ച വരുത്തുകയും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്ത വടക്കത്താനം ബിസ്മില്ല തട്ടുകട എന്ന സ്ഥാപനവും വൃത്തിഹീനമായി പ്രവര്‍ത്തിച്ച ചെല്ലാനം റോസ് ബേക്കേഴ്‌സിന്റെ ഉല്‍പാദന യൂണിറ്റ് ,കണ്ടക്കടവ് ബേസില്‍ ഹോട്ടല്‍ എന്നീ സ്ഥാപനങ്ങളും അടച്ചു പൂട്ടാന്‍ നിര്‍ദേശം നല്‍കി.

1

10 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിനുള്ള നോട്ടീസ് നല്‍കുകയും വിവിധ ഭക്ഷ്യവസ്തുക്കളുടെ 3 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. 2 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 40000 രൂപ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തു.

ഇതല്ലേ ഭാഗ്യം, ആഴ്ച്ചയില്‍ ലോട്ടറി എടുത്തിട്ടും അടിച്ചില്ല: ഭാഗ്യമെത്തിയത് കോടികളുടെ രൂപത്തില്‍!!ഇതല്ലേ ഭാഗ്യം, ആഴ്ച്ചയില്‍ ലോട്ടറി എടുത്തിട്ടും അടിച്ചില്ല: ഭാഗ്യമെത്തിയത് കോടികളുടെ രൂപത്തില്‍!!

കോട്ടയം ജില്ലയില്‍ ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയത്. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ലൈസന്‍സില്ലാതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജോണ്‍ വിജയകുമാര്‍ അറിയിച്ചു.

Skin Care:ആയുര്‍വേദം സുമ്മാവാ; ഗുണങ്ങള്‍ വേറെ ലെവല്‍, ചര്‍മകാന്തിക്ക് ദാ ഇതൊന്ന് പരീക്ഷിക്കൂ!!

അതേസമയം ആലങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ആലങ്ങാട് കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തില്‍ ഭക്ഷണാരാമം പദ്ധതി തുടങ്ങി. എല്ലാ വീടുകളിലും അലങ്കാരചെടികള്‍ ഉണ്ടാകുമെങ്കിലും ആഹാരചെടികള്‍ ഉണ്ടാകാറില്ല. അലങ്കാരത്തോടൊപ്പം അല്‍പം ആഹാരവും ഒരേ തോട്ടത്തില്‍ നിന്നു വളര്‍ത്തിയെടുക്കുക എന്നതാണ് ഭക്ഷണാരാമം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ബാബ വംഗ തോറ്റുപോകുന്ന പ്രവചനം; റഷ്യയില്‍ അക്കാര്യം സംഭവിക്കും, പുടിന് ഈ ഗതി വരും!!ബാബ വംഗ തോറ്റുപോകുന്ന പ്രവചനം; റഷ്യയില്‍ അക്കാര്യം സംഭവിക്കും, പുടിന് ഈ ഗതി വരും!!

നഗരങ്ങളിലും സമീപ പ്രദേശങ്ങളിലും വികസിപ്പിച്ചെടുക്കേണ്ട മാതൃകയാണ് ഭക്ഷണാരാമം. പാനായിക്കുളത്ത് 50 സെന്റ് സ്ഥലത്ത് ഭക്ഷണരാമം ഒരുക്കുകയാണ് ആലങ്ങാട് കാര്‍ഷിക കര്‍മ്മസേന. വീട്ടു മുറ്റങ്ങളില്‍ അലങ്കാര സസ്യങ്ങളോടൊപ്പം ആഹാര ചെടികളും നട്ടുപിടിപ്പിച്ച് കൊടുത്ത് പദ്ധതി എല്ലാ വീടുകളിലും എത്തിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ആലങ്ങാട് കാര്‍ഷിക കര്‍മ്മസേനയും ആലങ്ങാട് കൃഷി ഭവനും.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. ഭക്ഷണാരാമം പദ്ധതിയുടെ നടീല്‍ ഉദ്ഘാടനം ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് ഉദ്ഘാടനം ചെയ്തു. ആലങ്ങാട് ഗ്രാമപഞ്ചായത്തിനെ പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയിലേക്കെത്തിക്കുവാനായി എല്ലാ വീടുകളിലും ഭക്ഷണാരാമം പദ്ധതി നടപ്പിലാക്കുന്നതിനുള്ള പിന്തുണ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

Ernakulam
English summary
food safety department intensifies inspection in hotels in ernakulam district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X