കിടപ്പുമുറിയില്‍ നിന്ന് ആണ്‍സുഹൃത്തിനെ പൊക്കി: മാതാപിതാക്കള്‍ക്കെതിരെ പോലീസില്‍ മകളുടെ പരാതി
കൊച്ചി: മകളുടെ കിടപ്പുമുറിയില്‍ രാത്രി ആണ്‍സുഹൃത്തിനെ കണ്ടത് ചോദ്യം ചെയ്ത മാതാപിതാക്കള്‍ക്കെതിരെ പരാതിയുമായി മകള്‍. പതിനെട്ടുകാരിയും, എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നാണ് മാതാപിതാക്കള്‍ രാത്രിയില്‍ ആണ്‍സുഹൃത്തിനെ കണ്ടെത്തിയത്. ബുധനാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
പെണ്‍കുട്ടിയുടെയും മുറിയില്‍ നിന്ന് ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയില്‍ ഒളിച്ചിരുന്ന ആണ് സുഹൃത്തിനെ മാതാപിതാക്കള്‍ കണ്ടെത്തിയത്. ഇത് പ്രശ്നമാവുകയും, മാതാപിതാക്കള്‍ ഇക്കാര്യം ചോദ്യം ചെയ്യുകയുമായിരുന്നു. ഇതാണ് ഇപ്പോള്‍ പോലീസ് സ്റ്റേഷനില്‍ എത്തി നില്‍ക്കുന്നത്.

തന്നെ വീട്ടുകാര്‍ ഉപദ്രവിക്കുന്നുവെന്ന് കാണിച്ചാണ് പെണ്‍കുട്ടി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ അറിയിച്ചിരിക്കുന്നത്. വിവരം കിട്ടിയതിന് പിന്നാലെ പോലീസ് ഉടന്‍ സ്ഥലത്തെത്തി. ഇവരെ പാലാരിവട്ടം സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. പോലീസ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു.
എന്നാല്‍ അതോടെയാണ് പോലീസ് സംഭവം അറിഞ്ഞത്. യുവതി ഇക്കാര്യങ്ങളൊന്നും പോലീസിനോട് പറഞ്ഞിട്ടില്ലായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മുറിയുടെ കട്ടിലിന് അടിയില്‍ വെച്ച് ആണ്‍സുഹൃത്തിനെ കണ്ട കാര്യം വീട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍
നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടന്നത് കൊണ്ട് പെണ്‍കുട്ടിയെ അടിക്കുകയും, വഴക്ക് പറയുകയും ചെയ്തതായി പോലീസിനെ മാതാപിതാക്കള്‍ അറിയിക്കുകയായിരുന്നു. അതേസമയം മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ ഇനി താല്പര്യമില്ലെന്നാണ് പെണ്‍കുട്ടി നിലപാടെടുത്തിരിക്കുന്നത്. പകരം കാമുകനൊപ്പം പോകുമെന്നും യുവതി പറഞ്ഞു.
അതേസമയം ആണ്‍സുഹൃത്തിനോടും യുവതിയോടും വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനാണ് പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്. പെണ്‍കുട്ടിയെ അഗതിമന്ദിരത്തിലുമാക്കി. അതേസമയം പോലീസിനുള്ള പ്രശ്നങ്ങള്‍ ഇവിടം കൊണ്ടും അവസാനിച്ചിരുന്നില്ല. ഈ പെണ്‍കുട്ടി അഗതിമന്ദിരമായ സഖിയില്‍ നിന്നും മുങ്ങുകയായിരുന്നു.
പിറ്റേദിവസം തന്നെയാണ് സഖിയില്‍ നിന്ന് പെണ്‍കുട്ടി മുങ്ങിയത്. ജീവനക്കാരെ ആരെയും ഇവര്‍ അറിയിച്ചിരുന്നില്ല. അതേസമയം പോലീസ് പിന്നീട് ഈ പെണ്‍കുട്ടിയെ കണ്ടെത്തി. തൃക്കാക്കര പോലീസ് ഇവരെ മജിസ്ട്രേറ്റിന്റെ ചേംബറില്‍ തുടര്‍ന്ന് ഹാജരാക്കി. അവിടെയും ട്വിസ്റ്റ് കാത്തിരിക്കുന്നുണ്ടായിരുന്നു. തന്നെ മാതാപിതാക്കള്‍ക്കൊപ്പം വിടരുമെന്നായിരുന്നു പെണ്‍കുട്ടി മജിസ്ട്രേറ്റിന് മുന്നില്‍ കരഞ്ഞ് പറഞ്ഞത്.
പെണ്‍കുട്ടിയുടെ പൊട്ടിക്കരച്ചിലിന് പിന്നാലെ തങ്ങളുടെ മകളെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കളും കരയാന്‍ തുടങ്ങി. ഇതോടെ മാതാപിതാക്കള്‍ നിര്‍ദേശിക്കുന്ന ഹോസ്റ്റലില്‍ പെണ്‍കുട്ടി താമസിക്കണമെന്ന് മജിസ്ട്രേറ്റ് ഉത്തരവിടുകയായിരുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications