രണ്ട് മാസത്തോളം പനി, ശരീരം തടിച്ചു; നടക്കാനും വെളിച്ചം കാണുന്നതിലും ബുദ്ധിമുട്ട്; നിപ ബാധിച്ച ഗോകുല്‍ പറയുന്നു
കൊച്ചി: സംസ്ഥാനത്ത് ആശങ്ക പരത്തി വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. കോഴിക്കോട് ചാത്തമഗംലം സ്വദേശിയായ 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ച് മരണത്തിന് കീഴടങ്ങിയത്. തുടര്‍ന്ന് 188 ഓളം വരുന്നവര്‍ ഇപ്പോള്‍ സമ്പര്‍ക്ക പട്ടികയിലാണ്. പ്രാഥമിക സമ്പര്‍ക്കത്തില്‍പ്പെടുന്നവരും രോഗലക്ഷണമുള്ളവരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ചാത്തമംഗലം അതീവ ജാഗ്രതയിലാണ്.
കഴിഞ്ഞ ദിവസം ശക്തമായ നിടന്ത്രണങ്ങളാണ് ഇവിടെ പൊലീസ് നടപ്പിലാക്കിയത്. മൂന്ന് കിലോ മീറ്റര്‍ ചുറ്റളവില്‍ വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. ഇതിന് മുമ്പ് 2018ലാണ് കേരളത്തില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. അന്ന് 17 ഓളം പേരാണ് മരിച്ചത്. അന്ന് ഗുരുതരമായ സാഹചര്യത്തിലൂടെയായിരുന്നു കോഴിക്കോട് ജില്ല കടന്നുപോയത്. എന്നാല്‍ ഇപ്പോഴിതാ 2019ല്‍ നിപ്പ ബാധിച്ച അനുഭവങ്ങളും ദുരിതങ്ങളും പറയുകയാണ് പറവൂര്‍ വടക്കേക്കര സ്വദേശിയായ ഗോകുല്‍. താന്‍ ഇപ്പോഴും പൂര്‍ണ ആരോഗ്യത്തിലേക്ക് മടങ്ങി എത്തിയിട്ടില്ലെന്ന് ഗോകുല്‍ പറയുന്നു.

മകന് നിപ്പ വന്നതോടെ മാതാപിതാക്കള്‍ക്കുണ്ടായ സ്വകാര്യ സ്ഥാപനത്തിലെ ജോലി നഷ്ടമായി. മകന്റെ തുടര്‍ ചികിത്സയ്ക്കും പഠനത്തിനും ആവശ്യമായ പണം കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് ഈ കുടുംബം. കേരളത്തില്‍ വീണ്ടും നിപ്പ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വലിയ ടെന്‍ഷനുണ്ടെന്ന് ഗോകുല്‍ പറയുന്നു. വീണ്ടും ഒരാള്‍ക്കും ഈ രോഗം വരരുത്. കാരണം അന്ന് ഞാന്‍ അനുഭവിച്ച വേദന എന്താണെന്നും എനിക്കും എന്റെ വീട്ടുകാര്‍ക്കും മാത്രമേ അറയൂ. പഠനത്തില്‍ ശ്രദ്ധ ചെലുത്താന്‍ സാധിച്ചിരുന്നില്ല. ദൈനംദിനകാര്യങ്ങള്‍ക്ക് ബുദ്ധിമുട്ടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും ഓര്‍മ്മക്കുറവ് പ്രശ്‌നമാകുന്നുണ്ടെന്നും ഗോകുല്‍ വ്യക്തമാക്കി.
ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷം മാസങ്ങളോളം എല്ലാ കാര്യങ്ങള്‍ക്കും സഹായം ആവശ്യമായി വന്നു. പനി മാസങ്ങളോളമാണ് ഉണ്ടായത്. ശരീരം വല്ലാതെ തടിക്കുകയും നടക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. കൂടാതെ വെളിച്ചം കാണുന്നതിനും ശബ്ദം കേള്‍ക്കുന്നതിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്നും ഗോകുല്‍ പറയുന്നു. മകന് നിപ്പ വന്ന ഒറ്റ കാരണം കൊണ്ടാണ് ജോലി നഷ്ടപ്പെട്ടതെന്ന് അമ്മ വാസന്തി പറയുന്നു. വാഗ്ദാനം ചെയ്ത തുടര്‍ ചികിത്സ എല്ലാം വാക്കുകളില്‍ ഒതുങ്ങിയെന്നും അമ്മ വ്യക്തമാക്കുന്നു.
അതേ സമയം, എട്ട് പേര്‍ക്ക് കൂടി നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടാണ് അവസാനമായി പുറത്തുവന്നത്. ഇവരുടെ സാമ്പിളുകള്‍ എല്ലാം തന്നെ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതോടെ സമ്പര്‍ക്ക പട്ടികയില്‍ 251 പേര്‍ കൂടി ഉള്‍പ്പെടുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെടുന്നവരുടെ എണ്ണം ഇപ്പോള്‍ 32 ആയിരിക്കുകയാണ്. ഇവരെ എല്ലാം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുതുപുത്തന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം ഡിംപല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ എ കെ. ശശീന്ദ്രന്‍, പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ കോഴിക്കോട്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട്ട് നടത്തി വരുന്നത്. വൈറസ് റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ രാത്രി തന്നെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചെര്‍ന്ന് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 16 കമ്മിറ്റികള്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്സിംഗ്, കമ്മ്യൂണിറ്റി സര്‍വയലന്‍സ്, ഡേറ്റ അനാലിസിസ് തുടങ്ങിയവയാണ് ഈ കമ്മിറ്റികളുടെ ദൗത്യം.


Click it and Unblock the Notifications