ഷംനാ കാസിമില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച സംഘം വീണ്ടും, വീട്ടമ്മയുടെ 65 പവന്‍ അടിച്ചു
കൊടുങ്ങല്ലൂര്‍: നടി ഷംനാ കാസിമില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച സംഘം വീണ്ടും പോലീസ് പിടിയില്‍. വീട്ടമ്മയെ കബളിപ്പിച്ച് 65 പവനും നാല് ലക്ഷം രൂപയും കവര്‍ന്നിരിക്കുകയാണ് സംഘം. ഇവരെയാണ് അറസ്റ്റ് ചെയ്തത്. അബ്ദുല്‍ സലാം, അഷ്‌റഫ്, റഫീഖ്, എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ ഇവര്‍ ഷംനയ്ക്ക് വിവാഹമാലോചിച്ച് വരികയും, നടിയില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. നടിയുടെ ഫോണ്‍ നമ്പര്‍ പ്രൊഡക്ഷന്‍ കണ്ട്രോളറില്‍ നിന്ന് വാങ്ങിയെടുത്തായിരുന്നു ഈ തട്ടിപ്പിന് ശ്രമം നടത്തിയത്. ഇവരില്‍ ചിലര്‍ ഷംനയുടെ വീട്ടില്‍ വരികയും ചെയ്തിരുന്നു. വാട്‌സ്ആപ്പിലൂടെയും മറ്റും ഇയാള്‍ സംസാരിക്കാറുണ്ടായിരുന്നുവെന്നും ഷംന പറഞ്ഞിരുന്നു.

അതേസമയം വീട്ടമ്മയെ കബളിപ്പിച്ച് പുതിയ തട്ടിപ്പിലൂടെയായിരുന്നു. കയ്പമംഗലം കൂരിക്കുഴിയിലെ വീട്ടമ്മയാണ് ഇവരുടെ കബളിപ്പിക്കലിന് ഇരയായത്. സംഘത്തിലുള്ള ഒരാള്‍ പല നമ്പറുകളിലേക്ക് മിസ്ഡ് കോള്‍ തട്ടിപ്പിന്റെ ഭാഗമായി അടിക്കാറുണ്ട്. ഇതില്‍ ചില വീട്ടമ്മമാര്‍ മിസ്ഡ് കോള്‍ കണ്ട് തിരിച്ച് വിളിക്കാറുണ്ട്. ഇവരോട് വളരെ മാന്യമായിട്ടാണ് ഇവരുടെ ഇടപെടലുണ്ടാവുക. ഡോക്ടറാണെന്നും, എഞ്ചിനീയറാണെന്നുമൊക്കെ പറഞ്ഞാണ് പരിചയപ്പെടുത്തുകയാണ് ഇവരുടെ രീതി. അതിലൂടെ ഈ യുവതികളുമായി അടുപ്പം സ്ഥാപിക്കും. ഇവരെ കൂടുതല്‍ വിശ്വാസത്തിലെടുക്കാന്‍ മുമ്പേ തയ്യാറാക്കി നിര്‍ത്തിയ ബാപ്പയുടെ റോളിലുള്ള ആളുമായി സംസാരിപ്പിക്കുകയും ചെയ്യും.
ഷംന കാസിമിന്റെ കേസിലും ഇത്തരം രീതികള്‍ തന്നെയായിരുന്നു പ്രതികള്‍ പണം തട്ടാന്‍ നോക്കിയത്. ഇത്തവണ തന്ത്രം മാറ്റിയെങ്കിലും രീതികള്‍ സമാനമായിരുന്നു. വീട്ടമ്മമാര്‍ക്ക് സംശയം ഇല്ലാതിരിക്കാന്‍ ബാപ്പയും മകനുമെല്ലാം പരിചയപ്പെടുന്നത്. ബന്ധു എന്ന നിലയില്‍ മറ്റൊരുത്തനെ കൂടി പരിചയപ്പെടുത്തി കൊടുക്കുന്നു തട്ടിപ്പിന്റെ അടുത്ത ഘട്ടം. പിന്നീടാണ് പണം തട്ടുന്നതിലേക്ക് കാര്യം നീളുക. പല കാരണങ്ങള്‍ പറഞ്ഞ് ബാപ്പയും മകനും കൂടി വീട്ടമ്മയില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും ബന്ധുവെന്ന് പരിചയപ്പെടുത്തിയ വ്യക്തി വഴിയാണ് കൈക്കലാക്കുക. ഈ സ്വര്‍ണം പല സ്ഥലങ്ങളിലായി ഉയര്‍ന്ന വിലയ്ക്ക് പണയം വെച്ച് പണം തുല്യമായി വീതിച്ചെടുക്കുകയാണ് ഇവരുടെ രീതി.
അതേസമയം ഈ സ്വര്‍ണമോ പണമോ വീട്ടമ്മ തിരിച്ചു ചോദിക്കുകയാണെങ്കില്‍ പിന്നെ ഇവരെ വിളിച്ചാല്‍ കിട്ടില്ല. മൊബൈല്‍ ഫോണ്‍ അടക്കം സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയാണ് പതിവ്. വീട്ടമ്മമാര്‍ ഏത് തരത്തിലുള്ളതാണെന്ന് അടക്കം ഇവര്‍ കൃത്യമായി പഠിച്ചാണ് തട്ടിപ്പിന് ഇറങ്ങുന്നത്. ഭര്‍ത്താവ് വിദേശത്തുള്ളതാണെങ്കില്‍ ഇവരുടെ തട്ടിപ്പിന് പരിധിയില്ല. പല വീട്ടമ്മമാരും തട്ടിപ്പിനെ തുടര്‍ന്നുണ്ടാവുന്ന നാണക്കേട് ഭയന്ന് പുറത്തുപറയാറില്ല. പ്രതികള്‍ക്ക് ഇത്രയും കാലം തുണയായത് വീട്ടമമ്മാര്‍ പരാതിപ്പെടാതിരുന്നതായിരുന്നു. എന്നാല്‍ പരാതി ലഭിച്ചതോടെ പോലീസ് പഴുതടച്ച അന്വേഷണമാണ് നടത്തിയത്. പ്രതികള്‍ പിടിയിലാവുകയും ചെയ്തു. ഇവര്‍ക്കെതിരെ പല സ്റ്റേഷനുകളിലായി കേസുകളുമുണ്ട്.












Click it and Unblock the Notifications