Get Updates
Get notified of breaking news, exclusive insights, and must-see stories!

എടവനക്കാട് പഞ്ചായത്തിൽ ഇന്ന് ഹർത്താൽ; കടൽക്ഷോഭത്തിൽ ശാശ്വത പരിഹാരം വേണമെന്ന് ആവശ്യം

എറണാകുളം: കടൽക്ഷോഭം രൂക്ഷമായ എടവനക്കാട് പഞ്ചായത്തിൽ ഇന്ന് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ ആഹ്വാനം ചെയ്‌ത ഹർത്താൽ പുരോഗമിക്കുകയാണ്. മേഖലയിലെ കടലാക്രമണം തടയുന്നതിന് ആവശ്യമായ നടപടികൾ എടുക്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് സമരസമിതി ഹർത്താലിന് ആഹ്വാനം ചെയ്‌തത്.

കടൽക്ഷോഭം തടയുന്നതിന് വേണ്ടി പ്രദേശത്ത് ടെട്രോപ്പോഡ് സ്ഥാപിക്കണമെന്നാണ് എടവനക്കാട് പ്രദേശവാസികളുടെ പ്രധാന ആവശ്യം. ആറ് മാസത്തിനുള്ളിൽ ജോലികൾ തുടങ്ങണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും ഇക്കാര്യത്തിൽ ഒരുറപ്പ് അവർക്ക് ലഭിച്ചിട്ടില്ല. ഇതോടെയാണ് അവർ പ്രത്യക്ഷ സമരത്തിന് ഇറങ്ങി പുറപ്പെട്ടത്.

hartaledavanakkad

നിലവിൽ കടൽഭിത്തി ശാസ്ത്രീയമായി നിർമ്മിക്കണം എന്ന ആവശ്യം ഉയർത്തി സമരം കൂടുതൽ കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രക്ഷോഭ പരിപാടികൾ നടത്താനും സമരസമിതി ആസൂത്രണം ചെയ്യുന്നുണ്ട്. ചെല്ലാനം മോഡൽ പദ്ധതി ഇവിടെയും നടപ്പാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഇന്നലെ സമരക്കാരുമായി ഫോർട്ട് കൊച്ചി സബ് കളക്‌ടർ കെ മീരയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നു. ടെട്രോപ്പോഡ് ഉടൻ സാധ്യമാക്കാൻ കഴിയില്ലെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ താൽക്കാലിക പരിഹാരം ഉടനുണ്ടാകുമെന്നും വീടുകൾക്ക് സംഭവിച്ച കേടുപാടുകൾക്ക് നഷ്‌ട പരിഹാരം നൽകാമെന്നും കളക്‌ടർ അറിയിച്ചിരുന്നു.

മേഖലയിലെ അണിയിൽ കടപ്പുറം, പഴങ്ങാട് കടപ്പുറം, ചാത്തങ്ങാട് കടപ്പുറം എന്നിവിടങ്ങളിലെ 150ലധികം വീടുകൾ ഇപ്പോഴും കടൽക്ഷോഭ ഭീഷണിയിലാണ്. നിലവിൽ ഇവിടെ നിർമ്മിക്കാനുള്ള ടെട്രോപ്പോഡിന് വേണ്ടി ഡിപിആർ സമർപ്പിച്ചിട്ടുണ്ട്. സർക്കാർ അനുമതി ലഭിച്ചാൽ ജോലികൾ തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.

2004ലെ സുനാമിയിൽ അഞ്ച് പേർക്ക് ജീവൻ നഷ്‌ടമായ ഇടം കൂടിയാണ് എടവനക്കാട് ഗ്രാമം. സുനാമിയും ഓഖിയും 2024ലെ കടലക്രമണവും ഉൾപ്പെടെ നേരിട്ടിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നൂറ്റിയമ്പതോളം കുടുംബങ്ങളാണ് മേഖലയിൽ കഴിയുന്നത്. ഇവരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്നാണ് ആവശ്യം.

ജനപ്രതിനിധികൾ നിരന്തരം ഇവിടെ എത്തുമ്പോഴും പുലിമുട്ടെന്ന ഇവരുടെ ആവശ്യം ഇപ്പോഴും അങ്ങനെ തന്നെ അവശേഷിക്കുകയാണ്. മേഖലയിൽ കുടിവെള്ള പ്രശ്‌നവും രൂക്ഷമാണ്. ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ സമര രംഗത്ത് നേരിട്ടിറങ്ങുന്ന സാഹചര്യമാണ് എടവനക്കാടുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+