തൃപ്പൂണിത്തുറയിലെ പടക്കശാലയില്‍ പൊട്ടിത്തെറി; ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
കൊച്ചി: തൃപ്പൂണിത്തുറയിലെ പടക്കശാലയില്‍ സ്‌ഫോടനം. ഒരാള്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തെ തുടര്‍ന്ന് മൂന്ന് പേരെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചത്. ഇതിലൊരാളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം സ്വദേശിയാണ് മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ആറോളം പേരുടെ നില ഗുരുതരമെന്നാണ് സൂചന.
കുട്ടികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പടക്കപ്പുരയ്ക്ക് അനുമതിയില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. പടക്കം സൂക്ഷിക്കാന്‍ അനുമതിയില്ലായിരുന്നുവെന്നാണ് സൂചന. നിലവില്‍ പരിക്കേറ്റവര്‍ക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി കൊണ്ടിരിക്കുകയാണ്.

സമീപത്തെ 25ഓളം വീടുകള്‍ക്കും സ്‌ഫോടനത്തില്‍ നാശനഷ്ടം സംഭവിച്ചു. പത്തോളം വീടുകള്‍ തകര്‍ന്നു. പാലക്കാട് നിന്നും കോയമ്പത്തൂരില്‍ നിന്നും എത്തിക്കുന്ന പടക്കങ്ങള്‍ സംഭരിക്കുന്ന കേന്ദ്രത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. പാലക്കാട് നിന്നെത്തിച്ച പടക്കങ്ങള്‍ വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറിച്ചത്.
രണ്ട് വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. പടക്കങ്ങള്‍ കൊണ്ടുവന്ന വാഹനവും, സമീപത്തുണ്ടായിരുന്ന കാറുമാണ് കത്തി നശിച്ചത്. തിങ്കളാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ പടക്കകട പൂര്‍ണമായും തകര്‍ന്നു.
പരിക്കേറ്റവരെ എറണാകുളം ജനറല്‍ ആശുപത്രി, കളമശ്ശേരി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്‌ഫോടനാവശിഷ്ടങ്ങള്‍ 400 മീറ്റര്‍ വരെ അകലേക്ക് തെറിച്ചുവീണു. സമീപത്തെ വീടുകളിലും ഇവ പതിച്ചിട്ടുണ്ട്. വീടുകളുടെ മേല്‍ക്കൂരകള്‍ അടക്കം തകര്‍ന്നിട്ടുണ്ട്. സമീപത്തെ കടകളിലേക്കും തീ പടര്‍ന്നിരുന്നു.
ആറു യൂണിറ്റ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീ പടരുന്നത് നിയന്ത്രണവിധേയമാക്കിയത്. അതേസമയം തൃപ്പൂണിത്തുറ പുതിയകാവിനടുത്തുള്ള ചൂരക്കാട്ടെ നാട്ടുകാര്‍ ഭീതിയോടെയ3ണ് സ്‌ഫോടനത്തെ വിവരിക്കുന്നത്.
ഒന്നിന് പുറകേ ഒന്നായി നാലു സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്ന് ഇവര്‍ പറയുന്നു. ഭൂമി കുലുങ്ങുന്നത് പോലെയാണ് തോന്നിയത്. എന്താണെന്ന് തിരിച്ചറിയും മുമ്പേ ജനല്‍ചില്ലുകള്‍ അടക്കം പൊട്ടിത്തെറിച്ചു. ഭയന്നിട്ട് അനങ്ങാന്‍ പോലും വയ്യാത്ത അവസ്ഥയായിരുന്നു.
പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് വെടിക്കോപ്പുകള്‍ ശേഖരിക്കുന്നതിനായി ജനവാസ കേന്ദ്രത്തിലെ വീടാണ് ഗോഡൗണാക്കി മാറ്റിയത്. സ്‌ഫോടനത്തെ തുടര്‍ന്ന് ഈ വീടിന് സമീപത്തുള്ള നിരവധി വീടുകളും തകര്‍ന്നു. ജനല്‍ ചില്ലുകള്‍ തറച്ചുകയറിയും ഇവിടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.












Click it and Unblock the Notifications