എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തരൂരിനോട് ഇഷ്ടവും ബഹുമാനവുമെന്ന് പ്രതിപക്ഷ നേതാവ്; വിവാദം തണുപ്പിച്ച് വിഡി സതീശന്‍

Google Oneindia Malayalam News

കൊച്ചി: ശശി തരൂരിനെതിരെ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നുണ്ടായ വിവാദം തണുപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തരൂരിനോട് തനിക്ക് ഇഷ്ടവും ബഹുമാനവുമാണെന്ന് സതീശന്‍ പറഞ്ഞു. തരൂരിന്റെ അറിവിനോട് തനിക്ക് അസൂയയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്കുള്ളിലും യുവ നേതാക്കള്‍ക്കിടയിലും ശശി തരൂരിന് സ്വീകാര്യത വര്‍ധിക്കുകയും, നേതാക്കള്‍ അത് തുറന്ന് പറയുകയും ചെയ്യുന്നതിനിടെയാണ് സതീശന്‍ നിലപാട് മയപ്പെടുത്തിയിരിക്കുന്നത്. തന്നെ ഈ വിവാദത്തില്‍ വില്ലനാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും സതീശന്‍ ആരോപിച്ചു. മാധ്യമങ്ങള്‍ തരൂര്‍ വിഷയത്തില്‍ ഭിന്നത കണ്ടെത്താനാണ് ശ്രമിച്ചതെന്നും സതീശന്‍ പറഞ്ഞു.

1

ഹയാത്ത് ഹോട്ടലിന്റെ ഉദ്ഘാടനത്തിന് താന്‍ ആദ്യം കണ്ടപ്പോള്‍ തന്നെ തരൂരിന് എഴുന്നേറ്റ് നിന്ന് അഭിവാദ്യം ചെയ്തിരുന്നു. പിന്നീട് വീണ്ടും അതേ രീതിയില്‍ സംസാരിക്കുന്നത് എന്തിനാണ്. അങ്ങനെ ചെയ്യണമെങ്കില്‍ താന്‍ അഭിനയിക്കേണ്ടി വരുമെന്നും സതീശന്‍ പറഞ്ഞു. തനിക്ക് ഇല്ലാത്ത പല കഴിവുകളും ഉള്ളയാണ് തരൂര്‍.

വിമാനത്താവളത്തിലെ പരിശോധനയില്‍ ഞെട്ടി അധികൃതര്‍; ബാഗിനുള്ളില്‍ കണ്ടെത്തിയത് അമ്പരപ്പിക്കും, വൈറല്‍വിമാനത്താവളത്തിലെ പരിശോധനയില്‍ ഞെട്ടി അധികൃതര്‍; ബാഗിനുള്ളില്‍ കണ്ടെത്തിയത് അമ്പരപ്പിക്കും, വൈറല്‍

ഓരോ കഥയിലും വില്ലനുണ്ടാവും. ഈ കഥയില്‍ താനായി പോയി വില്ലനെന്നും സതീശന്‍ വ്യക്തമാക്കി. തനിക്ക് എസ്എസ് ലാലിനോട് അസൂയയുണ്ട്. പല കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് അറിവുള്ളവരോട് ചോദിച്ചിട്ടാണ്. ഇഷ്ടമുള്ളവരോട് ഇല്ലാത്തവരോടും മിണ്ടുന്നയാളാണ് താനെന്നും സതീശന്‍ പറഞ്ഞു.

SKIN: എഴുന്നേറ്റാല്‍ ഉടന്‍ ഒരു ജ്യൂസ് ആയാലോ; ഈ 7 ഫ്രൂട്ട് ജ്യൂസുകള്‍ ശീലമാക്കിയാല്‍ ചര്‍മം വെട്ടിത്തിളങ്ങും

അതേസമയം വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിനെയും സതീശന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഗൗതം അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്ക് പിണറായി സര്‍ക്കാര്‍ എത്തിയെന്ന് സതീശന്‍ ആരോപിച്ചു. വിവിഞ്ഞത്തെ സംഘര്‍,ം സര്‍ക്കാരിന്റെ ആസൂത്രിത നീക്കത്തെ തുടര്‍ന്നാണെന്ന് ലത്തീന്‍ രൂപതയാണ് പറഞ്ഞിരിക്കുന്നത്. ഇത് ഗുരുതരമായ ആരോപണമാണ്.

അദാനിക്ക് വേണ്ടി അടിമവേല ചെയ്യുന്ന സര്‍ക്കാര്‍ നിലനില്‍പ്പിന് വേണ്ടിയുള്ള മത്സ്യത്തൊഴിലാളികളുടെ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. ആര്‍ച്ച് ബിഷപ്പിനെതിരെ കേസെടുത്ത പോലീസ്, സിപിഎം സമരം നടത്തിയ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ കേസെടുക്കുമോയെന്ന് സതീശന്‍ ചോദിച്ചു.

ലോട്ടറിയടിക്കില്ലെന്ന് നിരാശ; കനേഡിയക്കാരന് കിട്ടിയത് ഒരു വര്‍ഷം 2 ബംപര്‍, 1 കോടി സമ്മാനം; വൈറല്‍ലോട്ടറിയടിക്കില്ലെന്ന് നിരാശ; കനേഡിയക്കാരന് കിട്ടിയത് ഒരു വര്‍ഷം 2 ബംപര്‍, 1 കോടി സമ്മാനം; വൈറല്‍

അദാനിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് വിഴിഞ്ഞം സമരത്തിനെതിരെ സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയത്. വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ ഈ സഖ്യത്തിന് ബന്ധമുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ഇവര്‍. മുഖ്യമന്ത്രി സമരസമിതിയുമായി ചര്‍ച്ച ചെയ്ത് വിഷയം പരിഹരിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്.

തുറമുഖ പദ്ധതി നടപ്പാക്കുമ്പോള്‍ തീരശോഷണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നില്‍ കണ്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് നടാപ്പാക്കണമെന്ന് പ്രതിപക്ഷം പല തവണ ആവശ്യപ്പെട്ടത്. ഇതൊന്നും ചെയ്യാതെ അദാനിക്കൊപ്പം ചേര്‍ന്ന് സമരത്തെ ഇല്ലാതാക്കാനാണ് മുഖ്യമന്ത്രിയും സര്‍ക്കാരും നോക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Ernakulam
English summary
have high respect for shashi tharoor, vd satheesan clears the air on his remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X